കോട്ടയം: മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഓരോ കാറ്റഗറിയിലേയും മൂന്ന് ചിത്രങ്ങൾ വീതം മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്താണ് സംസ്ഥാനതല മൂല്യനിർണയത്തിന് അയച്ചത്. കാറ്റഗറി 1: അബ്‌റാർ അലി എം.എ ഈരാറ്റുപേട്ട, ആയിഷ ജാസിം ഈരാറ്റുപേട്ട, വഫ ഹലീമ കാഞ്ഞിരപ്പള്ളി. കാറ്റഗറി 2: ആദ്രിജ ശ്രീജിത്ത് ഈരാറ്റുപേട്ട, വസുദേവ് ആർ കാഞ്ഞിരപ്പള്ളി, മർസിയ ചങ്ങനാശ്ശേരി. കാറ്റഗറി 3: ലിയാൻ സഹ്‌റ റാഷിദ് ഈരാറ്റുപേട്ട, സീയന്ന ഹാർമണി കോട്ടയം, ലക്ഷ്മി Read More…
Kottayam
കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ട്: കെ.സുരേന്ദ്രൻ
കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ടെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എൻ ഡി എ യുടെ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളാ കോൺഗ്രസിന് ജന്മം നല്കിയ സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭനെ അനുസ്മരിപ്പിച്ചു കൊണ്ട് ഇന്ന് ഈ ഓഫീസ് ഉദ്ഘാനം ചെയ്യാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു എന്നും സുരേന്ദ്രൻ കൂട്ടി ചേർത്തു. മുനമ്പം,മുല്ലപ്പെരിയാർ വിഷയങ്ങളിൽ ഇടതു വലതു മുന്നണിയിലുള്ള കേരളാ കോൺഗ്രസുകൾ Read More…
മാലിന്യമുക്തം നവകേരളം :കോട്ടയം ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് Read More…
മൂന്നുതവണയും തെറ്റായ ഉത്പന്നം: ഫ്‌ളിപ്കാർട്ടിന് 25000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
കോട്ടയം : മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താവിന് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്‌സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്‌ളിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു. അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കി സ്വീകരിക്കാതെ Read More…
മലയോര മേഖലയിലെ വന്യമൃഗശല്യം തടയണം: സന്തോഷ് കുഴിവേലിൽ
കോട്ടയം: മലയോര മേഖലയിൽവർധിച്ചു വരുന്ന വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. വനമേഖലകളോട് ചേർന്നുകിടക്കുന്ന മുഴുവൻ ജനവാസ പ്രദേശങ്ങളിലും സാധാരണ ജനങ്ങളുടെയും കർഷകരുടെയും ദേഹണ്ഡങ്ങൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. ഇതിന് അടിയന്തരമായി പരിഹാരം കാണണം. സഞ്ചാരികളെയും തൊഴിലാളികളെയും വാഹനമോടിക്കുന്നവരെയും ഇവ ആക്രമിക്കുന്നത് പതിവാകുന്നു. കേന്ദ്ര വന്യജീവിനിയമവും വനനിയമവും മനുഷ്യന് വേണ്ട വിലകല്പിക്കുന്നില്ല. കേന്ദ്ര വനനിയമത്തിൽ ജനോപകാരമാകുന്ന വിധത്തിൽ നിയമഭേദഗതി വരുത്തണം. വന്യമൃഗപ്പെരുപ്പം തടയാനായി നിശ്ചിത ഇടവിട്ടുള്ള Read More…
ക്രിസ്തുമസ് ആഘോഷത്തിനെതിരെ അതിക്രമം അഴിച്ചു വിട്ടവർക്കെതിരെ യു എ പി എ ചുമത്തണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: പാലക്കാട് നല്ലേപ്പള്ളിയിലും, തത്തമംഗലത്തും സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ട സാമുഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എല്ലാവരും ഒന്നായി ആഘോഷിക്കുന്ന തിരുവോണം ഉൾപ്പടെ എല്ലാ ജാതി മതങ്ങളുടെയും ആഘോഷങ്ങൾ സ്ക്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ആഘോഷിക്കുന്നതിന് പ്രോൽസാനം നൽകി നാനാജാതി മതസ്ഥർ ഒന്നായി താമസിക്കുന്ന നമ്മുടെ നാടിൻ്റെ മതമൈത്രി നിലനിർത്തുവാൻ സർക്കാർ ഇടപെടണമെന്നും സജി ആവശ്യപ്പെട്ടു. Read More…
സലിൻ കൊല്ലംകുഴി ചെറുകിട കർഷക ഫെഡറേഷൻ വൈസ് പ്രസിഡൻ്റ്
കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി സലിൻ കൊല്ലംകുഴിയെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ്, തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ്, എ കെ സിസി രൂപത പ്രതിനിധി സഭാംഗം, എന്നി നിലകളിൽ പ്രവർത്തിക്കുന്ന സലിൻ കൊല്ലംകുഴി കടുത്തുരുത്തി – പൂഴിക്കോൽ സ്വദേശിയാണ്.
നവിൻ ബാബുനെ പോലെ തന്നെ മുളങ്ങശേരിൽ സാബുവിനെയും കൊലക്ക് കൊടുത്തു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: നിക്ഷേപത്തുക ചോദിച്ച് ബാങ്കിലെത്തിയ സാബുവിനെ കൈയ്യേറ്റം ചെയ്ത സ്റ്റഫ് ബിനോയിയും, ബാബു പരാതി പറയാൻ വിളിച്ചപോൾ അടി വാങ്ങുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ സി പി എം മുൻ ഏരിയാ സെക്രട്ടറിയും, മുൻ ബാങ്ക് പ്രസിഡന്റുമായ സജിയുമാണ് സാബുവിന്റെ മരണത്തിലെ ഒന്നും രണ്ടും പ്രതികളെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി വേണ്ടി വന്നാൽ ഏതവനെയും അടിക്കണം അടി കൊടുത്താലെ പ്രസ്ഥാനം നിലനിൽക്കു എന്നും സി പി Read More…
എണ്ണയുടെ പുനരുപയോഗം തടയൽ; തെരുവുനാടകവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോട്ടയം :ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ തെരുവ് നാടകം അവതരിപ്പിച്ചു. നല്ല ഭക്ഷണം കഴിക്കുക നാലാംഘട്ട ചലഞ്ചിന്റെ ഭാഗമായി കോട്ടയം സി.എം.എസ് കോളജിന്റെ സഹകരണത്തോടെയാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ തെരുവുനാടകം അരങ്ങേറിയത്. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ്‌റ് കമ്മീഷണർ എ.എ. അനസ്, ഡോ. എസ്. ശ്രീജ, കവിത വിജയൻ, Read More…
സംസ്ഥാന സർക്കാർ റബർ കർഷകരെ വഞ്ചിക്കുന്നു : സജി മഞ്ഞക്കടമ്പിൽ
കോട്ടയം: റബറിന് ഇരുനൂറ്റമ്പത് രൂപാ തറവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് കേരളത്തിൽ രണ്ടാം തവണ അധികാരത്തിൽ വന്ന ഇടതു സർക്കാർ കെ.എം.മാണിസാർ റബർ കർഷകർക്ക് കൈത്താങ്ങായി നടപ്പിലാക്കിയ റബർ വില സ്ഥിരതാഫണ്ട് പോലും മരവിപ്പിച്ചു കൊണ്ട് കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. റബർ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ധേഹം പറഞ്ഞു. കോട്ടയം റോട്ടറി Read More…










