പാലാ : പാലായിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്. ആദ്യ ടേമിൽ ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം ചെയർസൺ ആവും. കോൺഗ്രസ്സ് വിമത മായ രാഹുൽ വൈസ് ചെയർപേഴ്സൺ ആവും. നഗരസഭയുടെ ചരിത്രത്തിപേഴ്ൽ ആദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്.
പാലായെ നയിക്കാൻ 21 വയസുകാരി ദിയ. ദിയ പുളിക്കക്കണ്ടം ചെയർപേഴ്സൺ സ്ഥാനാർത്ഥി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്‍പേഴ്സണാണ് ദിയ.
അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിരുന്നില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകുമായിരുന്നു.
പാലാ നഗരസഭ ആരു ഭരിക്കുമെന്നതിൽ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ നിലപാടാണ് മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്നതിൽ നിർണായകമാകുക. എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.
നഗരസഭയില്‍ ആർക്കൊപ്പം നിൽക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിരുന്നത്. പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടും എന്നിവരാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.ഈ മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു പാലാ നഗരസഭ.





