Kottayam

കാൻസർ പ്രതിരോധ ബോധവത്കരണത്തിനായി ആയിരത്തിലധികം പേർ ഒരുമിച്ച് സുംബ നൃത്തം ചെയ്തു

കോട്ടയം : ആരോഗ്യം സംരക്ഷിക്കാനുള്ള സന്ദേശം പകർന്ന് ആയിരത്തിലധികം വനിതകൾ ആനന്ദത്തോടെ സുംബാ നൃത്തച്ചുവടുകൾ വച്ച് അർബുദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉണർവേകി. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ പരിപാടിയുടെ പ്രചരണാർത്ഥം ആരോഗ്യ വകുപ്പ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ സുംബ ഡാൻസ് പരിപാടി വ്യത്യസ്തമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറും നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ആരോഗ്യം ആനന്ദം കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണിയും Read More…

Kottayam

വാർത്ത വ്യാജം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്

കോട്ടയം: എൻ.ഡി.എ. നേതൃത്വം കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയോട് കാട്ടുന്ന അവഗണനയെക്കുറിച്ച് സംസ്ഥാന നേതൃയോഗം 26-2-2025 ബുധൻ 10AM ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന് വിശദമായ ചർച്ച നടത്തി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പി.വി. അൻവർ നേതൃത്വം കൊടുക്കുന്ന തൃണമൂൽ കോൺഗ്രസിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന ലയന സമ്മേളനത്തിന് ശേഷം പ്രവർത്തിക്കാൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലക്കാരായ 3 പേർ പിന്നീട് നൽകിയത് വ്യാജ വാർത്ത ആണെന്നും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ Read More…

Kottayam

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം, ജാമ്യാപേക്ഷയിൽ നാളെ വിധി

കോട്ടയം: കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്‍റെ വാദം. വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Kottayam

ജില്ലാ പഞ്ചായത്ത് വികസന കരട് പദ്ധതികൾക്ക് അംഗീകാരം

കോട്ടയം : കാർഷിക, സാമൂഹികക്ഷേമ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വിവിധ പദ്ധതി നിർദേശങ്ങൾക്ക് ജില്ലാ പഞ്ചായത്ത് വികസനസമിതി യോഗത്തിന്റെ അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തുഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. പട്ടികവർഗ വികസനത്തിനായി ഊരുകൂട്ട വോളണ്ടിയർമാരെ നിയോഗിക്കുക, സിവിൽ സർവീസ് പരിശീലനം നൽകുക, Read More…

Kottayam

ക്രൈം സ്പോട്ട് കണ്ടെത്തൽ: കുടുംബശ്രീ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു

കോട്ടയം : സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള കുറ്റകൃത്യം തടയാനായി കുടുംബശ്രീ ജില്ലാ മിഷൻ,ജെൻഡർ വികസന വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു. കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളിൽ കുടുംബശ്രീക്ക് എങ്ങനെ ഇടപെടാമെന്നുള്ളതിന്റെ തെളിവാണ് ക്രൈം മാപ്പിങ് എന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്നിട്ടുള്ള അതിക്രമങ്ങൾ സ്പോട്ട് ചെയ്ത് Read More…

Kottayam

പിസി ജോർജ്ജിൻ്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദപ്രതിവാദം; ജാമ്യം ലഭിക്കുമോയെന്ന് നാളെ അറിയാം

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിൽ കഴിയുന്ന പിസി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് നാളെ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി ഇതിനെ എതിർത്തു. ജാമ്യ വ്യവസ്ഥകൾ പിസി ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് പിസി Read More…

Kottayam

ഇനി അന്‍വറിനൊപ്പം; എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോട്ടയം: എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പി വി അന്‍വര്‍ കോട്ടയത്ത് എത്തിയാണ് സജിയെയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്‍ഡിഎയിലെ അവഗണ പറഞ്ഞായിരുന്നു നീക്കമെങ്കിലും ബിജെപിയെ പരസ്യമായി തള്ളി പറയാന്‍ സജി മഞ്ഞക്കടമ്പില്‍ തയ്യാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ജില്ലയിലെ ഒരു ഇടത് നേതാവ് വരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വന്നതാകട്ടെ സജി മഞ്ഞക്കടമ്പിലും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്കും. രാവിലെ സംസ്ഥാന സമിതി യോഗം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ Read More…

Kottayam

കേരള കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം നേതൃ സമ്മേളനം

അയർക്കുന്നം :കേരള കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം അയർക്കുന്നത്ത് കുന്നപ്പള്ളിയേൽ ഔസേപ്പേച്ചന്റെ ഭവനാങ്കണത്തിൽ വച്ച് നിയോജക മണ്ഡലം പ്രസിഡന്റ്‌ ആന്റണി തുപ്പലഞ്ഞിയുടെ അധ്യക്ഷതയിൽ പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. മിൽമ എറണാകുളം യൂണിയനിൽ കേരള കോൺഗ്രസ്‌ പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു വിജയിച്ച ജോയ് മോൻ വാക്കയിൽ,കേരള കോൺഗ്രസ്‌ പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാബു ഒഴുങ്ങാലിൽ, ആന്റണി തുപ്പലഞ്ഞി, സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എ Read More…

Kottayam

ഉല്ലാസ് പദ്ധതി: സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം : സംസ്ഥാന സാക്ഷരതാ മിഷന്‍ , തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഉല്ലാസ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പദ്ധതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തിലും വായനയിലും നൂറുശതമാനം സാക്ഷരത നേടുന്നതുപോലെ തന്നെ ഡിജിറ്റല്‍ സാക്ഷരത നേടേണ്ടതും അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല അധ്യക്ഷത വഹിച്ചു. Read More…

Kottayam

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സലിന്റെ സംസ്കാരം ഞായറാഴ്ച

കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ സംസ്കാരം ഞായറാഴ്ച നടത്തും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ചങ്ങനാശേരി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടുത്തെ പൊതുദർശനം കഴിഞ്ഞ് തെങ്ങണയിലെ വീട്ടിലെത്തിക്കും. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാണ് അപ്രതീക്ഷിത വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.