Amparanirappel

അധ്യാപക ദിനാചരണം നടത്തി

അമ്പാറനിരപ്പേൽ: അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ. പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം നടത്തി. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പൂർവ്വ അധ്യാപകരായ ശ്രീമതി.റോസമ്മ പുളിക്കിയിൽ, ശ്രീമതി.ലാലി സെബാസ്റ്റ്യൻ,സി.ജാൻസി FCC എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കിഴക്കേ അരിഞ്ഞാണിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി.മിനിമോൾ തോമസ്, പഞ്ചായത്തംഗങ്ങളായ ശ്രീമതി.പ്രിയ ഷിജു, ശ്രീമതി.ഓമന രമേശ്, PTA പ്രസിഡന്റ് ശ്രീ.ബിനു ജോസഫ്, അധ്യാപക പ്രതിനിധി അലീന തോമസ് എന്നിവർ സംസാരിച്ചു.

Amparanirappel

അമ്പാറനിരപ്പേൽ അഗ്രി ഫെസ്റ്റ് – 2024

അമ്പാറനിരപ്പേൽ: അമ്പാറനിരപ്പേൽസ്വാശ്രയ സംഘത്തിൻ്റേയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി – അഗ്രിമ സെൻട്രൽ നഴ്സറിയുടേയും സംയുക്താഭിമുഖ്യത്തിൽ അമ്പാറനിരപ്പേൽ അഗ്രി ഫെസ്റ്റ് 2024 അടുത്ത ഞായറാഴ്ച (18/8/24) രാവിലെ 8 മണി മുതൽ ഉച്ച കഴിഞ്ഞ് രണ്ട് മണി വരെ സെൻ്റ് ജോൺസ് പള്ളി മൈതാനത്ത് നടത്തപ്പെടുന്നതാണ്. സ്വാശ്രയസംഘം പ്രസിഡൻ്റ് സണ്ണി മൂലേച്ചാലിയുടെ അദ്ധ്യക്ഷതയിൽ സ്വാശ്രയ സംഘം ഡയറക്ടർ ഫാ. ജോർജ് കിഴക്കേ അരഞ്ഞാണിയിൽ ഉദ്ഘാടനം ചെയ്യും. പി. എസ്.ഡബ്ല്യൂ.എസ്സ്. റീജിയണൽ കോഓർഡിനേറ്റർ സിബി കണിയാമ്പടി കർഷകദിന സന്ദേശം Read More…

Amparanirappel

107 ആമത് വാർഷികാഘോഷം കെങ്കേമമായി ആഘോഷിച്ച് സെന്റ്. ജോൺസ് എൽ. പി സ്കൂൾ അമ്പാറനിരപ്പേൽ

അമ്പാറനിരപ്പേൽ : അമ്പാറനിരപ്പേൽ ഗ്രാമത്തിലെ അക്ഷര മുത്തശ്ശിയായ സെന്റ്. ജോൺസ് എൽ പി സ്കൂളിന്റെ 107 ആമത് വാർഷികാഘോഷം “ലെഗേര-2024” അതിമനോഹരമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ ജോർജ് കിഴക്കേഅരഞ്ഞാണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ വാർഷികാഘോഷത്തിന്റെ പേര് വെളിപ്പെടുത്തി ഉദ്ഘാടനം ചെയ്തു. തിടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. വിജി ജോർജ് മുഖ്യപ്രഭാഷണവും മുൻ മാനേജർ റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ Read More…

Amparanirappel

റവ.ഫാ.ജോസഫ് മുണ്ടയ്ക്കലിന് യാത്രയയപ്പ് നൽകി

അമ്പാറനിരപ്പേൽ: അഞ്ചു വർഷക്കാലം അമ്പാറനിരപ്പേൽ സെന്റ്. ജോൺസ് എൽ.പി സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ച ശേഷം മംഗളാരാം ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബഹു.ജോസഫ് മുണ്ടയ്ക്കലച്ചന് പി.റ്റി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.തിടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വിജി ജോർജ് അധ്യക്ഷത വഹിച്ചു. ജനങ്ങളുമായും ജനപ്രതിനിധികളുമായും നല്ല ബന്ധമുണ്ടായിരുന്ന അച്ചൻ ഏതൊരു ആവശ്യത്തിനും പിന്തുണ നൽകിയിരുന്നു എന്ന് ശ്രീ.വിജി ജോർജ് അനുസ്മരിച്ചു. സ്കൂളിൽ അച്ചന്റെ നേതൃത്വത്തിൽ നടത്താൻ കഴിഞ്ഞ വികസനപ്രവർത്തനങ്ങളെ കുറിച്ചും സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി അച്ചൻ നിർമ്മിച്ച ഷോർട്ഫിലിമിനെക്കുറിച്ചും സ്കൂൾ ഹെഡ്മിസ്ട്രെസ് Read More…