Thalappalam

ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽപ്രതിക്ഷേധ ധര്‍ണ്ണ നടത്തി

തലപ്പുലം :പാറമട ലോബിയെ സഹായിക്കുവാനായി തലപ്പുലം പഞ്ചായത്തിലെ ജൽ ജീവ് മിഷൻ പദ്ധതി പ്രകാരം രണ്ടാം വാര്‍ഡില്‍ അഞ്ഞൂറ്റിമംഗലത്ത് അതിരുപാറയില്‍ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിരുന്ന നാല് ലക്ഷം ലിറററിന്റെ വാട്ടര്‍ടാങ്ക് മാറ്റുന്നതിനായി കമ്മറ്റി തീരുമാനം തിരുത്തി പാറമടലോബിക്ക് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണപക്ഷത്തിനെതിരെ ബിജെപി തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി.

ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് Adv.മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ടോജോ തോമസ്സ് സ്വാഗതം പറഞ്ഞു. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ. ശശികുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മറ്റി അംഗവും വാര്‍ഡ് മെമ്പറുമായ സതീഷ് കെ.ബി വിഷയാവതരണം നടത്തി. എസ്.ടി.മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ കമലമ്മാ രാഘവന്‍ എസ്.ടി.മോര്‍ച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകല ബിജു, എസ്.സി മോര്‍ച്ച ജില്ലാ സെക്രട്ടറി മണിവര്‍ണ്ണന്‍, മണ്ഡലം ജനറൽ സെക്രട്ടറിയും വര്‍ഡ് മെമ്പറുമായ സുരേഷ് പി.കെ മണ്ഡലം വൈസ് പ്രസിഡൻ്റും വാര്‍ഡ് മെമ്പറുമായ ചിത്രാ സജി മണ്ഡലം സെക്രട്ടറി ബാബു ചാലില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *