vakakkaad

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ പ്രകാശനം ചെയ്തു

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിൽ. വാകക്കാട് : വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് Read More…

Poonjar

പൂഞ്ഞാർ പ്രൈമറി ഹെൽത്ത്‌ സെന്റർ വൃത്തിയാക്കി പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ

പൂഞ്ഞാർ: മാലിന്യ മുക്ത നവകേരളം പദ്ധതിയോട് അനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പൂഞ്ഞാർ പ്രൈമറി ഹെൽത്ത്‌ സെന്റർ വൃത്തിയാക്കി. ഈ ശുചിത്വ യജ്ജത്തിൽ വിദ്യാർഥികളോടൊപ്പം ആശുപത്രി ജീവിനക്കാരും ഭാഗമായി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ബസ്റ്റാന്റും പൂഞ്ഞാർ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികൾ വൃത്തിയാക്കിയിരുന്നു.

Accident

ബസ് ഇടിച്ച് യുവാവിന് പരുക്ക്

വാഗമൺ: ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ഏലപ്പാറ സ്വദേശി അബ്ദുൾ റസീഖിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ വാ​ഗമണ്ണിൽ വച്ചായിരുന്നു അപകടം.

Jobs

താൽക്കാലിക അധ്യാപക നിയമനം

മുരിക്കുംവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിലെ താൽക്കാലിക ഒഴിവിലെയ്ക്ക് ദിവസവേത നാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 07.10.2024 തിങ്കളാഴ്ച രാവിലെ 11 എ എം ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Obituary

പോർക്കാട്ടിൽ പി.റ്റി.തോമസ് നിര്യാതനായി

അരുവിത്തുറ: പോർക്കാട്ടിൽ പി.റ്റി.തോമസ് (പോർക്കാട്ടിൽ സാർ- 96) അന്തരിച്ചു. ഭൗതീകശരീരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 4.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ (ശനിയാഴ്ച) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ, അരുവിത്തുറ സെന്റ് ജോർജ്, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ്, പ്രവിത്താനം സെന്റ് മൈക്കിൾസ്, തീക്കോയി സെന്റ് മേരീസ് സ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ: വേഴങ്ങാനം കൂട്ടുങ്കൽ പരേതയായ കെ.ജെ.അന്നക്കുട്ടി. മക്കൾ: അഡ്വ. ഷാജി തോമസ് (എറണാകുളം), Read More…

Aruvithura

രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ കോളേജിൽ കെം ഫെസ്റ്റ്

അരുവിത്തുറ : രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ് കെമിസ്ട്രി എക്സ്സിബിഷൻ സംഘടിപ്പിച്ചു. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം രാവിലെ കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു. രസതന്ത്ര വിസ്മയങ്ങളും Read More…

Thidanad

തിടനാട് മൃഗാശുപത്രിയിൽ മുട്ട കോഴി കുഞ്ഞുങ്ങളുടെ വിതരണം : ഒക്ടോബർ 7 ന്

തിടനാട്: 46-60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽ പെട്ട പ്രതിരോധ കുത്തിവെപ്പുകൾ എടുത്ത മുട്ട കോഴി കുഞ്ഞുങ്ങളെ 7-10-2024 ആം തിയതി Rs. 130/- നിരക്കിൽ തിടനാട് മൃഗാശുപത്രിയിൽ വിതരണം നടത്തുന്നതാണ്. ആവിശ്യക്കാർ മുൻകൂട്ടി താഴെ പറയുന്ന നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യേണ്ടതാണ്.Ph : 8075004456,

Aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെം ഫെസ്റ്റ് – 2024 ഇന്ന്

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ് – 2024 സംഘടിപ്പിക്കുന്നു പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9. 30ന് കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിക്കും. രസതന്ത്ര വിസ്മയങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും അണിയിച്ചൊരുക്കുന്ന കെം Read More…

Jobs

താൽക്കാലിക ഒഴിവ്

തീക്കോയ് : ഗവൺമെൻ്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ( മെക്കാനിക്കൽ) തസ്‌തികകളിൽ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ടവിഷയത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം (10/10/2024) വ്യാഴാഴ്‌ച രാവിലെ 10.30 ന് തീക്കോയ് സർക്കാർ ടെക്‌നിക്കൽ സ്‌കൂൾ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.

Erattupetta

എസ്.ഡി.പി ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : എസ്.ഡി.പി.ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം പൂഞ്ഞാർ മണ്ഡം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.എസ് ഹിലാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിയിൽ, ജില്ലാ ഖജാൻജി കെ. എസ്. ആരിഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ യാസിർ കാരയ്ക്കാട്, ഇസ്മായിൽ കീഴേടം എന്നിവർ സംസാരിച്ചു.