General

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ നിയോജക മണ്ഡലം സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും

പുതുപ്പള്ളി : സ്കൂൾ കോളേജുകളിൽ നടക്കുന്ന ലഹരി ഉപയോഗം നമ്മുടെ തലമുറയെ ശക്തമായി ബാധിക്കുമെന്നും അത് നിർമാർജനം ചെയ്യുന്നതിൽ വേണ്ടി സർക്കാരും പൊതുജനങ്ങളും ഒരുമിച്ചു അവസാനിപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും, നമ്മൾ ആരാധിക്കുന്ന ചലച്ചിത്ര രംഗത്തുള്ളവർ പോലും ലഹരിക്ക് അടിമയാകുന്നത് ഏറെ വേദനജനകമാണെന്നും ഐസക് പ്ലാപ്പള്ളിൽ. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ നിയോജക മണ്ഡലം സമ്മേളനവും സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിർമാർജനം ചെയ്യുന്നതിന് വേണ്ടി മീനടം Y.M.C.A ഹാളിൽ സംഘടിപ്പിച് സെമിനാറും ഉദ്ഘാടനം ചെയ്ത് Read More…

General

സ്നേഹവീടിന്റെ ഉത്ഘാടനം നടത്തപ്പെട്ടു

കുന്നോനി: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ HOME FOR HOMELESS ( വീടില്ലാത്തവർക്ക് വീട് ) പ്രോജെക്ടിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ കുന്നോനിയിൽ രോഗിയായ ഒരാളുടെ വീട് പണി പൂർത്തീകരിച്ച് കൊടുത്തു. പരിപാടിയുടെ ഉത്ഘാടനം ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. വീടിന്റെ താക്കോൽ ദാനവും ഗിഫ്റ്റ് വിതരണവും പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്ത് നിർവഹിച്ചു. Read More…

General

മുല്ലപ്പെരിയാർ: കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു. പന്ത്രണ്ട് മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമ‍ർപ്പിക്കാനാണ് നിർദേശം. പതിമൂന്ന് വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു. സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് പരിശോധന നടത്തിയത്. അന്നത്തെ റിപ്പോർട്ട് കേരളം പൂ‍ർണമായും തള്ളിയിരുന്നു. നിലവിലെ തീരുമാനം കേരളത്തിന് ആശ്വാസം പകരുന്നതാണ്.

General

സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒൻപത് മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരിന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി Read More…

General

ധന്യനിമിഷങ്ങൾക്കു സാക്ഷിയായി ഗുരുദേവ ക്ഷേത്രത്തിലെ അഷ്‌ടബന്ധ കലശം

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം കുന്നോന്നി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തിന്റെ ധന്യ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ശ്രീനാരായണ ഗുരുദേവൻ നേരിട്ട് പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മ എത്തിയത് അപൂർവ നിമിഷങ്ങൾ സമ്മാനിച്ചു. സനത്ത് തന്ത്രിയുടെ കാർമ്മികത്വത്തിൽ അഷ്ടബന്ധം ചാർത്തി കലശാഭിഷേകം നടത്തിയ ഭഗവാൻ്റെ ദിവ്യ ചൈതന്യം വർധിപ്പിക്കുന്ന ചടങ്ങിൽ ഗുരുദേവന്റെ അനുഗ്രഹം സിദ്ധിച്ച 100 വയസിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന സുശീലാമ്മയുടെ സാന്നിധ്യം ഭക്‌തർക്ക് പുണ്യ നിമിഷങ്ങളായി. ഗുരുദേവക്ഷേത്രത്തിൽ എത്തിയ സുശീലാമ്മയെ ക്ഷേത്രം തന്ത്രി സനത്ത് Read More…

General

ജലജീവൻ മിഷൻ റോഡുകളുടെ അറ്റുകുറ്റപ്പണി; പ്രത്യേക യോഗം ചേരും

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ബന്ധപ്പെട്ടു തകരാറിലായ റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേരാൻ ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനം. ദേശീയപാത-83ന്റെ ഭാഗമായ കോട്ടയം-മുണ്ടക്കയം സെക്ഷനിൽ പത്തൊൻപതാം മൈൽമുതൽ മുണ്ടക്കയം വരെയുള്ള ഭാഗങ്ങൾ നാലുവരി പാതയാക്കി വികസിപ്പിക്കാൻ പദ്ധിയുണ്ടെന്ന് ദേശീയപാത അധികൃതർ ജില്ലാ വികസനസമിതിയോഗത്തെ അറിയിച്ചിരുന്നു. പദ്ധതിക്കായി രൂപരേഖ തയാറാക്കുമ്പോൾ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളിലെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും ആശങ്കകൾ കണക്കിലെടുക്കണക്കണമെന്നും സാധ്യമായ ഇടങ്ങളിൽ ബൈപാസുകൾ പരിഗണിക്കണമെന്നും സർക്കാർ ചീഫ് വിപ്പ് Read More…

General

ശ്രീനാരായണ ഗുരുദേവക്ഷേത്രം അഷ്‌ടബന്ധ നവീകരണ കലശം ഭക്തിസാന്ദ്രമായി

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 കുന്നോന്നി ശാഖാ ഗുരുദേവക്ഷേത്രത്തിലെ അഷ്‌ടബന്ധനവീകരണകലശം ഭക്തി സാന്ദ്രമായി. അഷ്ടബന്ധം ചാർത്തി കലശാഭിഷേകവും വിശേഷാൽ പൂജകൾക്കും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സനത്ത് തന്ത്രികൾ നേതൃത്വം നൽകി. 12-ാംമത് പ്രതിഷ്‌ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ക്ഷേത്രകടവ് സമർപ്പണം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് മിനർവ്വ മോഹൻ Read More…

General

നിറകണ്ണുകളോടെ, അവർ നട്ടു – ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടൂകാർക്കായി- ചെമ്പകതൈ

ചെമ്മലമറ്റം: വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂളിന്റെ കിഡ്സ് പാർക്കിനുളളിൽ ചെമ്പകതൈ നട്ടു. ദുരന്തം നടന്ന മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ നിറകണ്ണുകളോടെയാണ് വിദ്യാർത്ഥികൾ മരണപെട്ട വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്പകതൈ നട്ടത്. ദുരിതത്തിന്റെ ഭീകര അവസ്ഥയെ കുറിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് വിദ്യാർത്ഥികൾക്ക് വിവരിച്ച് നല്കി. തങ്ങളുടെ സഹവിദ്യാർത്ഥികളുടെ ഓർമ്മ നിലനിർത്താനാണ് ചെമ്മലമറ്റം ലിറ്റിൽ Read More…

General

മെഡിക്കൽ ക്യാമ്പ് നടത്തി

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും, ഗവ:ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. രോഗികളെ പരിശോധിച്ചു ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി..പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യതു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, മുഖ്യ പ്രഭാഷണം നടത്തി. ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം.പി, Read More…

General

മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പ്

ചങ്ങനാശേരി അതിരൂപത ആർ ച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ന ടന്നുവരുന്ന സീറോ മലബാർ സഭാ സിന ഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വി രമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷ പ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബി ഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ചങ്ങനാശേരി Read More…