Erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്

ഈരാറ്റുപേട്ട: ലയൺസ് ക്ലബ്‌ ഓഫ് ചെമ്മലമറ്റം സെന്ററിന്റെയും, MES കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു.

പരിപാടിയുടെ ഉത്ഘാടനം ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീകല ആർ നിർവഹിച്ചു.

ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. ചെമ്മലമറ്റം സെൻട്രൽ ലയൺസ് ക്ലബ്‌ മുൻ പ്രസിഡന്റ് കുര്യാച്ചൻ തൂങ്കുഴിയിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ മുംതാസ് കബീർ, ഹലീൽ മുഹമ്മദും പ്രസംഗിച്ചു.

ലയൺസ് ക്ലബ്‌ മെമ്പർമാരായ സജിമോൻ പൊങ്ങൻപാറ, ലിന്റോ പതിപ്പള്ളിയും കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ടീമും എൻ എസ് എസ് വോളിണ്ടിയർമാരും പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. എൻ എസ് എസ് കുട്ടികളും , ലയൺ മെമ്പർമാരും ഉൾപ്പെടെ അറുപത്പേർ രക്തദാനം ചെയ്തു.

ഈ പരിപാടികൾക്ക് ശേഷം ഈരാറ്റുപേട്ട എം.ഇ.എസ്. കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം റോബോട്ടിക്സ് ആൻഡ് എ ഐ എന്ന വിഷയത്തിൽ റോബോട്ടുകൾ പ്രദർശിപ്പിച്ച് അതിന്റെ പ്രവർത്തനരീതി വിശദീകരിച്ചുകൊണ്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *