വെള്ളികുളം : വെള്ളികുളത്തിനു സമീപം കാരികാട് കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായി. ഇന്നലെ (ബുധൻ) രാവിലെ 10 മണിയോടെ വാഴയിൽ ജെയ്സന്റെ പുരയിടത്തിലാണ് ആദ്യം തീപടർന്നത്. പിന്നീട് സമീപപ്രദേശങ്ങളിലെ കൃഷി സ്ഥലത്തേക്ക് ആളിപ്പടർന്നു. വാഴയിൽ ബോസ്, പാമ്പാടത്ത് ആന്റോ, വഴക്കുഴയിൽ ജോഷി എന്നിവരുടെ കൃഷിസ്ഥലത്തേക്കു തീ വ്യാപിച്ച് വലിയ നഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റും ദുർഘടമായ വഴിയും മൂലം ഫയർഫോഴ്സിനും ഈ സ്ഥലത്തേക്കു വരാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. റബർ, കാപ്പി, കുരുമുളക്, Read More…
General
കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് അധ്യാപകരും പി.ടി.എ.യും യോജിച്ച് ഇടപെടണം: അഡ്വ. പി. സതീദേവി
കൗമാരക്കാരായ കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃസമിതിയും അധ്യാപകരും യോജിച്ച് ഇടപെടണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ചങ്ങനാശേരി നഗരസഭാ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും സ്‌കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുമായി അധ്യാപക രക്ഷകർതൃ സമിതി മുന്നിട്ടു പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ മാനസികനിലയെ ബാധിക്കാത്ത തരത്തിൽ തെറ്റുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കാനും Read More…
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ: മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു വിപുലമായ ഒരുക്കങ്ങൾക്കു നിർദേശം നൽകി ദേവസ്വം-സഹകരണ-തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ശബരിമല തീർഥാടനകാലത്തെ ആസൂത്രണം മാതൃകയാക്കി എല്ലാവരും ഏകമനസോടെ പ്രവർത്തിക്കണമെന്ന് ഏറ്റുമാനൂർ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പു മേധാവികളുടെയും ജനപ്രതിനിധികളുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശനമായ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വനംവകുപ്പ് അധികൃതർക്ക് കർശന നിർദ്ദേശം Read More…
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 4-ാമത് സെനറ്റ് സമ്മേളനം
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 4 ആമത് സെനറ്റ് സമ്മേളനം സിസ്റ്റർ സാവിയോ മെമ്മോറിയൽ ഹാൾ, BCM കോളേജിൽ വച്ച് ഫെബ്രുവരി മാസം നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക എം.ഡിയുമായ റവ.ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നാളിതുവരെ കെ.സി.വൈ.എൽ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന മുൻകാല ഭാരവാഹികളെ അനുസരിച്ച അദ്ദേഹം നിലവിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് Read More…
അതിദരിദ്ര കുടുംബങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായി വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീയുടെ ‘ഉജ്ജീവനം ‘ പദ്ധതിയിലുൾപ്പെടുത്തി ഒന്നരലക്ഷം രൂപ ചെലവഴിച്ച് തയ്യൽ മെഷീൻ, പുല്ലുവെട്ടി യന്ത്രം, കോഴി, കോഴിക്കൂട് എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, മെമ്പർമാരായ ബിജു റ്റി.ബി, ജോയി കുഴിപ്പാല, Read More…
നഗരഭൂമി അളക്കൽ പദ്ധതിക്കു കോട്ടയം ജില്ലയിൽ തുടക്കം
ഭൂമി സംബന്ധമായ തടസങ്ങൾ ഇല്ലാതെവരുമ്പോൾ വികസന പ്രവർത്തനങ്ങളും സംരംഭങ്ങളും വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. വൈക്കത്ത് നക്ഷയുടെ (നാഷണൽ ജിയോസെപ്ഷ്യൽ നോളജ് ബേസ്ഡ് ലാൻസ് സർവേ ഓഫ് അർബർ ഹാബിറ്റേഷൻ) ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ ഭൂരേഖകൾ തയാറാക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് നക്ഷ. Read More…
റബ്ബർ താങ്ങുവില 250 രൂപയായി ഉയർത്തിയില്ലെങ്കിൽ ജോസ് കെ.മാണി ഇടതു മുന്നണി വിടാനുള്ള ആർജവം കാട്ടുമോ : എൻ.ഹരി
കഴിഞ്ഞ പത്തുവർഷമായി റബ്ബർ കർഷകരെ ഉയർന്ന താങ്ങുവില വാഗ്ദാനത്തിൽ കബളിപ്പിച്ച ജോസ് കെ മാണി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുത്ത വഞ്ചനാ നാടകത്തിന് കർട്ടൻ ഉയർത്തിത്തുടങ്ങി. ഇനിയും പിണറായി വിജയൻ പ്രസാദിച്ചില്ലെങ്കിൽ മുന്നണി വിട്ടു പുറത്തു വരാനുള്ള ആർജ്ജവം ജോസ് കെ മാണി കാട്ടുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. റബ്ബർ താങ്ങുവില വർധിപ്പിക്കാൻ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന ജോസ് കെ മാണിയുടെ പ്രസ്താവന കർഷകരിൽ പരിഹാസ ചിരിയാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും Read More…
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി Read More…
റെക്കോർഡിട്ട് സ്വർണവില
കേരളത്തിൽ സ്വർണവില ആഭരണപ്രേമികളെയും വിവാഹാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശപ്പെടുത്തി ഇന്ന് സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി. 280 രൂപ മുന്നേറി 64,560 രൂപയാണ് പവൻവില. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമെന്ന റെക്കോർഡ് തകർന്നു. കഴിഞ്ഞ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി. അമേരിക്കൻ പ്രസിഡൻ്റ് ഡെണാൾഡ് ട്രംപിൻ്റെ നികുതി നയങൾ തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന Read More…
സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
കോരുത്തോട് : സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ കാഞ്ഞിരപ്പിള്ളി ഓഫീസ് ദേശീയ പിന്നാക്ക വിഭാഗസാമ്പത്തിക വികസന കോർപ്പറേഷന്റെ സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോരുത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.എം. ജാൻസി ഉദ്ഘാടനം ചെയ്തു. സംരംഭകത്വം കോർപറേഷന്റെ വായ്പാ പദ്ധതികൾ എന്നിവയെക്കുറിച്ച് മുൻ വ്യവസായ വകുപ്പ് ഓഫീസർമാരായ പി. ചന്ദ്രൻ,ജോബിൻ സൈമൺ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ തോമസ് ചാക്കോ, പി.എൻ. സുകുമാരൻ, കുടുംബശ്രീ ചെയർപേഴ്‌സൺ അനീഷാ ഷാജി, മാനേജർ കെ.എൻ. മനോജ്കുമാർ, Read More…











