കേരള കോൺഗ്രസ് എം നേതാവും ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും തോടനാൽ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ആയ ശ്രീ ബാബു എറയണ്ണൂരിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുരയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സാജൻ മണിയങ്ങാട്ട്, പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, വാർഡ് പ്രസിഡന്റുമാർ എന്നിവർ സംബന്ധിച്ചു. ബാബു എറയണ്ണൂരിന്റെ സംസ്കാരം നാളെ (6/ 08/ 2025) 2 മണിക്ക് സ്വവസതിയിൽ.