കോട്ടയം: എസ്.പി.സി പദ്ധതിയുടെ കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് 04.02.2025 തീയതി മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്. എ ഐ.പി.എസ് നിർവ്വഹിച്ചു. ലഹരിക്കെതിരെ ദീപ പ്രകാശനം നടത്തിക്കൊണ്ടാണ് കേഡറ്റുകൾ ജില്ലാ പോലീസ് മേധാവിയെ വരവേറ്റത്. കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടും SPC ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതികുമാർ.പി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി Read More…
Kottayam
വർദ്ധിച്ചു വരുന്ന ലഹരി, സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്. എഫ്, എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
കോട്ടയം : വർദ്ധിച്ചു വരുന്ന ലഹരി,സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്. എഫ്, എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ‘ഡ്രഗ്സ്, സൈബർ ക്രൈം അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാനം മുഴുവൻ ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ യൂണിറ്റ് തലം മുതൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിന്ന് ആരംഭിച്ച പരിപാടി 11 മണിയോടെ എസ് പി ഓഫീസിൽ സമാപിച്ചു.ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു . എസ് Read More…
കോട്ടയത്ത് പെട്രോൾ പമ്പുകളിൽ മോഷണം പതിവാകുന്നു; സുരക്ഷ വർധിപ്പിക്കണമെന്ന് ഉടമകൾ
കോട്ടയത്ത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മോഷണങ്ങളാണ് തുടർച്ചയായി നടന്നത്. ഇതേ തുടർന്ന് പമ്പുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് പമ്പുടമകൾ ആവശ്യപ്പെട്ടു. കടുത്തുരുത്തി മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ മൂന്ന് പമ്പുകളിലാണ് മോഷണങ്ങൾ നടന്നത്. ഇതു കൂടാതെ മറ്റ് സ്ഥലങ്ങളിലും സമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ടെന്നാണ് പമ്പുടമകൾ പറയുന്നത്. രാത്രികാലങ്ങളിൽ മുഖം മറച്ച് ബൈക്കിൽ എത്തുന്ന രണ്ടംഗ സംഘമാണ് മോഷണം നടത്തുന്നത്. ഒരേ രീതിയിലാണ് മോഷണങ്ങളെന്നും പമ്പുടമകൾ പറയുന്നു. മോഷണം പതിവാകുന്ന സാഹചര്യത്തിൽ സുരക്ഷ Read More…
ഖാദർ കമ്മിറ്റി റിപ്പോർട്ട് എയ്ഡഡ് സ്കൂൾ മാനേജർ മാരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
കോട്ടയം: എയ്ഡഡ് സ്കൂൾ മേഖലയിലെ പ്രശ്ന പരിഹാരങ്ങൾക്ക് ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കോട്ടയം ഫ്ലോറൽ പാലസിൽ (കുട്ടി അഹമ്മദ് കുട്ടി നഗർ) ചേർന്ന കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസമേഖലയിൽ എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണന്നും അദ്ദേഹം പറഞ്ഞു യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ എ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി ദേശീയ Read More…
‘എഴുത്തുകൾ’ പ്രകാശനം ചെയ്തു
കോട്ടയം : സംസ്ഥാന ഓഡിറ്റ് വകുപ്പും കോട്ടയം ജില്ലാ ഭാഷാ സമിതിയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുപുറത്തിറക്കിയ പുസ്തകസമാഹാരം ‘എഴുത്തുകൾ’ രണ്ടാം പതിപ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓഡിറ്റ് വിഭാഗം റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പരേതനായ പി.ബി. നടരാജന്റെ ഭാര്യ വിജയമ്മാളിന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം. ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി Read More…
കേരള പ്രൈവറ്റ് സ്കൂൾ(എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 29ന്
കോട്ടയം: കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ(എയ്ഡ ഡ്) ജില്ലാ സമ്മേളനം 29ന് കോട്ടയം ലോഗോസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഫ്ലോറൽ പാലസിൽ വച്ച് (കുട്ടി അഹമ്മദ് കുട്ടി നഗർ)നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, പഠന ക്യാമ്പ്, കൗൺസിൽ മീറ്റ്, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നീ സെക്ഷനു കൾ ആയാണ് പരിപാടികൾ നടക്കുക എയ്ഡഡ് സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികൾ സമ്മേളനം ചർച്ച ചെയ്യും. യോഗത്തിൽ വിശിഷ്ടാതിഥിയായി ഫ്രാൻസിസ് ജോർജ് എംപി സംസാരിക്കും. Read More…
ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന 76-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് പല രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാനുള്ള തെറ്റായ രീതികൾ നടക്കുന്നുണ്ട്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറേപ്പോലും അപമാനിക്കുന്നത് വേദനാജനകമാണ്. എല്ലാവർക്കും പാർപ്പിടവും ജോലിയും ദാഹജലവും പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കിയുള്ള Read More…
ആംബ്രോക്സ് കോട്ടയം എന്ന പേരിലുള്ള അംബാസിഡർ കാറുകളുടെ ഉടമസ്ഥരുടെ കൂട്ടായ്മ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സന്ദേശറാലി നടത്തുന്നു
കോട്ടയം: ആംബ്രോക്സ് കോട്ടയം എന്ന പേരിലുള്ള അംബാസിഡർ കാറുകളുടെ ഉടമസ്ഥരുടെ കൂട്ടായ്മ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വീൽസ് ഫോർ വെട്രൻസ് എന്ന പേരിൽ അൻപതിൽപ്പരം അംബാസിഡർ കാറുകളുമായി ഒരു സന്ദേശറാലി നടത്തുന്നു. വെള്ളൂർ മൂർക്കാട്ട് പടിയിൽ നിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച് തലപ്പാറ തലയോലപ്പറമ്പ് വൈക്കം വലിയ കവല വഴി വൈക്കം ബീച്ചിൽ നാലുമണിക്ക് എത്തിച്ചേരുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വൈക്കം ബീച്ച് മൈതാനിയിൽ എത്തിച്ചേരുന്ന റാലിയെ വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഇതിനോട് അനുബന്ധിച്ച് നടത്തുന്ന Read More…
ദേശീയ പതാക നിർമിക്കാൻ നിലവാരമില്ലാത്ത തുണി :വ്യാപാര സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനിൽ പ്രവർത്തിക്കുന്ന എ.എസ്. ട്രേഡേഴ്‌സ്, ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അർബൻ തജീർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിധി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീജ സന്തോഷാണ് പരാതിക്കാരി. മുൻകൂറായി വാങ്ങിയ 17 ലക്ഷം രൂപാ തിരിച്ചു നൽകണമെന്നും സേവനത്തിലെ അപര്യാപ്തതയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്കും നഷ്ടപരിഹാരമായി 25000 രൂപ നൽകണമെന്നുമാണ് വിധി. Read More…
ദേശീയ ബാലിക ദിനം ആചരിച്ചു
കോട്ടയം :ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ ദേശീയ ബാലിക ദിനം ആചരിച്ചു. കോട്ടയം ബസേലിയസ് കോളജിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗിന്നസ് റെക്കോഡ് ഉടമയായ ഡോ. ബിനു തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിത ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ബസേലിയസ് Read More…











