Kottayam

വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലത്തകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതിചാർജ് വർദ്ധനവ് അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാർ വർദ്ധനവ് പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

Kottayam

‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്ത് അപേക്ഷകൾ ഇന്നു കൂടി (ഡിസംബർ 6)ഓൺലൈനായി നൽകാം

കോട്ടയം :താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ 9 മുതൽ 16 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്കു ഡിസംബർ ആറുവരെ പോർട്ടൽ വഴി പരാതികൾ നൽകാം. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെയും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ അദാലത്തുകൾ. ഡിസംബർ മൂന്നു വരെ 86 പരാതികൾ അദാലത്തിലേക്ക് പരിഗണിക്കാനായി ലഭ്യമായിട്ടുണ്ട്. പൊതുജനങ്ങൾക്ക് കരുതൽ (karuthal.kerala.gov.in ) Read More…

Kottayam

സന്തോഷ് കുഴിവേലിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്

കോട്ടയം: ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി പ്രവീൺ ധനപാൽ (എറണാകുളം), ആഗസ്തി കുര്യൻ (ത്യശൂർ ), ജനറൽ സെക്രട്ടറിയായിതാഹ പുതുശേരി (എറണാകുളം) സെക്രട്ടറി മാരായിഷാഹുൽ ഹമീദ് (എറണാകുളം) വി.ജെ മാത്യു (കോഴിക്കോട്)ആർ.സതീഷ്, (പത്തനംതിട്ട) കെ പ്രവീൺ കുമാർ (തൃശൂർ) ബാബു ജോസ് (കണ്ണൂർ) ബിനോയി മാത്യു (തിരുവനന്തപുരം) ട്രഷററായി ഇമ്മാനുവൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റി നേയും സംസ്ഥാന Read More…

Kottayam

നെൽ കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അപ്രതീക്ഷിതമായ മഴയും, മടവീഴ്ച്ചയും മൂലം കുട്ടനാട് – അപ്പർകുട്ടനാട് മേഘലകളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ച നെൽ കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നെൽ കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാർ നാളിതുവരെ പൂർണ്ണമായും കൊടുത്ത് തീർക്കാത്ത സാഹചര്യത്തിൽ പോലും വീണ്ടും കടമെടുത്ത് കൃഷി ഇറക്കിയ കൃഷിക്കാർക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടും വക്കഫ് പോലുള്ള വിഷയങ്ങളിൽ ഒന്നിച്ച് കൈകോർത്ത Read More…

Kottayam

വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംര രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

Kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.

Kottayam

കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Kottayam

കോട്ടയം ജില്ലയിൽ ഡിസംബർ നാല് വരെ ഖനനം നിരോധിച്ചു

കോട്ടയം: ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ഡിസംബർ നാല് വരെ ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.

Kottayam

കോട്ടയത്തെ ആകാശപാത; വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയത്തെ ആകശപാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രം​ഗത്തെത്തിയത്. ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആകാശപാതയ്ക്ക് വേണ്ടി ജനസദസ് വിളിച്ചുകൂട്ടുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ജനസദസ്സിൻ്റെ തീരുമാനപ്രകാരം മുന്നോട്ടു പോകുമെന്നും ചില സ്വാർത്ഥ താല്പര്യക്കാരാണ് ഇതിന് പിന്നിൽ നിന്ന് കയ്യടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്നാണ് ബലപരിശോധന റിപ്പോർട്ടിലെ നിർദേശം. അടിസ്ഥാന തൂണുകൾ ഒഴികെ Read More…

Kottayam

ജില്ലാതല കേരളോത്സരം ഡിസംബർ 21,22 തിയതികളിൽ കോട്ടയത്ത്

കോട്ടയം : ജില്ലാതല കേരളോത്സവം ഡിസംബർ 21,22 തിയതികളിൽ കോട്ടയം നഗരത്തിലെ വിവിധ വേദികളിലായി നടക്കും. ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ ജനറൽ കൺവീനറുമാണ്. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ Read More…