ഒരാളുടെ പുഞ്ചിരിക്ക് കാരണമാകൂ, രക്തം ദാനം ചെയ്യൂ എന്ന സന്ദേശമുയർത്തി സെന്റ് ബെർണർഡ് കത്തോലിക്ക പള്ളി സോഷ്യൽ ആക്ഷൻ കമ്മിറ്റി ജിപ്മർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ജയനഗർ പള്ളിയിൽ നടന്ന ക്യാമ്പിൽ 80 ഓളം പേർ പങ്കെടുത്തു. 63 യൂണിറ്റ് രക്തം ശേഖരിച്ചു.രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പങ്കെടുത്തവർക്കെല്ലാം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
ക്യാമ്പിന് ഫാ. എബിൻ പയ്യപ്പിള്ളി, ജോസ് തെങ്ങുംമൂടൻ, വർഗീസ് എൻ. ജെ, ആന്റോ വി.ആർ, ജോഷി എം.ഡി, ജോയ്‌സ് ജോസഫ് എന്നിവർ നേതൃത്വം നൽകി.