മൂലമറ്റം : പ്ലാറ്റിനം ജൂബിലി വർഷത്തിൽ സെൻറ് ജോർജ് യു.പി സ്കൂൾ മൂന്ന് അവാർഡുകളുടെ തിളക്കത്തിൽ. പാലാ കോർപ്പറേറ്റിൻ്റെ അവാർഡുകളാണ് സ്കൂളിനെ തേടിയെത്തിയത്. മികച്ച കാർഷിക പ്രവർത്തനം , അധിക നൈപുണ്യ വികസനം എന്നിവയ്ക്ക് പുറമെ മികച്ച ടീച്ചർ കോ – ഓർഡിനേറ്റർ അവാർഡ് ഈ സ്കൂളിലെ അധ്യാപിക യായ ജാസ്മിസ് ജോസിനും ലഭിച്ചു. പാലാ കത്തീഡ്രൽ ബിഷപ് വയലിൽ പാരീഷ് ഹാളിൽ നടന്ന അധ്യാപക മഹാ സംഗമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ Read More…
General
കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ നടന്നു
ഏറ്റൂമാനൂർ: കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ കെ റ്റി യു സി ബി കോട്ടയം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ സുനു സി പണിക്കരുടെ അധ്യക്ഷതയിൽ ഏറ്റുമാനൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ: കെവിൻ ജോസഫ് യോഗത്തിന് സ്വാഗതം ആശംസിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ മനോജ് കുമാർ മഞ്ചേരിയിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിനെ കുറിച്ചുള്ള കാര്യങ്ങളും, തെക്കൻ മേഖലാ സമ്മേളനത്തെ കുറിച്ചും, ക്ഷേമനിധിയിൽ Read More…
കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു
ഇലക്കാട് : കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു. മേഖലയിലെ 11 യൂണിറ്റുകളിൽ നിന്നും 70 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം വിജയപുരം രൂപത സഹായ മെത്രാൻ അഭി. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് – എബിൻ ജോസഫ് (പാലാ യൂണിറ്റ്), വൈസ് പ്രസിഡന്റ് – ഷെറിൻ കെ സി (മണ്ണക്കനാട് യൂണിറ്റ്), സെക്രട്ടറി – ധന്യ മോഹൻരാജ് (വെട്ടിമുകൾ Read More…
പങ്കുവെയ്ക്കലിൻ്റെ നേർചിത്രമായി മാറി കുന്നോന്നിയിലെ ആദ്യ വിത്തുക്കുട്ട
ഭൂമികയുടെ 157-ാമത് വിത്തുകുട്ട കുന്നോന്നിയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ 8 വർഷമായി മീനച്ചിൽ താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ നടത്തി വരുന്ന വിത്തുക്കുട്ട കുന്നോന്നിയിൽ ആദ്യമായി സംഘടിപ്പിയ്ക്കപ്പെട്ടത്. പ്രദേശവാസികളെ സംബസിച്ച് വിത്തുക്കുട്ടയിലെ പങ്കിടൽ വെറിട്ട ഒരു അനുഭവമായി മാറി. മലപ്പുറം കെ.എം. സി.റ്റി ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ബി. എസ്.ഡബ്ലു വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി പ്രോഗ്രാമിന് നേതൃത്വം നൽകി. ജൈവ വൈവിധ്യം സംരക്ഷിക്കുക വഴി നമുക്ക് പങ്കുവയ്ക്കാൻ സാധിക്കുന്ന ഔഷധങ്ങൾ, പഴ വർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കറികൾ, പൂച്ചെടികൾ, Read More…
എൽദോ വന നിയമത്തിന്റെ രക്തസാക്ഷി : ബി.ജെ.പി
കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൽദോ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടിന്റെ രക്തസാക്ഷിയെന്ന് ബി. ജെ. പി നേതാക്കൾ അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു,സംസ്ഥാന കമ്മിറ്റി അംഗം പി.പി.സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ. നടരാജൻ, മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണി മാങ്കോട്ട്, അഡ്വ. സൂരജ് ജോൺ,മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർ കുട്ടമ്പുഴയിലെത്തി എൽദോയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം Read More…
ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് വാർഷികം
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് അംഗവും ശ്രീ നാരായണ ഗുരുദേവൻ പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയും കൂട്ടികളും കൂടി കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ചു. യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് Read More…
ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും മികച്ച സമയം കണ്ടെത്തി വൈക്കം കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറുടെയും, സീന റാവുത്തറുടെയും കൊച്ചുമകളും ,മാനങ്കേരിൽ മുഹമ്മദ് റഫീഖ്, സിനിയ റഫീഖ് ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളും, കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ 3 ആം ക്ലാസ് വിദ്യാർത്ഥിനിയും 8 വയസ്സുകാരിയുമാണ് റുമൈസ ഫാത്തിമ. റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനും,റെന പർവ്വിൻ സഹോദരിയുമാണ്. നിലവിലെ റെക്കോർഡായ ഒരു മണിക്കൂർ 48 മിനിറ്റ് റുമൈസ 4 മണിക്കൂറും 33 മിനിറ്റും Read More…
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അനുവാദം കര്‍ശന ഉപാധികളോടെ
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി. ഇടുക്കി എംഐ Read More…
ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം ഉദ്ഘാടനം ചെയ്തു
ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം 2024 ഡിസംബർ 14, 15 തീയ്യതികളിൽ നടത്തപ്പെടുന്നു. ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം 2024 ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് (ഇൻ ചാർജ്) ശ്രീ ആനന്ദ് മാത്യു ചെറുവള്ളിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് കുമാരി ദർശന എസ്. നായർ ഉദ്ഘാടന സമ്മേളനത്തിൽ ഭദ്ര ദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. Read More…
കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കോട്ടയം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.











