General

വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് നാടിന് ആവേശമായി

വെള്ളികുളം: വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് മലയോര ജനതയ്ക്ക് ആവേശവും പുതുമ നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്. സ്വപ്നത്തിൽ പോലും വള്ളം ഇറക്കാമെന്ന് വിചാരിക്കാത്ത ഒരു നാട്ടിൽ പള്ളിയോടു ചേർന്നുള്ള കുളത്തിൽ വള്ളം ഇറക്കിയത് നാടിന് വലിയൊരു ഉത്സവപ്രതീതിയാണ് ഉണ്ടാക്കിയത്. മലനാട്ടിലെ ഇപ്പോഴത്തെ സംസാര വിഷയം പള്ളിക്കുളവും വള്ളവും ആണ്.കുട്ടനാടൻ കായലോരങ്ങളിലെ വള്ളം യാത്ര ഇപ്പോൾ മലനാട്ടിലും സാധിക്കുമെന്ന് വെള്ളികുളംകാർ തെളിയിച്ചിരിക്കുകയാണ്.വള്ളം കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങൾക്ക് ആവേശവും ആനന്ദവുമാണ് നൽകിയത്. ഇടവക വികാരി ഫാ. സ്കറിയ വേകത്താനം വള്ളം വെഞ്ചിരിച്ച് Read More…

General

ലഹരി വ്യാപനത്തിനും അക്രമത്തിനും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

ഓണം പോലുള്ള ഫെസ്റ്റിവല്‍ സീസണില്‍ മദ്യവും, ലഹരിയും അക്രമവും വ്യാപകമായുണ്ടായാല്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. ഓരോ ആഘോഷാവസരങ്ങളും കഴിയുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ മദ്യം വിറ്റഴിഞ്ഞുവെന്ന കണക്കു പുറത്തു വിടാന്‍ ഭരണാധികാരികള്‍ വെമ്പല്‍കൊള്ളുകയാണ്. മദ്യപാനത്തിന്റെയും മാരക രാസലഹരി ഉപയോഗത്തിന്റെയും വര്‍ധന സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ സാധാരണ ജനത്തിന്റെ മാനസിക രോഗാവസ്ഥയെയാണ്. സംസ്ഥാനത്തിന്റെ മുക്കിലും, മൂലയിലും മാരക ലഹരികള്‍ മൂലം അക്രമങ്ങള്‍ പെരുകുകയാണ്. കരുനാഗപ്പള്ളിയില്‍ ലഹരി മാഫിയ 10 വീടുകള്‍ Read More…

General

പുതുമ നിറഞ്ഞ ഓണാഘോഷവുമായി വെള്ളികുളം ഇടവക

വെള്ളികുളം: പുതുമ നിറഞ്ഞ ഓണാഘോഷം സമ്മാനിച്ചുകൊണ്ട് വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കുതിരസവാരി, കഴുത സവാരി യാത്രാ സൗകര്യം എല്ലാവർക്കും ഏർപ്പെടുത്തിയിരിക്കുന്നു. മലയോരമേഖലയിൽ ആദ്യമായി വെള്ളികുളത്തിന്റെ പള്ളികുളത്തിൽ വള്ളം യാത്ര സംഘടിപ്പിച്ചിരിക്കുന്നു. ഒരു നിശ്ചിതഫീസ് ഏർപ്പെടുത്തികൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വാഗമൺ ടൂറിസത്തോടനുബന്ധിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓണാഘോഷവാരം സംഘടിപ്പിച്ചുകൊണ്ട് ഇത്തരം പുതുമ നിറഞ്ഞ വിനോദ പരിപാടികൾ നടപ്പിലാക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരം ഒരു ഓണാഘോഷ പരിപാടി പുതുമ നിറഞ്ഞതായി മാറുന്നത്.മൂന്നാം തീയതി ബുധനാഴ്ച വിവിധ Read More…

General

മൃഗസംരക്ഷണമേഖല മാറ്റത്തിന്റെ പാതയിൽ: മന്ത്രി ജെ. ചിഞ്ചുറാണി

ഏറ്റുമാനൂർ: ഇലക്ട്രോണിക്, ഐ.ടി. രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന-മൃഗശാലാ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 33 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ച ഏറ്റുമാനൂർ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാ ബ്ലോക്കുപഞ്ചായത്തുകളിലും രാത്രികാല വെറ്ററിനറി ആംബുലൻസ് സർവീസ് ആരംഭിക്കും. വൈകുന്നേരം നാലുമുതൽ രാത്രി 12 വരെ 1962 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ വീട്ടുപടിക്കൽ സേവനമെത്തിക്കും. അതിനുശേഷമാണെങ്കിൽ ജില്ല കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ള ആംബുലൻസിൽ സേവനമെത്തിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സുവർണ Read More…

General

ഓണാഘോഷം നടത്തി

മുരിക്കും വയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽസ്കൂളിൽ വൈബ് ഓണം 2k25 എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ പിടിഎ യുടെ അഭിമുഖത്തിൽ നടത്തുകയുണ്ടായി. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി & വിഎച്ച്എസ്ഇ എന്നീ ഭാഗങ്ങളിൽ കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും, അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, മെഗാ തിരുവാതിര, വടംവലി എന്നിവ നടത്തപ്പെടുകയുണ്ടായി. തുടർന്ന് ആയിരം പേർക്ക് ഓണസദ്യ നൽകുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെടി സനിൽ,എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി ബി Read More…

General

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് – ആവണി 2025 തുടക്കം കുറിച്ചു

വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം മത്സരം ഉദ്ഘാടനം ചെയ്തു. കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം , ഷട്ടിൽ ടൂർണമെൻ്റ്, വോളിബോൾ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണമെൻ്റ്, ഫുട്ബോൾ ടൂർണമെന്റ് എന്നീ വിവിധ മത്സരങ്ങൾ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ തീക്കോയി കെ. വി. എസ്. ക്രിക്കറ്റ് Read More…

General

കടൽ സുരക്ഷ അവബോധ ക്ലാസ്സും നീന്തൽ പരിശീലനവും

കേരളത്തിൽ വ്യാപകമായി നടക്കുന്ന മുങ്ങിമരണങ്ങളെ പ്രധിരോധിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റി ഫൊക്കാനയുമായി സഹകരിച്ച് വൈക്കത്തു നടത്തിവന്ന നീന്തൽ പരിശീലന പദ്ധതി സ്വിം കേരള സ്വിം മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള കടൽ സുരക്ഷ അവബോധ ക്ലാസ്സും നീന്തൽ പരിശീലനവും ഇന്നു രാവിലെ ഒൻപതരമണിക്ക്‌ അർത്തുങ്കൽ ബീച്ചിൽ അരങ്ങേറി. ക്യാമ്പിന്റെ ഉത്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കവിയും ഗാന രചയ്താവുമായ വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി .മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് വി Read More…

General

മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ ഓണഘോഷം

മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ ഓണഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടും ഏവർക്കും ഇഷ്ടം ആയി. കുട്ടിമാവേലിമാരുടെയും മലയാളിമങ്കമാരുടെയും കേരളശ്രീമാന്റെയും വേഷമണിഞ്ഞ കുട്ടികൾ വേദിയെ മനോഹരം ആക്കി. കുട്ടികളുടെയും മാതാപിതാക്കളുടെയും വടംവലി ആവേശപൂർണം ആയിരുന്നു. കുട്ടികൾക്കും മാതാപിതാക്കൾ നടത്തിയ വിവിധ ഒണക്കളികൾ വാശിയേറിയതായി രുന്നു. PTA കമ്മിറ്റിയും, ഉച്ച ഭക്ഷണ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഓണസദ്യയും പായസവും അതിഗംഭീരം ആയിരുന്നു. ലോക്കൽ മാനേജർ സിസ്റ്റർ ഷൈനി ജോസ് ഓണഘോഷ പരിപാടികൾക്ക് നേതൃത്വo Read More…

General

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആയിരം ഓണക്കോടികൾ വിതരണം ചെയ്യും

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓണക്കോടി സമ്മാനിക്കുന്നു. സമൂഹത്തിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർ എന്ന നിലയിൽ അവർക്കുള്ള അംഗീകാരത്തിന്റെയും, ആദരവിന്റെയും ഭാഗമായിട്ടാണ് ഓണക്കോടി നൽകുന്നത് എന്ന് എംഎൽഎ അറിയിച്ചു. ഓണക്കോടി വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാർ രാജകുടുംബാംഗമായ ഉഷാ വർമ്മ തമ്പുരാട്ടി പൂഞ്ഞാറിൽ വച്ച് നിർവഹിക്കും. തുടർന്ന് ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്ത് കോൺഫറൻസ് Read More…

General

അപകടകരമായ മരങ്ങൾ നീക്കം ചെയ്യൽ: പൊതു മാനദണ്ഡങ്ങൾ രൂപീകരിക്കും

കോട്ടയം: അപകടകരമായ മരങ്ങൾ നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിലെ സാങ്കേതികതടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നു ജില്ലാവികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഉടൻതന്നെ യോഗം ചേർന്നു പൊതുമാനദണ്ഡങ്ങൾ രൂപീകരിച്ചു നടപടികൾ വേഗത്തിലാക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി. മഴക്കെടുതിയിൽ മരങ്ങൾ കടപുഴകി വീണു നാശനഷ്ടങ്ങളുണ്ടാകുന്ന ജില്ല നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള റോഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി Read More…