കാളകെട്ടി : രക്തദാനം ജീവദാനം, രക്തദാനം മഹാദാനം എന്ന ആപ്തവാക്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലും സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.
സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറം, കൊഴുവനാൽ ലയൺസ് ക്ലബ്, എച്ച് ഡി എഫ് സി ബാങ്ക്, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ രക്തദാനക്യാമ്പിൻ്റെ ഉദ്ഘാടനം ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ ആൻ്റണി മണിയങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ്, ഗ്രാമപഞ്ചായത്ത് മെമ്പർ റാണി റ്റോമി ,ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ വി. എം , ജയാ ജോൺ, ബിജിമോൾ ജോർജ്, മാസ്റ്റർ ആൻ്റണി വിൻസൻ്റ് , കുമാരി ആവണി എസ്, മാസ്റ്റർ ജോയൽ സജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.