വേലനിലം: വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുല്ലകയാറ്റിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ബോധവൽക്കരണ ജാഥ നടത്തി. സിവ്യൂ കവലയിൽ കെ.കെ കുര്യൻ പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബോധവൽക്കരണ ജാഥയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, സെക്രട്ടറി കെ പി നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ ചപ്പാത്തിൽ നൽകിയ സ്വീകരണത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ഷമീർ, കൊക്കയാർ ഗ്രാമപഞ്ചായത്ത് അംഗം അൻസൽന സക്കീർ തുടങ്ങിയവർ സംസാരിച്ചു.

സിവ്യൂ കവലയിൽ നിന്നും ആരംഭിച്ച ജാഥ ചപ്പാത്ത് വഴി പൂവഞ്ചിയിൽ സമാപിച്ചു. പരിപാടികൾക്ക് കെ കെ ഹനീഫ കല്ലുപുരയ്ക്കൽ, ഷുക്കൂർ കുതിരംകാവിൽ, അഷ്റഫ് കല്ലുപുരയ്ക്കൽ, അജീഷ് വേലനിലം, മുരളീധരൻ കെ. ജി, ജൂബിൻ നെല്ലരിയിൽ, തങ്കപ്പൻ ഞാറക്കൽ, കേശവൻ മൊടൂർ, ഷാമോൻ,
കുര്യൻ തടത്തിൽ, ബെന്നി കാറ്റാടി,ഷാഹിദാ റഹ്മാൻ, അന്നമ്മ, തുടങ്ങിയവർ നേതൃത്വം നൽകി.