കോട്ടയം : ദേശിയതയും വികസനവും മുനിർത്തി ആണ് ബിജെപി മുൻപോട്ട് പോകുന്നത് എന്നും അതുകൊണ്ട് തന്നെ റെജി ലൂക്കോസിനെ പോലെ നിരവധി ആളുകൾ ബിജെപിയില്ലേക്ക് ഇനിയും കടന്നുവരും എന്നും കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞു.
ഇടത് ബന്ധം ഉപേക്ഷിച്ചു ബിജെപിയിലേക്ക് കടന്നുവന്ന റെജി ലൂക്കോസിനു ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗം ഉത്ഘടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.
നാടിന്റെ വികസനം ആണ് ലക്ഷ്യമെന്നും അത് ബിജെപിയിൽകൂടി മാത്രമേ സാധിക്കു എന്നും മറുപടി പ്രസംഗത്തിൽ ശ്രീ റെജി ലൂക്കോസ് പറഞ്ഞു.
ഭാരതത്തിന്റെ ആരാദ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ എന്നും ആക്രിഷ്ടൻ ആയിരുന്നു എന്നും, ഇനിമുതൽ ബിജെപിയുടെ പ്രവർത്തനങ്ങളിൽ പാർട്ടി നിർദേശമനുസരിച്ചു മുൻപിട്ടു പോകും എന്നും,ആരാധ്യനായ സംസ്ഥാന ആദ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുൻപിട്ടു വെച്ച വികസിത കേരളം എന്നാ ആശയം മഹത്തരം ആണെനും അദ്ദേഹം പറഞ്ഞു.
കോട്ടയം വെസ്റ്റ് ജില്ലാ ആദ്യക്ഷൻ ലിജിൻലാൽ ആദ്യക്ഷത വഹിച്ചു.പാർട്ടിയുടെ മുതിർന്ന നേതാവും ദേശിയ നിർവഹക സമിതി അഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ.,ന്യുനപക്ഷ മോർച്ച സംസ്ഥാന ആദ്യക്ഷൻ സുമിത് ജോർജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽകൃഷ്ണ, എൻ കെ ശശികുമാർ,എസ്. രതീഷ് എന്നിവർ സംസാരിച്ചു.





