Kottayam

വിശപ്പടക്കാൻ ശ്രമിക്കുന്നത് പുണ്യകർമ്മം: ഗവർണർ പി എസ് ശ്രീധരൻപിള്ള

കോട്ടയം: ഈശ്വരസേവയെന്നാൽ മാനവസേവയാണെന്നും വിശക്കുന്ന മനുഷ്യൻ്റെ വിശപ്പടക്കാൻ ശ്രമിക്കുമ്പോൾ അത് പുണ്യകർമ്മമാണെന്നും ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പടക്കാനും പ്രാഥമികമായ ചികിത്സ ലഭിക്കാനും കയറിക്കിടക്കാൻ ഒരു കൂരയും ഭക്ഷണവും വെള്ളവും വായുവും നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യഥാർത്ഥ ഗാന്ധിയൻ പ്രവർത്തനങ്ങളുടെ അടിവേരുകൾ പരിശോധിക്കുമ്പോൾ 1947 ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ Read More…

Kottayam

കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. വീടിന് സമീപം കാറിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ഗണേഷ് അടൂർ Read More…

Kottayam

ഇലക്ടിക് വീൽചെയറുകൾ നൽകി

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്കായുള്ള പദ്ധതിപ്രകാരം മൂന്നുപേർക്കു കൂടി ഇലക്ടിക് വീൽചെയർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആർ. അനുപമ, അംഗങ്ങളായ കെ.വി. ബിന്ദു, നിർമ്മലാ ജിമ്മി, ടി.എൻ. ഗിരീഷ് കുമാർ, ശുഭേഷ് സുധാകരൻ, രാജേഷ് വാളിപ്ലാക്കൽ, ടി.എസ്. ശരത്, Read More…

Kottayam

വേനൽ മഴ കനക്കുന്നതിന് മുൻപ് നെല്ല് സംഭരിക്കണം: സന്തോഷ് കുഴിവേലിൽ

കോട്ടയം: വേനൽ മഴ കനക്കുന്നതിന് മുൻപ് സംസ്ഥാനത്തെ കൊയ്ത്ത് കഴിഞ്ഞ നെല്ല് മുഴുവൻ സംഭരിച്ച് നെൽ കർഷകരെ സംരക്ഷിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവനയിൽ ആവശ്യപെട്ടു. മില്ല് കാരും ഏജന്റുമാരും ചേർന്ന് താരയുടെ പേരിൽ കർഷകരെ ചൂഷണം ചെയ്യുന്നത് തടയണം. ക്വിറ്റലുകണക്കിന് നെല്ലാണ് പാടത്ത് കെട്ടി കിടക്കുന്നതെന്നും ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാട്ടി.

Kottayam

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ജാർഖണ്ഡ് സംഘം കോട്ടയത്തെത്തി

കോട്ടയം :കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസ്സിലാക്കി ജാർഖണ്ഡ് ജനപ്രതിനിധി സംഘം. അവിടുത്തെ 16 ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചത്. കിലയിലെ പഠനക്ലാസ്സുൾപ്പെടെ നാലുദിവസത്തെ സന്ദർനമാണ് സംഘം കേരളത്തിൽ നടത്തുന്നത്. കോട്ടയത്തെത്തിയ സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, മുൻ പ്രസിഡന്റുമാരായ കെ.വി. ബിന്ദു, നിർമല ജിമ്മി, സ്ഥിരം സമിതി അധ്യക്ഷരായ Read More…

Kottayam

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം : കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്നും സംരക്ഷിക്കുക, ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടാൻ സജ്ജരാക്കുക, നിയമലംഘനം തടയുക, ഓരോ കുട്ടിക്കും ചുറ്റും അദൃശ്യമായ സംരക്ഷണ ഭിത്തി കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരളാ പോലീസ് ആവിഷ്കരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് എ IPS അവർകൾ ഉദ്ഘാടനം നിർവഹിച്ചു. വൈക്കം DYSP അധ്യക്ഷനായിരുന്ന Read More…

Kottayam

ഇടതു സർക്കാർ കേരളത്തെ മയക്കമരുന്ന് മാഫിയായുടെ താവളമാക്കി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേരളത്തിൽ 8 വർഷമായി ദുർഭരണം നടത്തുന്ന ഇടതു സർക്കാർ കേരളം മയക്കുമരുന്ന് മാഫിയായുടെ താവളമാക്കി എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കലാലയങ്ങളിലെ ഹോസ്റ്റലുകൾ മയക്ക്മരുന്നിന്റെ വിപണന കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണെന്നും, SFI ആണ് മയക്കുമരുന്ന് വിതരണത്തിന്റെ മൊത്തക്കച്ചടക്കാർ എന്നും സജി കുറ്റപ്പെടുത്തി. മയക്കുമരുന്നിന് അടിമയായ വിദ്യാർത്ഥി നേതാക്കളാണ് റാഗിങ്ങിനും കൊലപാതത്തിനും പോലും നേതൃത്വം നൽകുന്നത് എന്നും ഈ സാഹചര്യത്തിൽ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സർക്കാർ തയാറകണം എന്നും സജി ആവശ്യപ്പെട്ടു. Read More…

Kottayam

ദർശന നാടക അവാർഡുകൾ വിതരണം ചെയ്തു

കോട്ടയം: ദർശന സാംസ്കാരികേന്ദ്രം സംഘടിപ്പിച്ച 14 മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് വിതരണം പ്രശസ്ത നടനും സംവിധായകനുമായ മോഹൻ അയിരൂർ നിർവഹിച്ചു. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം എന്ന നാടകത്തിന് മുകളിൽ ഫൗണ്ടേഷൻ എവറോളിംഗ് ട്രോഫിയും ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു. കൂടാതെ വിവിധ വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ Read More…

Kottayam

വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റണം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധസംസ്‌കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവന്റെ അഭിരുചികൾക്കനുസരിച്ചുള്ള വികാസം സാധ്യമാക്കാൻ ഓരോ അധ്യാപകനും കഴിയണം. കുട്ടികൾക്ക് Read More…

Kottayam

കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

rകോട്ടയ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരിതെളിച്ചു. കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് അഞ്ചു ദിവസം നീളുന്ന ചലച്ചിത്രോത്സവം നടത്തുന്നത്. സംവിധായകരായ Read More…