അരളിപ്പൂവിന് പൂജാകാര്യങ്ങളിൽ തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്ന് ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. പൂവിനെതിരായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപ്പോർട്ടുകൾ കിട്ടിയാലേ നടപടി എടുക്കാനാകൂ എന്നാണ് ബോർഡ് നിലപാട്. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ എന്ന യുവതി കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത് അരളിപ്പൂ നുള്ളി വായിലിട്ടതിനെ തുടർന്നാണെന്ന സംശയങ്ങൾ ഉയർന്നിരുന്നു. യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ Read More…
General
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകളുമായി ഗതാഗത വകുപ്പ്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകളുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 40 ആയി ഉയര്‍ത്തും. വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ മൂന്ന് മാസം സമയം അനുവദിക്കും 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാനും സാവകാശം നല്‍കും. പുതിയ സര്‍ക്കുലര്‍ നാളെ പുറത്തിറക്കുമെന്നാണ് വിവരം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിഐടിയു ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്നലെ മുതലാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം Read More…
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി
വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് Read More…
അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം
കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം കോട്ടയം ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ആരംഭിച്ചു. എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 4510 അധ്യാപകർക്കാണ് ഓഗസ്റ്റ് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം.അക്കാദമിക മൂല്യം ചോർന്നുപോകാതെയും ഉത്തരവാദിത്തത്തോടെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വർദ്ധിച്ചിരിക്കുകയാണെന്ന് ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. ലാപ്ടോപ്പും Read More…
ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി മുന്നോട്ടു പോകാം; ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി
ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം Read More…
സ്വാശ്രയ കോളേജിലെ ഫീസ് വർദ്ധിപ്പിക്കണം
കാത്തലിക് അസോസിയേഷൻ കേരളത്തിലെ സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ നിലവിള്ള ഫീസ് 2013ൽ നിശ്ചയിച്ചതാണ്.കഴിഞ്ഞ പത്തു വർഷമായി ഫീസ് വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ ഗവണ്മെന്റ് യൂണിവേഴ്സിറ്റി തലങ്ങളിൽ എല്ലാവർഷവും 5% വർദ്ധനവ് ഫീസിനങ്ങളിൽ ഉണ്ട്. ഈ സ്വാതന്ത്ര്യം സ്വാശ്രയകോളേജുകളിലും അനുവദിക്കേണ്ടതാണ്. ഈ അക്കാദമികവർഷം സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലെ ട്യൂഷൻ ഫീസ് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന്കേരള കാത്തലിക് അൺ എയിഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ ഗവണ്മെന്റനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് റവ. ഡോ. ജിബി Read More…
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടോടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്. ഗ്രൗണ്ടിൽ വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്.
സ്വർണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി.
നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്; മെയ് അഞ്ച് മുതൽ സർവീസ് ആരംഭിക്കും
നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം എന്ന പേരിൽ മെയ് 5 മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിലാണ് സർവീസ് നടത്തുക. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. Read More…
ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും 30/4/2024 മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു. ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും. വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം . ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദേശിച്ചു.











