വെള്ളികുളം: വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 30 വെള്ളിയാഴ്ച കൊടിയേറും. അന്നേദിവസം ഇടവക ദിനമായി ആചരിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, നൊവേന. 3.30 pm ന് ജപമാല. 4 .15 pm കൊടിയേറ്റ് . 4.30 pm ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന.ഫാ. മാത്യു മുകളേൽ. തുടർന്ന് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന, വാഹന വെഞ്ചിരിപ്പ്. 6.30 pm ന് അൻ്റോണിയൻ ആർട്സ് ക്ലബ് അവതരിപ്പിക്കുന്ന കലാസന്ധ്യ. Read More…
General
വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ സാങ്കേതിക Read More…
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണസമാപന സമ്മേളനം നടന്നു
കൂത്താട്ടുകുളം : വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളും സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനവും കൂത്താട്ടുകുളം തിരുകുടുംബ ഫൊറോന പള്ളിയിൽ നടന്നു. ഇൻ്റർ ചർച്ച് കൗൺസിൽ, കെ സി ബി സി എക്യുമെനിക്കൽ കമ്മീഷൻ, കേരള കൗൺസിൽ ഓഫ് ചർച്ചസ് എന്നീ സമിതികൾ സംയുക്തമായി ആണ് രണ്ടാം വർഷവും യൂണിറ്റി ഒക്ടേവ് കേരളത്തിൽനടത്തിയത് . ആഗോള തലത്തിൽ കത്തോലിക്കാ സഭയുടെ ഡിക്കാസ്ടറി ഫോർ പ്രൊമോടിങ് ക്രിസ്റ്റ്യൻ യൂണിറ്റിയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായി ആണ് Read More…
റിപ്പബ്ലിക് ദിനാഘോഷം
തിടനാട് : CSC Tiny Tech Kindergarten School ൽ 77 th റിപ്പബ്ലിക് ദിനാഘോഷം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രെസ് റോസ് പ്രിയ സണ്ണി പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. റിമാകുമാരി അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 77 മത് റിപ്പബ്ലിക് ദിനാഘോഷം ആചരിച്ചു. പി ടി എ പ്രസിഡണ്ട് രാജേഷ് മലയിൽ ദേശീയപതാക ഉയർത്തി. എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ആൻറണി ജോസഫ്,ഹൈസ്കൂൾ സീനിയർ ജീനാ എ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി, ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം പി, രതീഷ് വിഎസ് ,പിടിഎ അംഗം സനീഷ് കെ ജി എന്നിവർ നേതൃത്വം Read More…
എൽ പി സ്കൂൾ ചുറ്റുമതിൽ പെയിൻ്റ് ചെയ്തു മനോഹരമാക്കി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മുരിക്കുംവയൽ ഗവൺമെൻറ് എൽ പി സ്കൂളിൻ്റെ ചുറ്റുമതിൽഎൻഎസ്എസ് വളണ്ടിയേഴ്സ് പെയിൻറ് ചെയ്തു മനോഹരമാക്കി. പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് മലയിൽ, എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , എൽ പി സ്കൂൾ പ്രസിഡണ്ട് സജിമോൻ പി എ, ഹയർ സെക്കൻഡറി അധ്യാപകരായ രാജേഷ് എംപി, രതീഷ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,,സനീഷ് കെ ജി എന്നിവർ Read More…
ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു
ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടവാതൂര്‍ നവോദയ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര്‍ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരെഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ രേഖപ്പെടുത്തി സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റിന്‍റെ ലോഞ്ചിംഗും കളക്ടർ നിർവഹിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ഥികള്‍ ജില്ലാ സ്വീപ് വിഭാഗവുമായി സഹകരിച്ചാണ് വെബ് Read More…
മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരി വ്യാപനത്തിലും നിലപാട് വ്യക്തമാക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടത്-വലത്-ബി.ജെ.പി. മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് സഭാ ആസ്ഥാനത്ത് നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി സമ്മേളനം ആവശ്യപ്പെട്ടു. മദ്യനയ കാര്യത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറ്റുന്നതിനാലാണ് മദ്യലഹരി വിഷയത്തില്‍ പരസ്യനിലപാട് വ്യക്തമാക്കണമെന്ന് സമ്മേളനം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടത്. ആര് എവിടെ ചോദിച്ചാലും മദ്യശാലകള്‍ അനുവദിച്ചുകൊടുക്കുന്ന നയമാണ് മദ്യവര്‍ജ്ജനം പ്രഖ്യാപിച്ചും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി മദ്യം Read More…
ചലാനുകൾ അഞ്ചിൽ കവിഞ്ഞാൽ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതിന് പിന്നാലെ ഈ നിയമങ്ങൾ കേരളത്തിലും കർശനമാക്കി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ അനുസരിച്ച് ചലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കി നടപ്പാക്കാനൊരുങ്ങുന്നത്. ഒരു ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ ഈ പിഴയൊടുക്കിയിരിക്കണമെന്നതാണ് മോട്ടോർ വാഹന നിയമ ഭേദഗതിയിലെ സുപ്രധാന നിർദേശം. ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നതാണ് മോട്ടോർവാഹനച്ചട്ടത്തിലെ മറ്റൊരു സുപ്രധാന നിർദേശം. Read More…
കുട്ടികളുടെ കളിത്തോഴൻ ബേബി സാർ പടിയിറങ്ങുന്നു
36 വർഷത്തെ അദ്ധ്യാപന ജീവിതത്തിനു ശേഷം കളത്തൂക്കടവിന്റെ പ്രിയങ്കരനായ ബേബി തോമസ് സാർ വിരമിക്കുന്നു. 1989ൽ ആരംഭിച്ച അദ്ധ്യാപന ജീവിതത്തിന് ഈ വർഷം വിരമാമാകുമ്പോൾ അനേകായിരം കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം കൊളുത്തിയ ശിക്ഷണത്തിന്റെ, അറിവിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ ഓർമ്മകൾ മായാതെ, മങ്ങാതെ നിലനിൽക്കുന്നു. വിനയത്തിന്റെ, ലാളിത്യത്തിന്റെ, കരുതലിന്റെ എല്ലാം സമുന്നയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1989ൽ ഗവ. യുപിഎസ് അട്ടപ്പാടിയിൽ തുടങ്ങിയ അദ്ധ്യാപന യാത്ര, രാമപുരം സെന്റ് അഗസ്റ്റിൻ എച്ച്എസ്, തീക്കോയി സെന്റ് മേരീസ് എച്ച്എസ്, ഭരണങ്ങാനം സെന്റ് Read More…











