പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള ദേശിയപുരസ്കാരം കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയിൽ നിന്നും ഏറ്റുവാങ്ങിയ വി.ജെ. ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
കാർഷിക മേഘലയിലെ ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് മികച്ച കർഷക അവാർഡ് നേടിയ ഈ മാത്യക കർഷകനെ പ്രോൽസാഹിപ്പിക്കാനും അനുമോദിക്കാനും മുൻസിപ്പാലിറ്റി ഉൾപ്പടെ ഉള്ള തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻ കൈയ്യേടുക്കണമെന്നും സജി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേത്യത്വത്തിൽ അദ്ധേഹത്തിന്റെ വ്യാപാര സ്ഥാപത്തിൽ എത്തി ഷാൾ അണിയിച്ച് സ്വീകരിച്ച ശേഷം സംസാരിക്കുക ആയിരുന്നു അദ്ധേഹം.
പാർട്ടി വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ടോമി താണോലിൽ ഭാരവാഹികളായ സിബി പാണ്ടിയമ്മാക്കൽ,കെ.എം. കുര്യൻ കണ്ണംകുളം, കെ.രാഘവൻ ,ഷാജി താഴത്തുകുന്നേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.