കോട്ടയം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷനുകളുടെ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ഹിയറിങ് നടത്തി. ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരെ നേരിൽ കണ്ടു ഹിയറിങ് നടത്തിയത്. 2024 നവംബർ 18-ന് ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയ കരടു ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികളാണ് പരിഗണിച്ചത്. 562 പരാതികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. നേരിട്ടെത്തിയ മുഴുവനാളുകളുടെയും പരാതികൾ കേട്ടതായും അവ ന്യായമായ രീതിയിൽ തീർപ്പാക്കുമെന്നും ഡീലിമിറ്റേഷൻ Read More…
Kottayam
പാസ്സിംഗ് ഔട്ട് പരേഡ് നടത്തി
കോട്ടയം ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുൾപ്പെട്ട 8 സ്കൂളുകളിലെ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത പാസിംഗ് ഔട്ട് പരേഡ് ഇന്ന് മണർകാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട്, ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് ഹയർ സെക്കണ്ടറി സ്കൂൾ, ക്രോസ്സ് റോഡ്സ് ഹൈസ്കൂൾ പാമ്പാടി, സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂൾ, Read More…
എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ചു
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും ഫിൽകോസിൻ്റെയും ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ വച്ച് എം ടി വാസുദേവൻ നായരെയും പി ജയചന്ദ്രനെയും അനുസ്മരിച്ചു. മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രശസ്ത സിനിമ അഭിനയിതാവ് പ്രൊഫ. ബാബു നമ്പൂതിരി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. അഡ്വ. വി ബി ബിനു, ജോയ് തോമസ്, ജോഷി മാത്യു, ആർട്ടിസ്റ്റ് Read More…
AIYF കോട്ടയം ജില്ല കമ്മിറ്റി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി
കോട്ടയം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകളെ നോക്കുകുത്തി ആക്കരുത്, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി AIYF കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസ് മാർച്ച് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആർ ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ രഞ്ജിത് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് Read More…
മദ്യശാലകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; രാസലഹരി മാഫിയ തഴച്ചു വളരുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കോട്ടയം : സംസ്ഥാനത്ത് കൂണുകള്‍പോലെ ബാറുകളും, ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും മുളച്ചുവളരുകയാണെന്നും മാരക രാസലഹരി മാഫിയയുടെ സാന്നിധ്യം ഗ്രാമങ്ങളില്‍പോലും എത്തിയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഫെബ്രുവരി 26 ന് കോട്ടയത്ത് നടക്കുന്ന കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും, മദ്യവിരുദ്ധ സമിതിയുടെയും സംയുക്ത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് ലൂര്‍ദ്ദ് പള്ളി ഹാളില്‍ നടക്കുകയായിരുന്നു. സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. കേരള കത്തോലിക്ക സഭയിലെ Read More…
ഇല്ലാത്ത കണക്ഷനു ബില്ല് നൽകിയ ജല അതോറട്ടി 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ
കോട്ടയം: നൽകാത്ത വാട്ടർ കണക്ഷന് ബിൽ നൽകിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം സ്വദേശിയായ ടി.എൻ. ബാബു നൽകിയ പരാതിയിലാണ് നടപടി. ബാബു വാട്ടർ കണക്ഷനുവേണ്ടി ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് അപേക്ഷ നൽകിയിരുന്നു. കൈവശാവകാശ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടന്ന് അറിയിച്ചതിനെത്തുടർന്ന് പുതിയത് നൽകുകയും മുദ്രപ്പത്രത്തിൽ കരാറിലേർപ്പെടുകയും ചെയ്തു. മീറ്ററും വാങ്ങി നൽകി. മീറ്റർ പരിശോധിച്ച ശേഷം സ്ഥലം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. Read More…
വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം
കോട്ടയം : റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ജില്ലാതല ആഘോഷപരിപാടികളുടെ ഒരുക്കം വിലയിരുത്താൻ കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26ന് രാവിലെ എട്ടു മുതൽ കോട്ടയം പൊലീസ് പരേഡ് മൈതാനത്താണ് ജില്ലാതല ആഘോഷ പരിപാടികളും പരേഡും നടക്കുക. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ.സി.സി., എസ്.പി.സി., സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകളും സ്‌കൂൾ ബാൻഡ് Read More…
കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു
കോട്ടയം : കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു. രൂപതയിലെ 40 യൂണിറ്റുകളിൽ നിന്നും 120 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം പുതുപ്പള്ളി എം.ൽ. എ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായ പ്രസിഡന്റ് -അജിത് അൽഫോൻസ് (കുട്ടിക്കാനം) ജനറൽ സെക്രട്ടറി – അനു വിൻസെന്റ് (പാമ്പനാർ), വൈസ് പ്രസിഡന്റ്- എയ്ഞ്ചൽ സണ്ണി (അടിമാലി), ജസ്റ്റിൻ രാജൻ(കല്ലാർ-നെടുംകണ്ടം), സെക്രട്ടറി അഞ്ജന Read More…
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത് ഫെബ്രുവരി 26 ന്
കോട്ടയം :കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് റവ. ഡോ. ആര്‍. ക്രിസ്തുദാസ്, Read More…
കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്
കോട്ടയം: ഈ വര്‍ഷം സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള Read More…











