ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സഫാ റെസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ ഡോ. മുഹമ്മദ് മുക്താർ , ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ ഡോ. ശിവ ശങ്കർ , അസ്ഥി രോഗ വിഭാഗം കൺസൾട്ടന്റ ഡോ. ഗോവിന്ദ് മധു , ഡോ. വൈശാഖ് വിജയൻ , ഡയറ്റീഷ്യൻ ശ്രീമതി ആമിന ഹക്കിം എന്നിവരാണ് ക്യാമ്പിന് നേതൃത്ത്വം നൽകിയത്. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ Read More…
Erattupetta
സദാചാരം നില നിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യ നൽകുന്ന കരുത്ത് വിലമതിക്കാത്തത്: അഡ്വ. വി പി നാസർ
ഈരാറ്റുപേട്ട :അക്ഷരലോകത്തേക്ക് ആദ്യ ചുവട്’എന്ന ശീർഷകത്തിൽ ഈരാറ്റുപേട്ട സഈദിയ സുന്നി മദ്രസയിൽ നടന്ന ഫത്ഹേ മുബാറക് മദ്റസാ പ്രവേശനോത്സവം പ്രൗഡഗംഭീരമായി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. വി പി നാസർ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. വർധിച്ചു വരുന്ന അരുതായ്മകളിൽ നിന്നും, വ്യാപകമാകുന്ന ലഹരി ഉപയോഗങ്ങളിൽനിന്നും മുക്തി നേടാനും സദാചാര സൗഹൃദ സാഹചര്യം നിലനിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യയുടെ കരുത്ത് വിലമതിക്കാനാവാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നന്മകളുടെ പരിസരം നഷ്ടപ്പെടുന്ന പുതിയ കാലത്ത് സകല മേഖലകളിലും തിന്മ Read More…
KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി
ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. സബ്ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രിൻസ് അലക്സ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. R ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. KPSTA റവന്യൂ ജില്ലാ പ്രസിഡൻ്റ് ശ്രീ. R രാജേഷ്, സെക്രട്ടറി ശ്രീ. മനോജ് വി പോൾ, ട്രഷറർ ശ്രീ. റ്റോമി ജേക്കബ്, മുൻ Read More…
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ഈരാറ്റുപേട്ട : ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ക്യാമ്പ് ഈ വരുന്ന ഏപ്രിൽ 21,22,23 എന്നീ തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് ഉറപ്പാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് Read More…
വഖഫ് ഭേദഗതി ബില്ല്: ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവും; എ ഐ വൈ എഫ്
ഈരാറ്റുപേട്ട : വഖഫ് ഭേദഗതി ബില്ല് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവും എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. വഖഫ് ബോർഡുകളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് സ്വയം ഭരണാവകാശം ഇല്ലാതാക്കുകയും മത നിയമപ്രകാരം വഖഫ് ആയി ഉപയോഗിച്ചു വന്ന വസ്തുക്കൾ അങ്ങനെയാകണമോ എന്ന് സർക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്യുന്നതോടെ ഫലത്തിൽ വഖഫ് ബോർഡ് വെറും Read More…
വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി: അഡ്വ. ഹാരിസ് ബീരാൻ എംപി
ഈരാറ്റുപേട്ട :കേന്ദ്രസർക്കാർ കുൽസിത മാർഗ്ഗത്തിലൂടെ പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ച് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. ഹാരിസ് ബീരാൻ എംപി പറഞ്ഞു. ഈരാറ്റുപേട്ടയിൽ സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മത,രാഷ്ട്രീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിച്ചത് എന്നാൽ പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ യോജിപ്പാണ് ഉണ്ടായത് മതവിശ്വാസികൾക്കിടയിലും ബില്ലിന് അനുകൂലമായ സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ വഖഫ് സ്വത്ത് സംരക്ഷിക്കാനാണ് നിയമ Read More…
ജില്ലാ നേതൃസംഗമം
ഈരാറ്റുപേട്ട: നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃസംഗമം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്ക്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് KKM സാദിഖ് ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി PA നിസാം അധ്യക്ഷത വഹിച്ചു. പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് Read More…
മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പലം ഗ്രാമപഞ്ചായത്തിലെ മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ബഹു. പാലാ എം.എല്‍.എ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം നിര്‍മ്മിച്ച സംരംഭം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീകല.ആര്‍ നിര്‍വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്‍റ് കുര്യന്‍ തോമസ് നെല്ലുവേലില്‍ സ്വാഗതം ആശംസിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് ജോസഫ് Read More…
വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം
ഈരാറ്റുപേട്ട :ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസുകാരി ജിയാന ജിജോ. വാകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ കുട്ടിയാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാൻ ആയില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു ഹൃദയത്തെയും ബാധിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി. ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാൻ ആവാത്ത അവസ്ഥയിലാണ്. Read More…
ലോകാരോഗ്യദിനം; കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: ലോകാരോഗ്യദിനം കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ (ഏപ്രിൽ 8) ഈരാറ്റുപേട്ടയിൽ . രാവിലെ 9 മണിക്ക് മുട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച് ശാദിമഹൽ ഓഡിറ്റോറിയത്തിൽ എത്തിച്ചേരുന്ന ബോധവൽക്കരണ റാലി മുട്ടം ജംഗ്ഷനിൽ ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ ശ്രീമതി. സുഹറ അബ്ദുൾ ഖാദർ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. തുടർന്ന് ശാദിമഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന പൊതുയോഗത്തിൽ ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ ശ്രീമതി. സുഹറ അബ്ദുൾ ഖാദർ അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ Read More…