കോട്ടയം :കോട്ടയം ജില്ലയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു. ജില്ലാ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2024-2025 പുനർജനി പദ്ധതി പ്രകാരമാണ് മരുന്ന് വിതരണം നടത്തിയത്. പദ്ധതിയ്ക്കായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ 64 പേർക്കാണ് മരുന്ന് വിതരണം ചെയ്തത്. ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് Read More…
Kottayam
ജില്ലയുടെ മാലിന്യ നിർമാർജന നേട്ടങ്ങൾ ചർച്ചചെയ്ത് ഓപ്പൺഫോറം
കോട്ടയം: മാലിന്യമുക്ത കേരളം യാഥാർഥ്യമാക്കുന്നതിൽ കോട്ടയം ജില്ല കൈവരിച്ച നേട്ടങ്ങളും ഇനി ചെയ്യാനുള്ള കാര്യങ്ങളും ചർച്ചചെയ്ത് ഓപ്പൺഫോറം. മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായാണ് കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തി ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. ‘മാലിന്യമുക്ത കോട്ടയം: പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പ്രമേയത്തിൽ നടന്ന ഓപ്പൺഫോറം ജില്ലാകളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. മാലിന്യനിർമാർജ്ജനം നിത്യജിവിതത്തിന്റെ ഭാഗമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ Read More…
സ്വകാര്യബസ് – ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പുതിയ സംഘടന
കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന ‘പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍’ രൂപീകരിച്ചു. പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ് -ടൂറിസ്റ്റ് മേഖലയിലെ സംഘടനകളുടെ നിലപാടില്‍ പ്രതിക്ഷേധിച്ചു കൊണ്ടാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി ആരംഭിക്കുന്ന സംരംഭ മേഖലയെ തകര്‍ക്കുന്ന സമീപനം അധികൃതര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എ സി സത്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജോയി ചെട്ടിശ്ശേരി Read More…
പുരോഹിതരെ ആക്രമിച്ച തീവ്രവാധികളെ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട വർഗ്ഗീയ തീവ്രവാധികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭ നടത്തുന്ന ആശുപത്രികളിൽ ചികിൽസയും, സ്കൂളുകളിൽ പഠനവും നടത്തിയ ശേഷം കത്തോലിക്കാ പുരോഹിതർ നിർബന്ധിത മതം മാറ്റത്തിന് നേതൃത്വം നൽകുകയാണെന്ന വ്യാജ പ്രചരണം നടത്തുന്നവർ വർഗ്ഗീയ തീവ്രവാധികളാണെന്നും സജി ആരോപിച്ചു. ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന മൗലിക അവകാശപ്രകാരം Read More…
ഓട്ടിസം അവേർനെസ് പ്രോഗ്രാം & സ്ക്രീനിംഗ് ക്യാമ്പ് : ഏപ്രിൽ 2 ന്
കോട്ടയം: ഏപ്രിൽ 2ആം തിയതി വൈകിട്ട് 7 മണിക്ക് കോട്ടയം ലുലു മാളിൽ വച്ച് ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓട്ടിസം അവയർനെസ്സ് പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ ക്യാമ്പയിനിൽ വിശിഷ്‌ടാതിഥിയായി ശ്രീ പ്രേം പ്രകാശും എത്തുന്നു. കൂടാതെ ഏപ്രിൽ 3 മുതൽ 30 വരെ കോട്ടയം ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ വച്ച് ഒരു സ്ക്രീനിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. മക്കളുടെ വളർച്ചയെക്കുറിച്ചു സംശയം ഉള്ള രക്ഷിതാക്കൾക്ക് ഈ ക്യാമ്പ് Read More…
പുസ്തക പ്രകാശനവും നാടകാവതരണവും നടന്നു
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലും ഫാ. ജെഫ്‌ഷോൺ ജോസും ചേർന്ന് രചിച്ച ‘ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ’ എന്ന പുസ്തകത്തിൻറെ പ്രകാശനവും ‘കാത്തിരിപ്പ് കേന്ദ്രം’ എന്ന അമച്ച്വർ നാടക അവതരണവും ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സി എം ഐ സഭയുടെ കോട്ടയം പ്രവശ്യാധിപൻ ഫാ. എബ്രഹാം വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി എൻ വാസവൻ പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം Read More…
മോട്ടോർ വാഹനവകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; 30 നും 31 നും ആർ.ടി.ഒ. ഓഫീസ് തുറന്നു പ്രവർത്തിക്കും
കോട്ടയം : മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കുന്നതിനാൽ മാർച്ച് 30, 31 (ശനി, ഞായർ) ദിവസങ്ങളിൽ കോട്ടയം ആർ.ടി.ഒ. ഓഫീസ് തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ റീജണൽ ട്രാൻസ്‌പോർട് ഓഫീസർ അറിയിച്ചു. റവന്യൂ റിക്കവറി നേരിടുന്നവ, കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി നാലുവർഷത്തിലധികമായി നികുതി അടയ്ക്കാത്തവ, വർഷങ്ങളായി ഉടമസ്ഥാവകാശം കൈമാറാത്തവ തുടങ്ങിയ വാഹനങ്ങൾക്ക് റിവന്യൂ റിക്കവറി പദ്ധതിയിലൂടെ ഭാവിയിലെ നികുതി ബാധ്യതയിൽ നിന്ന് റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടും. ട്രാൻസ്‌പോർട്ട് Read More…
സർക്കാർ ഇടപെട്ടു, പ്രതിസന്ധി നീങ്ങി; നെല്ല് സംഭരണം പുനരാരംഭിക്കും
കോട്ടയം : നെല്ലുസംഭരണം പുനരാരംഭിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. മില്ലുടമകളുമായുളള തർക്കത്തെത്തുടർന്നു നെല്ലുസംഭരണം പ്രതിസന്ധിയിലായതിനെത്തുടർന്നാണ് സർക്കാർ കർഷകരുടെ വിഷയത്തിലിടപെട്ടു പരിഹാരമുണ്ടാക്കിയത്. തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാർ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും സംഭരണം. വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു. കൊയ്ത്തു നടക്കാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണം സുഗമവും വേഗത്തിലുമാക്കുന്നതിനായി കൊയ്ത്തു നടക്കുന്ന Read More…
കോട്ടയം ജില്ല സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം ഏപ്രിൽ ഏഴിന്
കോട്ടയം: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കോട്ടയം ജില്ല സമ്പൂർണ ശുചിത്വപ്രഖ്യാപനം ഏപ്രിൽ ഏഴിന് വിപുലമായ പരിപാടികളോടെ തിരുനക്കര മൈതാനത്തു നടക്കും. രണ്ടുവർഷമായി നടക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിനു വിജയകരമായ സമാപ്തി കുറിച്ചുകൊണ്ടാണ് മാലിന്യമുക്ത പ്രഖ്യാപനം നടത്തുന്നത്. പ്രഖ്യാപനത്തോടനുബന്ധിച്ചു വിപുലമായ റാലി സംഘടിപ്പിക്കും. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവു കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങളെ ചടങ്ങിൽ ആദരിക്കും. പ്രഖ്യാപനച്ചടങ്ങിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു സഹകരണ-തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായ വിപുലമായ സംഘാടകസമിതിയും രൂപീകരിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ടു സെമിനാർ, കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങൾ, Read More…
കോട്ടയം റാഗിങ് കേസിൽ കുറ്റപത്രം അടുത്തയാഴ്ച; കോടതിയിൽ സമർപ്പിക്കും മുൻപ് നിയമോപദേശം തേടും
കോട്ടയം : കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കേസിലെ പ്രതികൾ ഒരാഴ്ച മുൻപ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ Read More…











