കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ 29,30 തീയതികളിൽ(ശനി, ഞായർ) പൂർത്തീകരിക്കേണ്ടതുണ്ട്. ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കും. ബി.എൽ.ഒമാർക്ക് സഹായത്തിനായി ജീവനക്കാരെയും നിയോഗിക്കും. ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം Read More…
Kottayam
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ കളക്ട്രേറ്റിലെത്തിച്ചു
കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്നബാലറ്റ് ഷീറ്റുകളും ടെന്‍ഡേഡ് ബാലറ്റുകളും പോളിംഗ് ഉദ്ദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകളും കളക്ട്രേറ്റിൽ എത്തിച്ചു. വാഴൂർ ഗവണ്‍മെന്‍റ് പ്രസിൽ അച്ചടിച്ച ബാലറ്റ് പേപ്പറുകൾ എ.ഡി.എം എസ്.ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൂലിക കോൺഫറസ് ഹാളിൽ സജ്ജമാക്കിയ സ്ട്രോംഗ് റൂമിലേക്കു മാറ്റി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാതൃൂ, സ്പെഷൽ തഹസീൽദാർ ജി. പ്രശാന്ത് എന്നിവരും തെരഞ്ഞെടുപ്പു Read More…
ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് കോട്ടയം ജില്ലയിൽ തുടക്കമായി
കോട്ടയം: ‘തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ ‘എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി. കളക്‌ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു. ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകകയാണ് യാത്രയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ പൊതുഇടങ്ങൾ കേന്ദ്രീകരീച്ച് പ്രചരണം നടത്തുന്ന വാഹന ജാഥ ഡിസംബർ രണ്ടിന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ വിഡീയോകൾ, Read More…
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: മാരത്തൺ നടത്തി
കോട്ടയം : സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ‘ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടയം കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ . തോമസ് സന്ദേശം നൽകുകയും സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മാന്നാനം കെ.ഇ. കോളജ് വിദ്യാർഥികളുടെ ഫ്‌ളാഷ് Read More…
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു
കോട്ടയം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ആരംഭിച്ചു. 20 കേന്ദ്രങ്ങളിലായി നവംബർ 28 വരെയാണ് പരിശീലനം. ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.
ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ സാമൂഹിക പങ്കാളിത്തം അനിവാര്യം: ജില്ലാ കളക്ടർ
കോട്ടയം : എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം ക്യാമ്പയിനിന്റെ ഭാഗമായി സി.ഡി.എസ് അധ്യക്ഷൻമാർക്കുവേണ്ടി നടത്തിയ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധവും ആന്റിബയോട്ടിക് സാക്ഷരതാ പരിശീലനവും ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം ഹാളിൽ ചേർന്ന യോഗം ജില്ലാ ആരോഗ്യവകുപ്പും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. ഗീതാദേവി ‘ഏകാരോഗ്യം’ എന്ന Read More…
മഹാത്മാഗാന്ധിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുസ്തക വായന ആരംഭിച്ചു
കോട്ടയം : ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തിന്റെ 100 ആം വാർഷികത്തിന്റെ ഭാഗമായി ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന പുസ്തക വായന പരമ്പരയുടെ ഉദ്ഘാടനം കോട്ടയം ഡ്രീം സ്റ്റേഴ്സിന്റെ സഹകരണത്തോടെ ദർശനയിൽ നടന്നു . മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് പുസ്തകവായന പരമ്പര ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷനായിരുന്നു . പ്രമുഖ ഗാന്ധിയൻ ഡോ. എം Read More…
ഗാന്ധിജിയുടെ ആത്മകഥയുടെ നൂറാം വാർഷികം: ദർശനയിൽ പുസ്തക പാരായണം നാളെ തുടങ്ങും
കോട്ടയം: മഹാത്മാ ഗാന്ധിയുടെ വിശ്വപ്രസിദ്ധമായ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം പുസ്തക പാരായണം സംഘടിപ്പിക്കുന്നു. 2025 നവംബർ 25 മുതൽ 29 വരെ (ചൊവ്വ മുതൽ ശനി വരെ) രാവിലെ 10 മുതൽ 12 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ മുൻ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത Read More…
ദർശന അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് തിരിതെളിഞ്ഞു; ഉദ്ഘാടനം ജ്യോതിർമയി നിർവഹിച്ചു
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 15-ാമത് ദർശന അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് ഉജ്ജ്വല തുടക്കം. പ്രശസ്ത സിനിമാതാരം ജ്യോതിർമയി മേള ഉദ്ഘാടനം ചെയ്തു. ശാസ്ത്രി റോഡിലെ ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. മാക്ട (MACTA) ചെയർമാൻ ജോഷി മാത്യു, കലാരത്‌നം ആർട്ടിസ്റ്റ് സുജാതൻ, പി.ആർ. ഹരിലാൽ, പി.കെ. ആനന്ദക്കുട്ടൻ, തെക്കിൻകാട് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Read More…
തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടയം :ഠമാർ പഠാർ- റിപ്പോർട്ടർമാർക്കൊപ്പം’ ചോദ്യോത്തര വേളയിൽ ഉയർന്ന രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മാധ്യമപ്രവർത്തകരും വിദ്യാർഥികളും.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടിയിൽ ഉയർന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിട്ടുള്ള വ്യത്യസ്ത സംഭവങ്ങളെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെയും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു. പഞ്ചായത്ത് ഭരണം പശ്ചാത്തലമാകുന്ന മലയാളത്തിലെ ക്ലാസിക് സിനിമ പഞ്ചവടിപ്പാലം മുതൽ തെരഞ്ഞെടുപ്പിൽ പൊരുതി ജയിച്ച സ്ഥാനാർത്ഥികളുടെ അവിസ്മരണീയമായ വാചകങ്ങൾ വരെ ചോദ്യങ്ങൾക്കു Read More…











