Melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തപ്പെട്ടു

മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും, കോളേജിലെ പൂർവ വിദ്യാർത്ഥികളും, ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ്‌ ഫോറവും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി.

പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ: ഷോൺ ജോർജ്ജ് നിർവഹിച്ചു.

ലയൺ ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്ററും, പൂർവ വിദ്യാർത്ഥി പ്രതിനിധിയുമായ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും, പാലാ ബ്ലഡ്‌ ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ബോധവത്കരണ ക്ലാസ്സും നടത്തി.

ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തും പൂർവവിദ്യാർത്ഥി പ്രതിനിധി റവ: ഫാദർ കെ ഡി ദേവസ്യായും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ ഡോക്ടർ ജിബിൻ മാത്യുവും, ആഷ്‌ലി മെറീന മാത്യുവും പരിപാടികൾക്ക് നേതൃത്വം നൽകി.

ഉത്ഘാടനത്തിനു ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ: ഷോൺ ജോർജ്ജും, ലയൺ ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്ററും, പൂർവ വിദ്യാർത്ഥി പ്രതിനിധിയുമായ സിബി മാത്യു പ്ലാത്തോട്ടവും, ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തും ക്യാമ്പിൽ രക്തദാനം ചെയ്തത് ഒരു വേറിട്ട അനുഭവമായി. പൂർവ വിദ്യാർത്ഥികളും എൻ എസ് എസ് വോളിണ്ടിയർമാരും ഉൾപ്പെടെ അറുപതോളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *