ഭൂമികയുടെ 157-ാമത് വിത്തുകുട്ട കുന്നോന്നിയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ 8 വർഷമായി മീനച്ചിൽ താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ നടത്തി വരുന്ന വിത്തുക്കുട്ട കുന്നോന്നിയിൽ ആദ്യമായി സംഘടിപ്പിയ്ക്കപ്പെട്ടത്.
പ്രദേശവാസികളെ സംബസിച്ച് വിത്തുക്കുട്ടയിലെ പങ്കിടൽ വെറിട്ട ഒരു അനുഭവമായി മാറി. മലപ്പുറം കെ.എം. സി.റ്റി ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ബി. എസ്.ഡബ്ലു വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി പ്രോഗ്രാമിന് നേതൃത്വം നൽകി.
ജൈവ വൈവിധ്യം സംരക്ഷിക്കുക വഴി നമുക്ക് പങ്കുവയ്ക്കാൻ സാധിക്കുന്ന ഔഷധങ്ങൾ, പഴ വർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കറികൾ, പൂച്ചെടികൾ, വൃക്ഷ വിളകൾ തുടങ്ങിയവയുടെ വിത്തുകൾ, കിഴങ്ങുകൾ, തൈകൾ, മറ്റ് നടീൽ വസ്തുക്കൾ എന്നിവ ഭൂമിക വിത്തുകുട്ടയിൽ പങ്ക് വെയ്ക്കുന്നത്.
വിത്തുകുട്ടയിൽ കൊണ്ടുവരുന്നവയിൽ നിന്ന് എല്ലാവരും പരസ്പരം പങ്ക് വെയ്ക്കുന്നതോടെ ഓരോ വിത്തുകുട്ടയും പൂർത്തിയാവും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അംഗങ്ങളായ ബീന മധു മോൻ, നിഷ സാനു , പരിസ്ഥിതി പ്രവർത്തനായ എബി ഇമ്മാനുവേൽ പൂണ്ടിക്കുളം എന്നിവർ സംസാരിച്ചു.