സർക്കാരിൻ്റെ അനുമതി ലഭിച്ചതിനു ശേഷം എല്ലാ നിയമവശങ്ങളും പൂർത്തീകരിച്ചതിനു പദ്ധതിയുടെ നടപ്പിലാക്കൽ നടപടികൾ ആരംഭിക്കൂയെന്ന് ചെയർപേഴ്സൺ വ്യക്തമാക്കിയിട്ടുള്ളതാണ്. പാരിസ്ഥിതിക പഠനം , പദ്ധതിയെക്കുറിച്ച് വിദഗ്ധരായവരുടെ പരിശോധനയടക്കവും നടത്തേണ്ടതുണ്ട്.
എന്നാൽ പല കാരണങ്ങളാൽ കോടികൾ മുടക്കിയിട്ടും ഫല പ്രാപ്തിയിലെത്താതെ പോയ , തൻ്റെ കൂടി നേതാവായിരുന്ന കെ.എം മാണി സാർ വിഭാവനം ചെയ്ത അദ്ദേഹത്തിൻ്റെ സ്വപ്ന പദ്ധതിക്ക് പുനരുജ്ജീവൻ നൽകാനുതകുന്ന പദ്ധതിയെ അദ്ദേഹത്തിൻ്റെ അനുയായികളെന്നു മേനി നടിക്കുന്നവർ തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു ബിജു പുളിക്കകണ്ടം പറഞ്ഞു.
കേവലം കരടു പ്രഖ്യാപനമേ നടത്തിയിട്ടുള്ളൂ. വാർഡുകളിലെ റോഡുകളുടെ മെയിൻ്റൻസിനായുള്ള തുക വെട്ടിക്കുറച്ചാണ് തൂക്കുപാലം പദ്ധതിക്ക് 79 ലക്ഷം രൂപ വകയിരിത്തിയിരിക്കുന്നതെന്നുള്ള പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണ്.
കുറഞ്ഞ ജനസംഖ്യ മാത്രമുള്ള വ്യവസായങ്ങളോ മറ്റ് മുതൽ മുടക്കുള്ള വലിയ സംരംഭങ്ങളോ ഇല്ലാതെ സാമ്പത്തികമായി ഞെരുങ്ങുന്ന പാലായ്ക്ക് വരുമാന മാർഗ്ഗമാകുന്ന , ഒരു ”ടൂറിസ്റ്റ് ഹബ് ‘ആയി പാലായെ മാറ്റാവുന്ന ഈ പദ്ധതിയെ സങ്കുചിതമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തകർക്കാനുള്ള നഗരസഭാ പ്രതിപക്ഷത്തിൻ്റെ പ്രത്യേകിച്ചും ജോസ് കെ മാണിയുടെ അനുഗ്രഹാശിസ്സുകളോടെ കേരളാകോൺഗ്രസ് മാണി വിഭാഗത്തിൻ്റെ നീക്കത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പാലായിലെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് ബിജു പറഞ്ഞു.
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൂക്കുപാല മടക്കമുള്ള വികസന കാര്യങ്ങളിലെ കേരളാ കോൺഗ്രസ്സ് നിലപാട് വിഷയീഭവിക്കുമെന്നും ബിജു കൂട്ടിച്ചേർത്തു.





