Erattupetta

ഈരാറ്റുപേട്ട നഗരസഭ ധനസഹായം കൈമാറി

ഈരാറ്റുപേട്ട : നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിൽ ഉൾപ്പെട്ട അതിദരിദ്ര്യരുടെ ഒമ്പത് കുടുംബങ്ങളിൽ അപേക്ഷ വെച്ച കുടുംബങ്ങളിൽ ഒരാൾക്ക് വരുമാന മാർഗം എന്ന നിലയിൽ പെട്ടിക്കട നൽകുന്നതിന് ഒരാൾക്ക് 50000 രൂപയും ഒരാൾക്ക് ആട് വളർത്തുന്നതിന് 50000 രൂപയുടെയും ചെക്ക് നഗരസഭ ചെയർപേഴ്സൺ കൈ മാറി. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ,റിയാസ് പ്ലാമൂട്ടിൽ,ഷെഫ്ന ആമീൻ,സജീർ ഇസ്മായിൽ, അനസ് പാറയിൽ ഹെൽത്ത്‌ സൂപ്പർ വൈസർ രാജൻ, Read More…

Erattupetta

ദുരന്തനിവാരണപരിശീലന പ്രോഗ്രാം

ഈരാറ്റുപേട്ട: ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണപരിശീലന പ്രോഗ്രാം കാരക്കാട് എം എം എം യു എം യു പി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. അപകടങ്ങൾ ഉണ്ടാവുന്ന അടിയന്തര ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി സംഘടിപ്പിച്ച ‘ദുരന്തനിവാരണ പരിശീലന കളരി’ തീപിടുത്തം, ഗ്യാസ് സിലിണ്ടർ മൂലം ഉണ്ടാകുന്ന ഗാർഹികാപകടങ്ങൾ, ഭക്ഷണം കുടുങ്ങൽ അടക്കമുള്ള ഏത് അപകടങ്ങളിലും ജാഗ്രതയോടെയുള്ള ഇടപെടലുകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പഠന പരിശീലന ക്ലാസ് അനസ് Read More…

Erattupetta

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന ചതുരംഗപ്പാറ ഉല്ലാസയാത്ര ; നവംബർ 3 ന്

ഈരാറ്റുപേട്ട:ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ നവംബർ 3 ന് ചതുരംഗപ്പാറയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. കുറഞ്ഞ ബഡ്ജറ്റിൽ കല്ലാർകുട്ടി ഡാം, എസ്‌എൽ പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്രപോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob : 9745653467 ,9656850555.

Erattupetta

ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം നവംബർ 2 ന്

ഈരാറ്റുപേട്ട : പത്ര ദൃശ്യമാധ്യമ പ്രവർത്തകർ ചേർന്ന് ഈരാറ്റുപേട്ടയിൽ രൂപീകരിച്ച പ്രസ് ക്ലബ്ബ് നഗരസഭാ ഓഫീസിനടുത്ത് പുളിക്കീൽ ബിൽഡിംഗിൽ നവംബർ 2 ന് പ്രവർത്തനം ആരംഭിക്കുന്നു. പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വ്യാപാരഭവനിൽ നടക്കും. ക്ലബ്ബ് പ്രസിഡൻ്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് ഹസീബ് വെളിയത്ത് സ്വാഗതം പറയും. മുൻ നഗരസഭ ചെയർമാനും ഇ ന്യൂസ് എഡിറ്ററുമായ വി.എം.സിറാജ് ആമുഖ പ്രഭാഷണം നടത്തും. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം Read More…

Erattupetta

ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നഗരസഭ ചെയർപേഴ്‌സന് നിവേദനം നൽകി

ഈരാറ്റുപേട്ട: നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനെ സന്ദർശിച്ച് ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി. ഈരാറ്റുപേട്ട പുളിക്കൻസ്മാളിനു മുന്നിൽ ബസ്റ്റോപ്പിൽ എല്ലാ ബസ്സുകളും നിർത്തി ആളെ ഇറക്കുന്നതിനും നിലവിൽ അവിടെ നിൽക്കുന്ന ആളുകളെ മാത്രം കയറ്റി പെട്ടെന്ന് തന്നെ ബസ് പോകുന്നതിനുള്ള ക്രമീകരണം നടപ്പാക്കുക, കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് അരുവിത്തുറപ്പള്ളിയുടെ മുൻപിൽ ബസ്റ്റോപ്പ് ഉണ്ട് കൂടാതെ സെൻട്രൽ ജംഗ്ഷനിൽ പുളിക്കൻസ്സ്മാളിന് Read More…

Erattupetta

ഈരാട്ടുപേട്ട ബ്ലോക്ക് സാമൂഹ്യ സുരക്ഷിത ഗ്രാമം ദ്വിദിന പരിശീലനം

രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷിത ഗ്രാമം എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. കില ജില്ലാ ഫെസിലിറ്റെറ്റർ ശ്രീമതി.ബിന്ദു അജി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു. കില ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി. റജീന റഫീക്ക്, റിസോഴ്സ് പേഴ്സൺമാർ, തിമാറ്റിക് എക്സ്പേട്ട്മാർ, റിസോഴ്സ് പേഴ്സൺമാർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ ആർ.ജി.എസ്.എ. ജില്ലാ കോർഡിനേറ്റർ സിന്ദൂര സന്തോഷ് സ്വാഗതവും ബ്ലോക്ക് തിമാറ്റിക് Read More…

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക്‌ ഉന്നതി ഫുഡ്‌ പ്രോസസ്സിംഗ് പരിശീലനം

ഈരാറ്റുപേട്ട : കേന്ദ്ര ഗ്രാമ വികസന വകുപ്പ്, കേരള സംസ്ഥാന സർക്കാർ,കുടുംബശ്രീ മിഷൻ, തൊഴിലുറപ്പ് മിഷൻ സംയുക്തമായി നടത്തപ്പെടുന്ന ഉന്നതി പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക്‌ തല ഫുഡ്‌ പ്രോസസ്സിംഗ് പരിശീലനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ ആരംഭിച്ചു. യോഗം ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 39 പേരടങ്ങുന്ന പരിശീലനം 2024 ഒക്ടോബർ 23നു ആരംഭിച്ചു 2024 നവംബർ 4നു അവസാനിക്കും.

Erattupetta

കോടതി നടപടികൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട : കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ ആകാംക്ഷയിലും അമ്പരപ്പിലുമായി. കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അതൊരു വ്യത്യസ്ത അനുഭവം കൂടിയായി. കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഹയാതുദ്ദീൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 33 വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സംവാദ Read More…

Erattupetta

ലൈബ്രറികള്‍ക്ക് ഉപകരണ വിതരണം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട : 2024-25 വാര്‍ഷിക പദ്ധതിയില്‍ വിവധ ലൈബ്രറികള്‍ക്ക് അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍, ടെലിവിഷന്‍, അലമാര, പ്രിന്റര്‍ എന്നിങ്ങനെ വിവിധ ഉപകരണങ്ങളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്കുട്ടി ജോസഫ്, ഗീതാ നോബിള്‍, സ്കറിയാ ജോര്‍ജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ Read More…

Erattupetta

കാരയ്ക്കാട്- ഇളപ്പുങ്കൽ പാലം : ഇൻവെസ്റ്റിഗേഷന് 5.32 ലക്ഷം രൂപയുടെ ഭരണാനുമതി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിൽ കാരയ്ക്കാട്- ഇളപ്പുങ്കൽ ഭാഗത്ത് മീനച്ചിലാറിന് കുറുകെ പുതിയപാലം നിർമ്മിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി സോയിൽ ടെസ്റ്റ് ഉൾപ്പെടെ സർവ്വേ നടത്തുന്നതിനും, ഇൻവെസ്റ്റിഗേഷനും, പാലം രൂപകല്പനയ്ക്കുമായി അഞ്ച് ലക്ഷത്തി മുപ്പത്തി രണ്ടായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എംഎൽഎ പറഞ്ഞു. 2024-25 സംസ്ഥാന ബഡ്ജറ്റിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പാലം നിർമാണത്തിനായി ടോക്കൺ പ്രൊവിഷനോടുകൂടി Read More…