കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകൻ വർക്കി (23) ആണ് മരിച്ചത്. ന്യൂ ബ്രൺസ്‌വിക്കിലെ മോങ്ടണിൽ വെച്ചാണ് മരണം. ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കളോടൊപ്പം മോങ്ടണിൽ എത്തിയതായിരുന്നു വർക്കി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. കാനഡയിൽ ജോലി ചെയ്തുവരികയായിരുന്നു വർക്കി. തൊടുപുഴ ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ് മാതാവ് ബിന്ദു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
General
സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് മുരിക്കുംവയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ ആരംഭിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം മറിയാമ്മ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം രജനി ഷാജി മുഖ്യ സന്ദേശം നൽകി. എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി വി എച്ച് എസ് Read More…
തീക്കോയിൽ അനുമോദനചടങ്ങ് ബഹിഷ്കരിച്ചു എന്നത് വാസ്തവവിരുദ്ധം, യു. ഡി. എഫ്
തീക്കോയി: തീക്കോയിഗ്രാമപഞ്ചാ യത്തിലെ പ്രസിഡന്റ് ന്റെ അനുമോദനചടങ്ങ്യു. ഡി. എഫ്. ബഹിഷ്കരിച്ചു എന്ന തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റി. അനുമോദനചടങ്ങിൽ നിന്ന് എൽ. ഡി. എഫിലെ പ്രമുഖകക്ഷി വിട്ടു നിന്നതിനെ പറ്റി എന്താണ് ഇടതുപക്ഷത്തിനു പറയാൻ ഉള്ളത് എന്ന് വ്യക്തമാക്കണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒരു പോലെ കാണുന്ന പാരമ്പര്യമാണ് യു. ഡി. എഫ് നുള്ളത്. ഐക്യജനാധിപത്യ മുന്നണിക്ക് തന്നെയാണ് തീക്കോയിൽ വോട്ടു വിഹിതം കൂടുതൽ. ബ്ലോക്ക് Read More…
തീക്കോയി പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമോദന ചടങ്ങ് ബഹിഷ്കരണം യുഡിഎഫിന്റെ രാഷ്ട്രീയ അൽപ്പത്തരം : എൽഡിഎഫ് തീക്കോയി മണ്ഡലം കമ്മിറ്റി
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട അംബിക എം എസിന് തെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്ത് നൽകിയ അനുമോദന ചടങ്ങ് യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ അൽപ്പത്തരമാണ് അനുമോദന സമ്മേളനം ബഹിഷ്കരിച്ചതിലൂടെ വെളിവാകുന്നത് എന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീക്കോയി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹരിജൻ വനിത പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ എത്തിയപ്പോൾ അനുമോദന ചടങ്ങ് ബഹിഷ്കരിച്ചതിലൂടെ യുഡിഎഫ് നൽകുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. അഴിമതിയും സ്വജന പക്ഷപാദവും കൊണ്ട് പൊറുതിമുട്ടിയ തീക്കോയിലെ Read More…
വെള്ളികുളം സ്വാശ്രയ സംഘം- മാതൃവേദിയുടെ സംയുക്ത ക്രിസ്തുമസ് ആഘോഷം നാളെ
വെള്ളികുളം :വെള്ളികുളംഇടവകയിലെ സാശ്രയ സംഘത്തിന്റെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.15-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ജെസ്സി ഷാജി ഇഞ്ചയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി. തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും.മാഗി ആൻ്റണി വള്ളിയാംതടത്തിൽ ക്രിസ്തുമസ് സന്ദേശം നൽകും.ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ഷൈനി ബേബി നടുവത്തോട്ട്, നിഷാ ഷോബി ചെരുവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ഇതോടനുബന്ധിച്ച് കരോൾ ഗാനം Read More…
വെള്ളികുളം പള്ളിയുടെ മത്സ്യ കുളവും വള്ളവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എക്ക് കൗതുകവും പുതുമയുമായി മാറി
വെള്ളികുളം: വെള്ളികുളം പള്ളിയുടെ മത്സ്യക്കുളവും വള്ളവും കാഴ്ചക്കാർക്ക് നവ്യാനുഭവ വിരുന്നായി മാറുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ധാരാളം പേർ പള്ളിയുടെ മത്സ്യകുളവും വള്ളവും കാണുവാൻ എത്തിച്ചേർന്നു. സ്വദേശിക കളോടൊപ്പം സ്വിറ്റ്സർലൻഡ്,ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ മലയോര മേഖലയിലെ കുളവും വള്ളത്തിലുള്ള യാത്രയും ആസ്വദിക്കുവാൻ എത്തി. പൂഞ്ഞാർ എം.എൽ.എ. ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് പള്ളിക്കുളത്തിലെ മത്സ്യ വളർത്തലും വള്ളത്തിലൂടെയുള്ള യാത്രയും കൗതുകകരവും ആസ്വാദ്യകരവുമായി മാറി. മലയോര മേഖലയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു വള്ളയാത്ര നടത്തുന്നത്. Read More…
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വട്ടുള്ള ചിലർ; ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല; രാജീവ് ചന്ദ്രശേഖർ
വട്ടുള്ള ചിലരാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിന്റ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല. എല്ലാം ബിജെപി യുടെ തലയിൽ കെട്ടി വക്കാൻ ശ്രമിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ നിയമപരമായി നടപടിയാണ് വേണ്ടത്. താൻ ആണെങ്കിൽ അതാണ് ചെയ്യുകയെന്ന് രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
O+Ve ബ്ലഡ് ആവശ്യമുണ്ട്
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സർജറിക്കുവേണ്ടി വേണ്ടി അഡ്മിറ്റായ പേഷ്യന്റിന് (അന്നക്കുട്ടി) അത്യാവശ്യമായി 4 യൂണിറ്റ് O +Ve ബ്ലഡ് ആവശ്യമുണ്ട്. കൊടുക്കാൻ കഴിയുന്നവർ ദയവായി 9605406350 ഈ നമ്പറിൽ ബന്ധപ്പെടുക.
മാഞ്ഞൂരിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത മേഖലകളിലെ പക്ഷികളെ നശിപ്പിക്കും
കോട്ടയം :ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയിലെ 37,38 വാര്‍ഡുകളിലുമാണ് രോഗബാധ. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ദ്രുതകര്‍മസേനയ്ക്ക് രൂപം നല്‍കി. രോഗം ബാധിച്ച പക്ഷികളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു വളര്‍ത്തുപക്ഷികളെയും വള്ളിയാഴ്ച (ഡിസംബര്‍ 26) നശിപ്പിക്കും. ഇവയെ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. മാഞ്ഞൂരില്‍ കാടക്കോഴികളും കോട്ടയത്ത് Read More…
സപ്ത ദിന ക്യാമ്പ്
മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭീ മുഖ്യത്തിൽ മുരിക്കുംവയൽ ഗവ. എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്നേഹാരാമം രഹിത ലഹരി സമം ശ്രേഷ്ഠംവന്ദ്യം വയോജനം വർജ്യസഭാ , ഋതുഭേദ ജീവനം ജെൻഡർ പാർലമെൻറ് എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം.സ്കൂൾ പരിസരം വ്യത്തിയാക്കൽ, അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗികളെ സന്ദർശിക്കൽ ,മെഡിക്കൽ Read More…











