ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിനു കൊടി ഉയർത്തി. ഇനി 9 ദിവസത്തേക്ക് രാവിലെ 5.30 മുതൽ 7.00 വരെ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിരുനാളിന്റെ മുഴുവൻ ദിവസങ്ങളിലും 11.30 ന് ഉള്ള വിശുദ്ധ കുർബാന അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിലായിരിക്കും നടക്കുക.
മേജർ ആർച്ച് ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, കർദി നാൾ ബസേലിയോസ് മാർ ക്ലി മീസ് കാതോലിക്കാ ബാവ, കർ ദിനാൾ മാർ ജോർജ് ആലഞ്ചേ രി, മാർ ജോസഫ് പെരുന്തോ ട്ടം, മാർ ജോർജ് മഠത്തിക്കണ്ടം, മാർ റെമിജിയൂസ് ഇഞ്ചനാനി യിൽ മാർ ജോസ് പുളിക്കൽ,
മാർ മാത്യു അറയ്ക്കൽ, മാർ പ്രിൻ സ് പാണേങ്ങാടൻ, മാർ സെ ബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മാർ തോമസ് തറയിൽ എന്നി വർ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിവ സമായ 28-ന് രാവിലെ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. തുടർന്ന് ഏഴിന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കബ റിടത്തിൽ കുർബാനയർപ്പിക്കും. ഇടവകദേവാലയത്തിൽ രാവിലെ 10.30-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
തിരുക്കർമ്മങ്ങൾക്ക് അൽഫോൻസാ ഷ്റൈൻ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ,ഭരണങ്ങാനം ഇടവകപ്പള്ളി വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട് അൽഫോൻസാ തീർത്ഥാടനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസിസ് ആനിത്തോട്ടം, വൈസ് റെക്ടർ ഫാ.ആൻ്റണി തോണക്കര എന്നിവർ നേതൃത്വം നൽകി. മാണി സി കാപ്പൻ എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൻ എന്നിവരും പങ്കെടുത്തു.