ഭരണങ്ങാനം: ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്ക്കാരം അശാസ്ത്രീയമെന്നു യാത്രക്കാർ. ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള പുതിയ ബസ് സ്റ്റോപ്പിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നാണു പ്രധാന പരാതി. ഇവിടെ വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചാൽ യാത്രക്കാർക്ക് സൗകര്യപ്രദമാകും.
കനത്ത വെയിൽ ചൂടായതിനാൽ യാത്രക്കാർ ഇപ്പോൾ കാണിക്കമണ്ഡപത്തിനു സമീപത്തെ മരത്തണലിലാണു നിൽക്കുന്നത്. ഇടമറ്റം – പൈക, പൂവത്തോട് – അമ്പാറനിരപ്പ് റൂട്ടുകളിലെ ബസ് സ്റ്റോപ്പ് ഇടമറ്റം റോഡിലെ റൗണ്ടാനയ്ക്കു സമീപത്തേക്കു മാറ്റിയതിനാൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. അപകടവുമുണ്ടാകുന്നു.
ഇവിടുത്തെ പെട്ടി ഓട്ടോ, പിക് അപ് ടാക്സി സ്റ്റാൻഡ് മാറ്റിയാൽ കുരുക്ക് ഒഴിവാകുമെന്ന് യാത്രക്കാർ ചൂണ്ടി ക്കാട്ടി. മാത്രവുമല്ല, ഇടമറ്റം റൂട്ടിൽ നിന്നു വരുന്ന ബസുകൾക്ക് റൗണ്ടാനയ്ക്ക് സമീപം സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യമുയർന്നു.
ഈ റൂട്ടിൽ നിന്നു വരുന്ന ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗത്തേയ്ക്കുള്ള വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് ഇപ്പോൾ സൗത്തിന്ത്യൻ ബാങ്കിനു സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങി മുന്നൂറ് മീറ്ററോളം നടക്കേണ്ട ഗതികേടിലാണ്. ടൗണിലെ പാലാ ബസ് സോപ്പ് മാറ്റേണ്ടതില്ലെന്നും ആവശ്യമുയർന്നു. ഇവിടുത്തെ വെയിറ്റിംഗ് ഷെഡ് പുനർനിർമിച്ചാൽ മതി.
ഓട്ടോ സ്റ്റാൻഡ് ടൗണിലും പള്ളി ബസ് സ്റ്റോപ്, പുതിയ ഈ രാറ്റുപേട്ട ബസ് സ്റ്റോപ് എന്നിവടങ്ങളിലായി പുനഃക്രമീകരിക്കണമെന്നും ചൂണ്ടച്ചേരി റോഡ്, ഇടമറ്റം റോഡ് എന്നിവടങ്ങളിലെ എ ല്ലാ പാർക്കിംഗും പൂർണമായി ഒഴിവാക്കണമെന്നും ആവശ്യമുയർന്നു.

ടൗണിൽ ബസ് സ്റ്റാൻഡിന് സ്ഥലം കണ്ടെത്താൻ പഞ്ചായത്ത് ശ്രമിക്കണമെന്നും രാവിലെയും വൈകുന്നേരവും ടൗണിൽ ട്രാഫിക് പോലീസിനെ സ്ഥിരമായി നിയോഗിക്കണമെന്നും യാത്രക്കാരും വിദ്യാർത്ഥികളും ആവശ്യപ്പെട്ടു.
പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ വരുത്തിയ ട്രാഫിക് പരിഷ്ക്കാരം സ്ഥിരമായി നടപ്പാക്കുന്നതിനു മുമ്പ് ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഓട്ടോ ടാക്സി -വ്യാപാരി പ് തിനിധികൾ, വിദ്യാഭ്യാസ സ്ഥാപന അധികൃതർ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചുള്ള വിപുലമായ യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യമുയർന്നു.