വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഇടതു – വലതു മുന്നണികൾ സംയുക്തമായി പിന്തുണച്ച പ്രമേയം പിൻവലിക്കാൻ ഇരുമുന്നണിയിലെയും കേരള കോൺഗ്രസുകൾ ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഒരേസമയം മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതേ സമയം തന്നെ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കൈ ഉയർത്തുകയും ചെയ്ത ഇരുമുന്നണിയിലെയും കേരള കോൺഗ്രസ്സുകളുടെ നടപടി കാപട്യമാണ്. ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം പിൻവലിക്കാൻ മുന്നണി നേതൃത്വങ്ങളോട് Read More…
General
ബോധവൽക്കരണ സെമിനാർ
ജിവിഎച്ച് എസ് എസ് മുരിക്കുംവയലിലെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കുമായിബോധവൽക്കരണംക്ലാസ് നടത്തി. ക്ലാസ്സ് നയിച്ചത് പ്രശസ്ത ഗിന്നസ് റെക്കോർഡ് ജേതാവ് ഡോ. ബിനു കണ്ണന്താനം’ പി ടി എ പ്രസിഡൻ്റ് കെ റ്റി സനൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബഹു ഡോ. ഡി ജെ സതീഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് പി ബി രാധാകൃഷ്ണൻ,സ്കൂൾ പ്രഥമാധ്യാപിക ഡോ സ്മിത എസ് നായർ, സീനിയർ അധ്യാപകർ റഫീക് പി Read More…
കുവൈറ്റിൽ സന്ദർശനത്തിനെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിന് ഉജ്ജ്വല സ്വീകരണം
കുവൈറ്റിൽ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വലിയ പിതാവിന് കുവൈറ്റ് ഇൻറർനാഷണൽ വിമാനത്താവളത്തിൽ വച്ച് അത്യുജ്ജ്വല സ്വീകരണം നൽകി അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാര്‍ അഭിവന്ദ്യ ബിഷപ്പ് ആൽദോ ബറാർഡി അബ്ബാസിയ ഇടവക വികാരിയും പിതാവിൻറെ സന്ദർശനത്തിന്റെ ജനറൽ കോഡിനേറ്ററുമായ റവ. ഫാദർ സോജൻ പോളിനോടും അഹമ്മദി ഇടവക സീറോ മലബാർ ഇൻ ചാർജ് റവ Read More…
മുനമ്പം ജനതയെ സംരക്ഷിക്കും : കേന്ദ്രമന്ത്രി കിരൺ റിജു
മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു പ്രസ്താവിച്ചു. പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളല്ലയിത്. ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. അതിന് നിയമനിർമ്മാണം ആവശ്യമാണ്. ആ നിയമമാണ് സർക്കാർ Read More…
മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയും
പനയ്‌ക്കപ്പാലം: ബിജെപി മൈനോറിറ്റിമോര്‍ച്ച തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയുംപനയ്ക്കപ്പലാത്ത് നടന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോണി ജോസഫ് തോപ്പില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് പി.കെ. സ്വാഗതം പറഞ്ഞു. മുന്‍ MLAയും മുന്‍ ചീഫ് വിപ്പുമായ ശ്രീ. പി.സി. ജോര്‍ജ്ജ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. അഡ്വ.ഷോണ്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന സമിതിയംഗം ശ്രീ.സോമശേഖരന്‍ തച്ചേട്ട്, Read More…
കോൺഗ്രസ് കുന്നോന്നി മേഖലാ സമ്മേളനം നടത്തി
കുന്നോന്നി: കോൺഗ്രസ് കുന്നോന്നി മേഖലാ സമ്മേളനം വിപുലമായ രീതിയിൽ നടന്നു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. പുതുതായി കോൺഗ്രസ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നു വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നല്കി. യോഗത്തിൽ NMMS സ്കോളർഷിപ്പ് വിജയി മരിയ അലക്സ് വള്ളിയാംതടത്തിലിനെ മെമെൻ്റൊ നല്കി ആദരിച്ചു. സമ്മേളനത്തിൽ കുന്നോന്നിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ കേശവൻ മരുവത്താങ്കൽ വക്കച്ചൻ കോലോത്ത് എന്നിവരെ പൊന്നട അണിയിച്ച് ആദരിച്ചു. വിവിധ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകർ ചടങ്ങിൽ കോൺഗ്രസിൻ്റെ മെമ്പർഷിപ്പ് എടുത്തു. സമ്മേളനത്തിൽ DCC ജനറൽ Read More…
മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു
അടിവാരം: ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാടുന്ന മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് AKCC യുടെ ആഭിമുഖ്യത്തിൽ (10.11.2024) ഞായറാഴ്ച രാവിലെ അടിവാരം പള്ളി വികാരി റവ.ഫാ.സെബാസ്റ്റ്യൻ കടപ്ലാക്കലിനോടൊപ്പം ഇടവക ഒന്നാകെ മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഉപതിരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കും: സജി മഞ്ഞക്കടമ്പിൽ
മുനമ്പം നിവാസികൾക്ക് കുടിയിറക്ക് ഭിഷണി ഉയർത്തുന്ന കിരാതമായ വഖഫ് നിയമത്തിനെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ഉപതിരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ കൈകോർത്ത കേരളത്തിലെ ഇന്ത്യ മുന്നണിയുടെ ചതി ജനങ്ങൾ തിരിച്ചറിയണമെന്നും സജി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന നേതൃയോഗം വൈറ്റില അനുഗ്രഹാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്താ അദ്ധ്യക്ഷത Read More…
ആറാം ക്ലാസ്സ് വിദ്യാർത്ഥി ഇരുകൈകാലുകളും ബന്ധിച്ച് 7കിലോമീറ്റർ നീന്തിക്കടക്കുന്നു
ആറാം ക്ലാസ്സ് വിദ്യാർത്ഥി ഇരുകൈകാലുകളും ബന്ധിച്ച് 7കിലോമീറ്റർ നീന്തിക്കടക്കുന്നു. കോതമംഗലം കടവൂർ തൊണ്ടാറ്റിൽ വീട്ടിൽ ജോബിയുടേയും മെറിൻ ജോബിയുടെ മകനും വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയുമായ എബെൻ ജോബി ആണ് വൈക്കം വേമ്പനാട്ടുകായൽ 7കിലോമീറ്റർ ദൂരം ഇരുകൈകാലുകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്. നവംബർ 16ന് രാവിലെ 8മണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള 7കിലോമീറ്റർ ദൂരമാണ് ഈ പതിനൊന്നുവയസ്സുകാരൻ നീന്താനൊരുങ്ങുന്നത്.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് കോച്ച് Read More…
മന്ത്രി അബ്ദുറഹ്മാൻ്റെ ക്രൈസ്തവ വിരുദ്ധ പ്രസ്താവന ബി.ജെ. പി പ്രതിഷേധ ധർണ്ണ
കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുറഹ്മാൻ്റെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പാലാ ളാലം പാലം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി സുമിത് ജോർജ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർക്കാർ മുസ്ലിം മത വിഭാഗത്തിൻ്റെ അവകാശങ്ങൾക്ക് മാത്രം നിലകൊള്ളുകയും അത് തുറന്നു പറഞ്ഞ വൈദികർ അടക്കമുള്ള ക്രൈസ്തവ Read More…