Thalappalam

വഖഫ് നിയമഭേദഗതി വരുത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി അറിയിച്ച് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി ആഹ്ളാദപ്രകടനം നടത്തി

തലപ്പലം :വഖഫ് നിയമഭേദഗതി വരുത്തി രാജ്യത്തേ രക്ഷിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും അഭിനന്ദനയോഗവും നടത്തി.

യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശ്രീ.അഭിലാഷ് ജയ്മോഹന്‍ അദ്ധ്യക്ഷത വഹിച്ചു ജന.സെക്രട്ടറി ശ്രീ.ടോജോ തോമസ്സ് സ്വാഗതം പറഞ്ഞു. മുന്‍ MLA യും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ ശ്രീ. പി.സി ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു.

കര്‍ഷക മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.ജയസൂര്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. പി .ജെ തോമസ്സ് സംസ്ഥാന സമിതിയംഗം സോമശേഖരന്‍ തച്ചേട്ട്, ജില്ലാ കമ്മറ്റിയംഗം അഡ്വ.മോഹനകുമാര്‍, പ്രൊ.ജോസ് റ്റി ജോസ് ,ബിജെപി മണ്ഡലം ജ.സെക്രട്ടറിയും മെമ്പറുമായ
സുരേഷ് പി കെ , മെമ്പര്‍മാരായ സതീഷ്.KB, ചിത്രാ സജി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *