കടപ്ലാമറ്റം: കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തി. ആഘോഷത്തോടനുബന്ധിച്ച് പ്രസംഗം മത്സരം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന കിഡ്സ് ഫെസ്റ്റും ശിശുദിന റാലിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ പ്രിൻസിപ്പൽ മോബി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ.ജോസഫ് മുളഞ്ഞനാൽ സന്ദേശം നൽകി. തുടർന്ന് അസിസ്റ്റന്റ് മാനേജർ റവ. ഫാ.ജോൺ കുറ്റരപ്പള്ളി,സ്കൂൾ വൈസ് പ്രിൻസിപ്പൽ റാണി ഐസക് എന്നിവർ പ്രസംഗിച്ചു. വിവിധ Read More…
Kadaplamattam
മരിയൻ എക്സിബിഷൻ
കടപ്ലാമറ്റം: കടപ്ലാമറ്റം എസ്. എം വൈ. എം അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് ദേവാലയത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെട്ടു. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 30,31 തീയതികളിൽ മരിയോദയം പാരീഷ് ഹാളിലാണ് എക്സിബിഷന് വേദി ഒരുങ്ങിയത്. ഒക്ടോബർ 30 ന് രാവിലെ ഫാ. ജിമ്മി കീപ്പുറം മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചു. രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെയാണ് സന്ദർശന സമയം. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ, വർഷങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന Read More…
അഖിലകേരള ഇൻറർ സ്കൂൾ ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ
കടപ്ലാമറ്റം: സെൻറ് ആൻറണീസ് ഹൈ സ്കൂളിൽ അഖില കേരള ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ സ്പെൽ ബീ 3.0 ഒക്ടോബർ 19 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ മനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ മത്സരം ഉദ്ഘാടനം ചെയ്തു .ഹെഡ് മാസ്റ്റർ ശ്രീ ബന്നിച്ചൻ പി.ഐ. അദ്ധ്യക്ഷനായിരുന്നു. അസി.മാനേജർ റവ.ഫാ.ജോൺ കൂറ്റാരപ്പള്ളിൽ ,പി.റ്റി.എ. പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം , സ്പെൽ മാസ്റ്റർ അന്നു മരിയ മൈക്കിൾ കുര്യാക്കോസ് ,എം പി റ്റി എ പ്രസിഡൻറ് ലീന സുനിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ എയ്‍സ്‍വിൻ Read More…
കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ വിളവെടുപ്പുത്സവം
കടപ്ലാമറ്റം മേരി മാതാപബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോൺ കൂറ്റാരപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മോബി മാത്യു, വൈസ് പ്രിൻസിപ്പാൾ ശ്രീമതി റാണി ഐസക്, അധ്യാപകൻ ശ്രീ. അനിൽ ജോർജ് എന്നിവരുടെ മഹനീയ സാന്നിധ്യവും തദവസരത്തിൽ ലഭ്യമായിരുന്നു. വെണ്ട, ചീര, വഴുതന, പയർ, തക്കാളി,പച്ചമുളക് എന്നിവയാണ് കുട്ടികൾ കൃഷി ചെയ്തത്. ക്ലാസ് മുറിക്കുള്ളിലെ പഠനങ്ങളോടൊപ്പം കുട്ടികളിൽ ജീവിതപാഠങ്ങളുടെ Read More…
സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതിയുമായി കടപ്ലാമറ്റത്തെ യുവജനങ്ങൾ
കടപ്ലാമറ്റം: വചനത്താൽ ജ്വലിച്ച കടപ്ലാമറ്റം ഇടവകയിലെ യുവജനങ്ങൾ തയ്യാറാക്കിയ ബൈബിൾ കൈയ്യെഴുത്തു പ്രതി സെന്റ്. മേരീസ് പള്ളിയിൽ വെച്ച് പ്രകാശനം ചെയ്തു. ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ. ജേക്കബ് അങ്ങാടിയത്താണ് പ്രകാശന കർമ്മം നിർവഹിച്ചത്. കടപ്ലാമറ്റം ഇടവക അംഗങ്ങളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.ഇടവക വികാരി റവ. ഫാ ജോസഫ് മുളഞ്ഞ നാൽ, അസിസ്റ്റന്റ് വികാരി റവ. ഫാ ജോൺ കുറ്റാരപ്പള്ളി എന്നിവർ മഹനീയ സാന്നിധ്യമായി. കടപ്ലാമറ്റം എസ്. എം. വൈ. എം യുവജന പ്രസ്ഥാനത്തിലെ അംഗമായ Read More…
പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 67-ാം ചരമവാർഷികാചരണവും ശ്രാദ്ധസദ്യയും കടപ്ലാമറ്റം സെന്റ് മേരിസ് പള്ളിയിൽ
കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി, പ്രാർത്ഥന, ദീനാനുകമ്പ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധ ജീവിതം നയിച്ച കുട്ടൻതറപ്പേൽ ബഹു. യൗസേപ്പച്ചന്റെ 67-ാം ചരമവാർഷികവും ശ്രാദ്ധസദ്യയും സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്ച കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ നടക്കും. കടപ്ലാമറ്റം ഇടവകയിൽ കുട്ടൻതറപ്പേൽ കുടുംബത്തിൽ കുര്യാക്കോ വെന്മേന ദമ്പതികളുടെ 5 മക്കളിൽ നാലാമനായി 1883 മാർച്ച് 25-ാം തീയതി യൗസേപ്പച്ചൻ ഭൂജാതനായി. 1883 ഏപ്രിൽ 2- ന് കടപ്ലാമറ്റം പള്ളിയിൽ വെച്ച് ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ബാല്യത്തിൽത്തന്നെ പ്രിയമാതാവിനെ നഷ്ടപ്പെട്ട അച്ചൻ ഒരു Read More…
കടപ്ലാമറ്റത്ത് മേളക്കൊഴുപ്പ് നിറച്ച് വനിതാ ശിങ്കാരിമേളം
കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ശിങ്കാരിമേള ട്രൂപ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 12 വനിതകൾ ചേർന്നാണ് ട്രൂപ്പ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് വനിതാ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. വയല വിനയചന്ദ്രൻ രക്ഷാധികാരിയും സുലേഖ പ്രസാദ് പ്രസിഡന്റും സിന്ധു മോൾ സെക്രട്ടറിയുമായ സർഗ്ഗശ്രീ സ്വയം സഹായ സംഘത്തിനാണ് എട്ട് ചെണ്ടയും നാല് ഇലത്താളവും അനുബന്ധ ഉപകരണങ്ങളും Read More…
കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
കടപ്ലാമറ്റം: വായ്പയെടുത്തു ദീർഘകാലമായി കുടിശിക വരുത്തിയ വായ്പക്കാർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ സലി കെ കെ കറ്റിയാനിയേൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായിവായ്പക്കാർ ബാങ്കിൽ ഈട് നൽകിയിരിക്കുന്ന സ്ഥലം അളന്ന് തിരിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്പെഷ്യൽ സെയിൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെയുംപോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് ഈട് വസ്തു അളന്ന് തിരിച്ചത്. കുടിശ്ശികരായ ബാക്കി ആളുകൾക്കെതിരെ തുടർദിവസങ്ങളിൽ ലേല Read More…