വെള്ളികുളം:തീക്കോയി മുതൽ വാഗമൺ വരെയുള്ള റോഡിന്റെ ഇരുവശവും മാലിന്യ കൂമ്പാരത്താൽ യാത്രക്കാർ പൊറുതിമുട്ടി.കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ പാതയോരമാണ് മാലിന്യ അഭിഷേകത്താൽ വീർപ്പുമുട്ടുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ആണ് വാഗമണ്ണിലേക്ക് കടന്നുവരുന്നത്. നാളുകൾ ഏറെയായിട്ടും ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുവാൻ ആവശ്യമായ പാതയോര വിശ്രമ കേന്ദ്രമോ ബാത്റൂം സൗകര്യമോ ഒന്നും നിലവിലില്ലാത്തത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നത് തീരെ നിസ്സാരമല്ല.പാതയോരങ്ങളുടെ ഇരുവശവും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളുമാണ് ഉള്ളത്. ഓരോ ദിവസവും ഇത്തരം വേസ്റ്റുകൾ കുമിഞ്ഞുകൂടുന്നതുമൂലം പരിസര ശുചിത്വമില്ലായ്മയും Read More…
General
മലങ്കരപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ആനിയിളപ്പ് – വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണ മെന്ന് ആവശ്യനടത്തണമെന്ന് ആവശ്യപ്പെട്ട് UDF ജനകീയ ധർണ നടത്തുന്നു
മലങ്കരപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ആനിയിളപ്പ് – വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണ മെന്ന് ആവശ്യപ്പെട്ടു കൊണ്ട് തീക്കോയി മണ്ഡലം UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ധർണാ സമരം 28-1-2026 (ബുധനാഴ്ച) നടത്തുന്നു. രാവിലെ 9.30 മുതൽ ആനിയിളപ്പ് ജംഗ്ഷനിൽ ആണ് ധർണാ സമരം നടത്തുന്നത്. പ്രസ്തുത സമരത്തിൽ UDF ൻ്റെ പ്രമുഖ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പെങ്കെടുക്കും.
വെള്ളികുളം പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ
വെള്ളികുളം: വെള്ളികുളം ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംപരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാൾ ജനുവരി 24 ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. 28-ാം തീയതി ബുധനാഴ്ചവരെ ഉച്ചകഴിഞ്ഞ് 2.30 ന് ഇടവകയിലെ വിവിധ വാർഡുകളിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണം. 3.30 pm ന് ജപമാല പ്രാർത്ഥന . 4.00 pm ന് ആഘോഷമായ പാട്ട് കുർബാന,നൊവേന. ഫാ. ഡാരീസ് മൂലയിൽ, ഫാ. ജോയി വള്ളിയാംതടത്തിൽ, ഫാ.പോൾ ചിറപ്പുറത്ത്, ഫാ.മൈക്കിൾ Read More…
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്; ജില്ലാതല മത്സരത്തിന് 40 ടീമുകൾ
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾ വിഭാഗത്തിൽ കോട്ടയം ജില്ലാതല മത്സരത്തിന് 40 ടീമുകൾ യോഗ്യത നേടി. ഇന്നലെ (ജനുവരി 22) നടന്ന വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ വിജയികളായ ടീമുകളാണ് ജില്ലാതലത്തിൽ മാറ്റുരയ്ക്കുക. ഒരോ ടീമിലും രണ്ടു പേർ വീതമാണുള്ളത്. സ്‌കൂൾതല മത്സരത്തിലെ വിജയികളാണ് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. എം.ഡി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം, എ.ജെ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ തലയോലറപ്പമ്പ്, സെന്റ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയം പാലാ, എസ്.ഡി Read More…
ട്വന്‍റി20 എൻഡിഎയിൽ; തെരഞ്ഞെടുപ്പിന് മുമ്പ് നിർണായക രാഷ്ട്രീയനീക്കം
ട്വന്റി ട്വന്റി NDAയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ. കിറ്റക്സ് എം ഡി സാബു എം ജേക്കബ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടക്കുന്നു. നാളെ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് നിർണായക നീക്കം. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. കൊച്ചിയിൽ വച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക Read More…
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22 ന്
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 9 മുതൽ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 11 മുതൽ സംസ്ഥാന വ്യാപകമായി മത്സരം നടക്കും. വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് Read More…
മാരക ലഹരി യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നു: അഡ്വ. മോന്‍സ് ജോസഫ്
മദ്യവും, മാരക ലഹരികളും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നതായും ഈ ശീലം നമ്മുടെ തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ കോട്ടയം, ചങ്ങനാശ്ശേരി അതിരൂപതകളും പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളും ഉള്‍പ്പെടുന്ന കോട്ടയം റീജിയന്റെയും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആതുര ശുശ്രൂഷാ പ്രവര്‍ത്തന മേഖലയിലെ ലഹരിവിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ആതുരശുശ്രൂഷാ പ്രവര്‍ത്തകരും പരിശീലനം നടത്തുന്നവരും വളരെയധികം ശ്രദ്ധ നല്‍കേണ്ടതും, ബോധവത്ക്കരണ രംഗത്ത് Read More…
മാവടി പള്ളിയിൽ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു
വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു. . യോബേല 2026 എന്ന പേരിൽ വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി.മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നിർവഹിച്ചു. “മാവടി പള്ളി, മലയോരത്തിന്റെ മകുടം” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ Read More…
എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 – 26 പ്രവർത്തനവർഷ ഉദ്ഘാടനം
പ്ലാശനാൽ: എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 – 26 പ്രവർത്തനവർഷത്തെ ഉദ്ഘാടനം എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് മിജോ ജോയി നിർവഹിച്ചു. പ്ലാശനാൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ , യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്, യൂണിറ്റ് പ്രസിഡന്റ് അൽഫോൻസ് ജോസഫ്, എസ് എം വൈ പാലാ രൂപത കെ സി വൈ എം സംസ്ഥാന സിൻഡിക്കേറ്റ് അംഗം സെഞ്ചു ജേക്കബ്, യൂണിറ്റ് Read More…
ഭക്ഷ്യ കമ്മീഷൻ മലയിഞ്ചിപ്പാറ സ്‌കൂൾ സന്ദർശിച്ചു
കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി.സ്‌കൂളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. തീരുമാനിച്ച ഭക്ഷണ മെനുവിൽ മാറ്റം വരുത്തരുതെന്ന് കമ്മീഷൻ സ്‌കൂൾ അധികൃതർക്ക് നിദേശം നൽകി. സ്‌കൂളിലെ ജല സ്രോതസ് കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനും കിച്ചൻ കം സ്റ്റോർ ശാസ്ത്രീയമായി പുതുക്കി പണിയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താൻ Read More…











