General

അൽഫോൻസാ ഷ്‌റൈനിൽ പ്രത്യാശയുടെ ജൂബിലി സമാപിച്ചു

ക്രിസ്തുവിൻ്റെ തിരുപ്പിറവിയുടെ മഹാ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നലെ ജനുവരി 5 ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഭരണങ്ങാനം അൽഫോൻസാ ഷ്‌റൈനിൽ നടന്നു. സമാപന തിരുക്കർമ്മങ്ങളിൽ മുഖ്യാതിഥിയായി കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് പങ്കെടുത്തു. ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടം അടയ്ക്കൽ കർമ്മങ്ങൾക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി. വൈകുന്നേരം 5 മണിയുടെ വി.കുർബാനയക്ക് കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോൺ ജോസഫ് കണിയോടിക്കൽ ഭരണങ്ങാനം Read More…

General

മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപമുയരുന്നു

മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപമുയരുന്നു. വേൽക്കാലം ആരംഭിക്കുമ്പോൾതന്നെ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് പ്രദേശവാസികൾ. എരുമാപ്ര വാർഡിൽ പെട്ട ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന കുടിവെള്ള പദ്ധതികളും നിലവില്ല. പട്ടികവർഗക്കാരായ ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പൈപ്പ് കണക്ഷൻ ലഭ്യമല്ലാത്ത ഇവിടെ മഴക്കാലത്ത് തന്നെ ആളുകൾ ശേഖരിച്ച് വയ്ക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഉയർന്ന പ്രദേശമായ ഇവിടെ ആവശ്യമായ ശുദ്ധജല സ്രോതസ് ഇല്ലാത്തതും പദ്ധതികൾ ആരംഭിക്കാൻ തടസ്സമാകുന്നുണ്ട്. കയറ്റപ്രദേശമായതിനാൽ വാഹനത്തിലെത്തിക്കുന്ന വെള്ളം വഴിയിൽ നഷ്ടമാകുന്ന അവസ്ഥയാണെന്നും Read More…

General

എസ്. എം. വൈ എം. പാലാ രൂപതയുടെ മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡ് റിയാ തെരേസ് ജോർജ് മാന്നാത്തിന് ലഭിച്ചു

വെള്ളികുളം: 2025-ലെ എസ്.എം. വൈ.എം. പാലാ രൂപതയിലെ മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡ് വെള്ളികുളം ഇടവകാംഗമായ റിയാ തെരേസ് ജോർജ് മാന്നാത്തിന് ലഭിച്ചു.2017 മുതൽ എസ്. എം.വൈ.എംൻ്റെ സജീവ പ്രവർത്തകയാണ്. സംസ്ഥാന സിൻഡിക്കേറ്റ് അംഗം, പാലാ രൂപതയുടെ എസ്.എം വൈ എംൻ്റെ ജോയിൻ്റ് സെക്രട്ടറി, ഫൊറോന കൗൺസിലർ എന്നീ വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ വെള്ളികുളം യൂണിറ്റിന്റെ വൈസ് പ്രസിഡൻ്റായി സേവനം ചെയ്യുന്നു. 2025 ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ റൂമിൽ Read More…

General

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികവും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് ആദരവും നൽകി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികവും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് ആദരവും നൽകി. സ്വീകരണയോഗം മുൻ പഞ്ചായത്ത് പ്രസിഡന്റും പുരോഗമന പ്രസ്ഥാങ്ങളുടെ പൂഞ്ഞാറിലെ മുതിർന്ന നേതാവുമായ ഇ.എ മോഹനൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡന്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര നിർവ്വാഹസമിതി അംഗം ജിസ് ജോസഫ് സംഘടന രേഖ അവതരിപ്പിക്കുകയും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് മെമന്റോ Read More…

General

സഹകരണ മേഖല കാലോചിത വളർച്ചയുടെ വഴിയിൽ : മന്ത്രി വി.എൻ. വാസവൻ

സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വളരുകയാണെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സഹകരണമേഖലയിലെ ആകെ നിക്ഷേപത്തിന്റെ 71 ശതമാനവും കേരളത്തിലെ സംഘങ്ങളുടേതാണ്. സഹകരണ മേഖലയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന നീക്കങ്ങളെ അംഗീകരിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ- കോളജ് വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. Read More…

General

കത്തോലിക്കാ മിഷൻ സമൂഹങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം

പൂവരണി: കത്തോലിക്കാ മിഷൻ സമൂഹങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഓരോ മിഷൻ സമൂഹങ്ങളും ആ പ്രദേശത്തെ വിദ്യാഭ്യാസം, സാക്ഷരത, സാമൂഹിക നീതി, ആരോഗ്യ സംരക്ഷണം, വിശ്വാസം, സാമ്പത്തിക വികസനം തുടങ്ങിയ വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണെന്നും തക്കല രൂപതയുടെ വികാരി ജനറാൾ റവ. ഫാ. ജോസ് മുട്ടത്ത്പാടത്ത് പൂവരണിയിൽ നിന്നും മിഷൻ സന്ദർശനത്തിന് എത്തിയ കുഞ്ഞ്മിഷനറിമാരോട് പറഞ്ഞു. പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസ് മഠത്തിക്കുന്നേലിൻ്റെ നിർദ്ദേശപ്രകാരം സേക്രട്ട് ഹാർട്ട് സൺഡേ സ്കൂളിന്റെയും ചെറുപുഷ്പ Read More…

General

അയർലണ്ടിൽ സെമിനാരി പഠനം നടത്തി വൈദികനായആദ്യ മലയാളിയും കപ്പുച്ചിൻ സഭാംഗവുമായ ഫാ.ആന്റണി വാളിപ്ലാക്കലിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി

വെള്ളികുളം: അയർലണ്ടിലെ ഡബ്ലിൻ രൂപതയിൽ സെമിനാരി പഠനം നടത്തി കപ്പൂച്ചിൻ മിഷനറി വൈദികനായി നവാ ഭിഷിക്തനായ ഫാ. ആൻറണി വാളിപ്ലാക്കലിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി.2025 മേയ് 10-ന് ഡബ്ലിൻ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ഡോണൽ റോച്ചിൽ നിന്നാണ് പൗരോഹിത്യപട്ടം സ്വീകരിച്ചത്. ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ ആദ്യ ബാച്ച് ബി. ടെക് വിദ്യാർത്ഥിയായിരുന്നു. തുടർന്നു എം.ബി.എ. യുടെ ഉപരിപഠനത്തിനു വേണ്ടി അയർലണ്ടിലേക്ക് പോയി.രണ്ടുവർഷം ഇലക്ട്രോണിക്സ് എൻജിനീയറിങ് ജോലി ചെയ്തുവരവേ സെമിനാരിയിൽ ചേർന്ന് പുരോഹിതനാകണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി. അങ്ങനെ Read More…

General

കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ തിരുനാളിന് കോടിയേറി

കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ എഫ്രേമിൻ്റെ തിരുനാളിന് പള്ളി വികാരി ഫാ ജോസഫ് വടകര കൊടിയേറ്റി. തുടർന്ന് റവ ഡോ. ജോർജ് അമ്പഴത്തുങ്കൽ വി.കുർബാനയും അർപ്പിച്ചു.

General

ഈരാറ്റുപേട്ട – അടുക്കം യാത്രക്കിടയിൽ സ്വർണം നഷ്ടപ്പെട്ടു

ഈരാറ്റുപേട്ട – അടുക്കം യാത്രക്കിടയിൽ സ്വർണം (കുട്ടിയുടെ അരഞ്ഞാണം) നഷ്ടപ്പെട്ടു. (ചേന്നാട് കവലയിലും പോയിരുന്നു). കണ്ടുകിട്ടുന്നവർ ദയവായി ബന്ധപ്പെടുക. Ph : 9072028709, 9947078025

General

കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു

വെള്ളികുളം: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച സംഭവം ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതും അത്യന്തം വേദനാജനകവും ആണെന്ന് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. “മൃദുവാംഗിയുടെ ദുർമൃത്യു” എന്ന പേരിലുള്ള ചിത്രാവിഷ്കാരം ക്രൈസ്തവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് വികാരി ഫാ.സ്കറിയ വേകത്താനം പ്രസ്താവിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവികാരങ്ങളെ അപമാനിക്കുന്നതും വിശ്വാസികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതുമായ കലാസൃഷ്ടികൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ല.ക്രൈസ്തവ സന്യാസിനികളെ അന്ത്യ അത്താഴത്തിൽ മോശമായി ചിത്രീകരിച്ച സംഭവം ഒട്ടും നീതികരിക്കാൻ ആവില്ല. ക്രൈസ്തവവിശ്വാസത്തെയും ആചാരത്തെയും Read More…