കോട്ടയം: കോട്ടയം ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും, നൂതന തൊഴിൽ സാധ്യതകളും നൈപുണ്യ സാധ്യതകളും മനസിലാക്കുന്നതിനായി കോട്ടയം ഇന്ദ്രപ്രസ്ഥ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ ജില്ലാതല തൊഴിൽ ദാതാക്കളുടെ സംഗമം – ‘സി.എക്സ്.ഒ. മേള 2024’ സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷൻ മുഖേന നടപ്പാക്കുന്ന തൊഴിൽദായക പദ്ധതി ഡിഡിയുജികെവൈയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ മുഖ്യപ്രഭാഷണം Read More…
Kottayam
കേരള കോൺഗ്രസ് എം ‘മുനമ്പം നീതി ജ്വാല’
കോട്ടയം: മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് എം കോട്ടയം, എറണാകുളം ജില്ലകളിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ ‘ മുനമ്പം നീതി ജ്വാല ‘ വിവിധ കേന്ദ്രങ്ങളിൽ തെളിക്കും. തിങ്കൾ വൈകുന്നേരം 5:45 ന് മുനമ്പം നീതി ജ്വാല കോട്ടയത്ത് ജോബ് മൈക്കിൾ എംഎൽഎ ഉത്ഘാടനം നിർവ്വഹിക്കും.
കേന്ദ്ര റെയിൽവേ പദ്ധതികൾ സ്വന്തം പോക്കറ്റിലാക്കാനുള്ള കോട്ടയം എം. പിയുടെ നീക്കം അപലപനീയം: ജി. ലിജിൻ ലാൽ
കോട്ടയം : കേന്ദ്ര റെയിൽവേ പദ്ധതികൾ സ്വന്തം പോക്കറ്റിലാക്കി കൈ നനയാതെ മീൻ പിടിക്കുന്ന കോട്ടയം എം പി അത് ജനപ്രതിനിധിക്കു ചേർന്നതാണോ എന്ന് സ്വയംവിലയിരുത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി ലിജിൻ ലാൽ ആരോപിച്ചു. എന്തെങ്കിലും ചെയ്തു എന്ന് വരുത്താൻ എം പി നടത്തുന്ന നാടകങ്ങൾ പദവിക്കു ചേർന്നതല്ല. 2019 ൽ മോദി സർക്കാർ നിർമ്മാണം ആരംഭിച്ച രണ്ടാം കവാടം ഉൾപ്പെടെയുള്ള റെയിൽവേ വികസന പദ്ധതികളിൽ ആറുമാസം മുമ്പ് പാർലമെൻ്റിൻ എത്തിയ കോട്ടയം എംപി അവകാശവാദം Read More…
വക്കഫ് മന്ത്രി വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം:കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി സമരത്തിന് നേതൃത്വം നൽകുന്ന കത്തോലിക്ക സഭയും ,വൈദീകരും വർഗീയ വാദികളാണെന്ന് പറഞ്ഞ വക്കഫ് മന്ത്രി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുക ആണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പണം കൊടുത്ത് വാങ്ങി കരം അടച്ച് താമസിക്കുന്ന ഭൂമിയിൽ നിന്നും പ്രധേശവാസികളെ ഇറക്കിവിടാൻ ശ്രമിക്കുന്ന മന്ത്രിയാണ് വർഗ്ഗീയതകളിക്കുന്നതെന്നും സജി അഭിപ്രായപ്പെട്ടു. മുനമ്പം നിവാസികളെ സംരക്ഷിക്കാൻ കേരളത്തിലെ ജനാധിപത്യവിശ്വസികൾ ജീവൻ കൊടുത്തും പോരാട്ടം നടത്തുമെന്നും സജി പറഞ്ഞു.
കോട്ടയം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം; നവംബർ 12 ന്
കോട്ടയം : റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം 12ന് തുറക്കും. രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രണ്ടാം കവാടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നു ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കഴിഞ്ഞയാഴ്ച ഫ്രാൻസിസ് ജോർജ് വിളിച്ച റെയിൽവേ ഉന്നതതല യോഗത്തിൽ ശബരിമല സീസണു മുൻപായി കവാടം തുറക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റേഷൻ ആരംഭിച്ച് 68 വർഷത്തിനു ശേഷമാണ് പുതിയ പ്രവേശന കവാടം കോട്ടയം സ്റ്റേഷനിൽ സജ്ജമാകുന്നത്. 2018ലാണ് നാഗമ്പടത്ത് ഗുഡ്സ് ഷെഡ് ഭാഗത്ത് പ്രവേശനകവാടം Read More…
യുവജന കമ്മീഷൻ കോട്ടയം ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു
കോട്ടയം: ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ,സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന യുവജനകമ്മിഷൻ ജില്ലാതലത്തിൽ ജാഗ്രതാസഭ യോഗം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, ജില്ലാ കോഡിനേറ്റർമാരായ അർച്ചന സദാശിവൻ, അഖിൽ മാടക്കൽ, വിവിധ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ,സർവകലാശാല, Read More…
കോട്ടയം സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പ്രഖ്യാപനം നടത്തി
കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി Read More…
മാണി സി കാപ്പൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : ലോപ്പസ് മാത്യു
കോട്ടയം: തനിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി ഇലക്ഷൻ കേസ് കൊടുത്തു എന്ന രീതിയിൽ മാണി സി കാപ്പൻ നടത്തുന്ന പ്രചാരണങ്ങൾഅവാസ്തവവും തെറ്റിദ്ധാരണ ജനകവമാണന്ന് കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യു.ജോസ് കെ മാണിക്കെതിരെ നിരന്തരം നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽപാലായിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാളാണ് കോടതിയിൽ ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നീ മുന്നണി സ്ഥാനാർഥികൾക്കെതിരെയാണ് അദ്ദേഹം പരാതി നൽകിയിരുന്നത്. ഇത്തരമൊരു പരാതിയിൽ Read More…
കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സെന്റ് ജോസഫ് പബ്ലിക് സ്കൂൾ കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി ആഭിമുഖ്യത്തിൽ നടത്തിയ ടൂർണമെന്റിൽ 64 സി ബി എസ് സി സ്കൂളുകൾ മത്സരിച്ചു. ഒക്ടോബർ 26 നവംബർ 1 ദിവസങ്ങളിലായാണ് മത്സരം നടന്നത്. നവംബർ 1 നു മേരി മാതാ പബ്ലിക് സ്കൂൾ, ഗുഡ് ഷെഫർഡ് പബ്ലിക് സ്കൂൾ ചങ്ങനാശ്ശേരി ആയിട്ടുള്ള ഫൈനൽ മത്സരത്തിലാണ് മേരി Read More…
ജില്ലയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പ്രതിഷേധിച്ചു
കോട്ടയം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നവംബർ 1 മുതൽ ഹാജർ രേഖപ്പെടുത്തി സെക്രട്ടറിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ (ബി. ഡി. ഒ ) ശമ്പളം അനുവദിക്കുക, ഫീൽഡ് പരിശോധനക്കും മറ്റും സെക്രട്ടറിയുടെ മുൻപാകെ മൂവ്മെന്റ് രജിസ്റ്ററിൽ ഒപ്പിട്ട് കൊണ്ട് അനുവാദം വാങ്ങി മാത്രം പോകേണ്ടതാണ് എന്നുള്ള തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിചിത്രമായ ഉത്തരവിനെതിരെയും വകുപ്പ് സംയോജനത്തിന് ശേഷവും വിഇഒ മാർക്ക് ഇന്റർട്രാൻസ്ഫർ അനുവദിക്കാത്ത തുല്യ നീതി നിഷേധത്തിനെതിരെയും,ജോലി Read More…











