Kottayam

റാഗിങ് അവസാനിക്കണമെങ്കിൽ കാമ്പസ് രാഷ്ട്രീയം നിരോധിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം:കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളേജിൽ നടന്ന മൃഗീയമായ പീഠനത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

വിദ്യാർത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാഗിങ്ങിന് കാരണമെന്നും കാമ്പസുകളിലെ റാഗിങ്ങ് ആവസാനിക്കണമെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് അറുതി വരുത്താൻ സർക്കാർ തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു.

കലാലയങ്ങളിൽ നടക്കുന്ന പീഠനങ്ങൾ കണ്ടിട്ടും നടപടി സ്വീകരിക്കാതെ മൂടിവയ്ക്കാൻ ശ്രമിക്കുന്ന അധികൃതരെയും കേസിൽ പ്രതികളാക്കണമെന്നും അദ്ധേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *