Kottayam

ആത്മഹത്യാ പ്രതിരോധദിനം ആചരിച്ചു

കോട്ടയം : ജില്ലാ മാനസികാരോഗ്യ പദ്ധതിയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും മാന്നാനം കെ.ഇ. കോളജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ലോക ആത്മഹത്യാ പ്രതിരോധദിനാചരണം സംഘടിപ്പിച്ചു. മാന്നാനം കെ.ഇ. കോളജിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. ആരെയും മുൻധാരണയോടെ വിലയിരുത്തരുത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുറന്നുപറയാൻ അവസരം ഒരുക്കണം. പരാജയങ്ങളിൽ ആരെയും തനിച്ചാക്കരുതെന്നും ഒപ്പമുണ്ടാകണമെന്നും കളക്ടർ വിദ്യാർഥികളോട് പറഞ്ഞു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. Read More…

Kottayam

നെൽ വില നൽകാതെ കർഷകർക്ക് സർക്കാർ വിലക്കയറ്റം സമ്മാനിച്ചു : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കാണം വിറ്റും ഓണംഉണ്ണണം എന്ന ആഗ്രഹത്തിൽ പ്രതിസന്ധികളെ അധിജീവിച്ച് നെല്ല് വിളയിച്ച കർഷകരിൽ നിന്നും സംസ്ഥാന സർക്കാർ മാസക്കൾക്ക് മുമ്പ് സംഭരിച്ച് അമിത വിലക്ക് വിപണിയിൽ വിറ്റഴിച്ച ശേഷം കർഷകർക്ക് ഓണത്തിന് കുടിശിക തുകനൽകും എന്ന് വിഗ്ദാനം ചെയ്ത സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുക ആണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കാമ്പിൽ ആരോപിച്ചു. സ്വന്തം നെല്ല് സർക്കാരിന് വിറ്റിട്ടും ഓണമുണ്ണാൻ നെൽ കർഷകർ തെണ്ടേണ്ട ഗതികേടിൽ ആയിരിക്കുക ആണെന്നും അദ്ധേഹം പറഞ്ഞു. തിരുവോണത്തിന് Read More…

Kottayam

തിരുവാതിര കളി മത്സരം

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം നഗരസഭയും ചേർന്ന് സെപ്തംബർ 3 മുതൽ 8 വരെ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി (ചിങ്ങനിലാവ് 2025 ) ദർശന സാംസ്‌കാരിക കേന്ദ്രം സെപ്തംബർ 6 നു തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് വേണ്ടിയുള്ള തിരുവാതിര ടീമുകളെ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക്‌ 9400896783, 9447008255, 9188520400.

Kottayam

ജലമാണ് ജീവൻ ജനകീയ കാമ്പയിൻ ഒന്നാം ഘട്ടത്തിനു തുടക്കം

കോട്ടയം: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ജലമാണ് ജീവൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിനു കോട്ടയം ജില്ലയിൽ തുടക്കമായി. തിരുവാർപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കൊച്ചമ്പലം സ്റ്റാൻഡിലെ പൊതു കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ജലസ്രോതസുകൾ ഏറെയുള്ള കേരളത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെയുള്ള ജാഗ്രത അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…

Kottayam

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ് സമയബന്ധിതമായി നിർമിക്കും: ഡോ. രത്തൻ യു. ഖേൽക്കർ

കോട്ടയത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർ ഹൗസിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പരിഷ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. വെയർ ഹൗസ് നിർമാണത്തിനായി മുട്ടമ്പലത്ത് കണ്ടെത്തിയിട്ടുള്ള റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് സ്വന്തമായി വെയർഹൗസില്ലാത്ത ഏകജില്ലയാണ് കോട്ടയം. നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കലിലുള്ള എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയമാണ് Read More…

Kottayam

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയുടെ കീഴിൽ കോഴയിൽ ഓണാഘോഷം വിപുലമായി നടന്നു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയുടെ കീഴിൽ കോഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മണ്ണു പരിശോധനാ ശാലയുടെയും സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ശാലയുടെയും മിത്ര കീട പ്രജനന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം നടന്നു. ജില്ലയിലെ കർഷകർക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ ഓഫീസുകളിൽ ജോലി സമയത്തെ ബാധിക്കാതെ ഉച്ച ഭക്ഷണ സമയത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. അത്തപ്പൂക്കളം ഇട്ട് പലതരം ഒണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ച് വിഭവ സമൃദ്ധമായ സദ്യയും കഴിച്ചാണ് ഓണാഘോഷം കൊണ്ടാടിയത്. സയന്റിഫിക് Read More…

Kottayam

‘ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി’ നീണ്ടൂർ തൃക്കേൽ സ്‌റ്റേഡിയം നവീകരണം തുടങ്ങി

കോട്ടയം :ജില്ലയിൽ 64 കോടി രൂപയുടെ ഭരണാനുമതി വിവിധ കായിക പദ്ധതികൾക്കായി ലഭിച്ചിട്ടുണ്ടെന്ന് സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. നീണ്ടൂരിൽ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തൃക്കേൽ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുകോടി രൂപ മുടക്കിയാണ് നീണ്ടൂരിലെ തൃക്കേൽ സ്‌റ്റേഡിയത്തിന്റെ നിർമാണം നടത്തുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ. കൂടിയായ മന്ത്രി വി.എൻ. വാസവന്റെ വികസനഫണ്ടിൽ നിന്ന് 50 ലക്ഷംരൂപയും Read More…

Kottayam

കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്: പ്രതി അഖിൽ അറസ്റ്റിൽ, പിടിയിലായത് കൊല്ലത്തു നിന്ന്

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ ക്ലർക്കുമായ അഖിൽ സി.വർഗീസ് കൊല്ലത്ത് വിജിലൻസ് പിടിയിൽ. ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. 2024 ഓഗസ്റ്റിലാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് അഖിൽ ഒളിവിൽ‌ പോയത്. നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവരുമ്പോൾ വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ Read More…

Kottayam

അധ്യാപക നിയമനം, സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നു:അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളോട് സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നതായി കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. ആയിരക്കണക്കിന് അധ്യാപകർ ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ അതിന് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇത് ഇരട്ടത്താപ്പും നീതി നിഷേധവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരുടെ ഒരു ആനുകൂല്യവും കൈയ്യടക്കാൻ മാനേജ്മെൻ്റുകൾ ഒന്നും ശ്രമിക്കുന്നില്ല. സർക്കാരാണ് ഈ പേര് Read More…

Kottayam

E.W.S സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് മതമൗലികവാദ ഭീകര സംഘടനകളെ പ്രീണിപ്പിക്കാൻ :ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്

കോട്ടയം: കോൺഗ്രസ് പാർട്ടിയെ മതമൗലിക ഭീകരവാദ സംഘടനകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ ഉദാഹരണമാണ് അവർ ഇപ്പോൾ സ്വീകരിക്കുന്ന EWS വിരുദ്ധ നിലപാട്. മെഡിക്കൽ, ഡെന്റൽ ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് കേന്ദ്രസർക്കാർ 103 ആം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അനുവദിച്ച സംവരണമാണ് EWS സംവരണം. സാമ്പത്തിക പിന്നാക്കക്കാർക്ക് അനുവദിച്ച സംവരണം സുപ്രീം കോടതി ഭരണഘടനാ ബഞ്ച് സഹിതം ശരി വച്ചിട്ടുള്ളതുമാണ്.കേരളത്തിൽ EWS നെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ പച്ചയായ മതമൗലികവാദ Read More…