മുട്ടുചിറ: ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ സേവനങ്ങൾ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ വിപുലീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിൽ നിന്നുള്ള എമർജൻസി ഫിസിഷ്യൻമാരുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്രാ നിലവാരമുള്ള അടിയന്തര ചികിത്സ 24 മണിക്കൂറും മുട്ടുചിറ ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. ആധുനിക ചികിത്സ സൗകര്യങ്ങളോടെ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ആശീർവാദ കർമ്മം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. തുടർന്നു നടന്ന Read More…
Author: Web Editor
കെ.ആർ.നാരായണന്റെ അർധകായ വെങ്കല പ്രതിമ മന്ത്രി ആർ.ബിന്ദു അനാഛാദനം ചെയ്തു
കോട്ടയം: തെക്കുംതല കെ.ആർ.നാരായണൻ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ക്യാംപസിൽ സ്ഥാപിച്ച കെ.ആർ.നാരായണന്റെ അർധകായ വെങ്കല പ്രതിമ മന്ത്രി ആർ.ബിന്ദു അനാഛാദനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസന പ്രവർത്തനങ്ങൾക്കായി പ്ലാൻ ഫണ്ടെന്ന നിലയിൽ അഞ്ചരക്കോടി രൂപയും നോൺ പ്ലാൻ ഫണ്ടായി 4.11 കോടിയും അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ശിൽപി സി.എൻ.ജിതേഷിന് ഉപഹാരം സമ്മാനിച്ചു. മന്ത്രി വി.എൻ.വാസവൻഅധ്യക്ഷത വഹിച്ചു. കെ.ആർ.നാരായണന്റെ കുടുംബാംഗങ്ങളായ കെ.രാധാകൃഷ്ണനും ശാന്തകുമാരിയും അനാഛാദന ചടങ്ങിൽ സാക്ഷികളായി. ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈനായി ആശംസകൾ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് ഉന്നതി ഫുഡ് പ്രോസസ്സിംഗ് പരിശീലനം
ഈരാറ്റുപേട്ട : കേന്ദ്ര ഗ്രാമ വികസന വകുപ്പ്, കേരള സംസ്ഥാന സർക്കാർ,കുടുംബശ്രീ മിഷൻ, തൊഴിലുറപ്പ് മിഷൻ സംയുക്തമായി നടത്തപ്പെടുന്ന ഉന്നതി പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല ഫുഡ് പ്രോസസ്സിംഗ് പരിശീലനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 39 പേരടങ്ങുന്ന പരിശീലനം 2024 ഒക്ടോബർ 23നു ആരംഭിച്ചു 2024 നവംബർ 4നു അവസാനിക്കും.
പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഹെൽത്തി കിഡ്‌സ് പദ്ധതി ഒക്ടോബർ 25 ന് ആരംഭിക്കും
പൂഞ്ഞാർ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്‌സ് പദ്ധതി പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഒക്ടോബർ 25 ന് ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്. കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്. കായിക പ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്ന “സ്‌മാർട്ട് ഗെയിം റൂം”, അടിസ്ഥാന വിദ്യാഭ്യാസത്തിന് Read More…
എംജി യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ സമരത്തിൽ
എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച് ഇൻ്റർ യൂണിവേഴ്സിറ്റി ടൂർണമെൻ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. പ്രതിദിനം 350 രൂപ മാത്രമാണ് നിലവിൽ എംജി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് DA നൽകുന്നത്. കേരളത്തിലെ മറ്റ് സർവ്വകലാശാലകൾ പ്രതിദിനം 500 രൂപ വരെ നൽകുന്നു.എംജി യൂണിവേഴ്സിറ്റി ഇൻ്റർ കൊളീജിയറ്റ് ടൂർണമെൻ്റുകൾ മിക്കവാറും 90% വും അഫിലിയേറ്റഡ് കോളേജുകളിലാണ് നടക്കുന്നത്. കോട്ടയത്തെ MG സർവകലാശാല ക്യാമ്പസിൽ മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറവായതാണ് ഇതിന് കാരണം. അഫിലിയേറ്റഡ് Read More…
കെ .സി. ഷൺമുഖൻ മെമ്മോറിയൽ ക്വിസ് : രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് ജേതാക്കളായി
രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പത്തൊൻപതാമത് കെ .സി . ഷൺമുഖൻ മെമ്മോറിയൽ ക്വിസ് മത്സരത്തിൽ ആദിൽ സോണി, അഗസ്റ്റ്യൻ ബിജു സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം ഒന്നാം സമ്മാനമായ 3000 രൂപയും കെ സി എസ് എവർറോളിങ് ട്രോഫിയും കരസ്ഥമാക്കി. ഭാവുഷ ഭുവേഷ് , പോൾ സാക് ഷാൻ, എം ഡി എച്ച്.എസ്.എസ് കോട്ടയം ,ലോറൽ ഡോജി, അലൻ സജി സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം എന്നിവർ രണ്ടാം സമ്മാനമായ Read More…
കോടതി നടപടികൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ
ഈരാറ്റുപേട്ട : കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ ആകാംക്ഷയിലും അമ്പരപ്പിലുമായി. കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അതൊരു വ്യത്യസ്ത അനുഭവം കൂടിയായി. കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഹയാതുദ്ദീൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 33 വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സംവാദ Read More…
വിജയോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി ഉപ ജില്ലാ കായിക മേളയിൽ മുരിക്കും വയൽ ഗവ :വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 112 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും ഹയർസെക്കന്ററി /വി എച്ച്. എസ്. ഇ. വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ് കരസ്‌ഥമാക്കി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡി. ജെ. സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. എം. സി. ചെയർമാൻ രാജേഷ് മലയിൽ വിജയികളെ ആദരിച്ചു. വി. എച്ച്. എസ്. സി. പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ, പി. ടി. എ. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ. Read More…
മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിൽ നിന്നുള്ള അറിയിപ്പ്
മീനച്ചിൽ താലൂക്ക് സപ്ലെ ആഫീസിന് കീഴിലുള്ള AAY, മുൻഗണനാ(PHH) വിഭാഗത്തിലുള്ള റേഷൻ കാർഡുകളിൽ ഉൾപ്പെട്ട, റേഷൻ കടകളിൽ E POS മെഷീനിൽ വിരലടയാളം പതിയാത്തവർ/ ഇനിയും ekyc മസ്റ്ററിംഗ് പൂർത്തിയാക്കുവാൻ സാധിക്കാത്തവർക്കും, 24.10.24 തീയതി വ്യാഴാഴ്ച രാവിലെ 9:00 മുതൽ 1 മണി വരെ പൂഞ്ഞാർ ടൗണിലുള്ള ലൈബ്രറിയിൽ വെച്ചും, ഭരണങ്ങാനം പഞ്ചായത്ത് ഹാളിൽ വെച്ചും, 24.10.24 തീയതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി വരെ കൊല്ലപ്പള്ളി ടൗണിലുള്ള പഞ്ചായത്ത് കെട്ടിടത്തിലും രാമപുരം Read More…
നാച്വറൽ ടർഫ് ഫ്ളഡ്‌ലിറ്റ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂർ :എംജി സർവകലാശാലാ സ്റ്റേഡിയത്തിൽ നിർമിച്ച നാച്വറൽ ടർഫ് ഫ്ലഡ് ലിറ്റ് ഫുട്ബോൾ കോർട്ട് സർവകലാശാലയുടെയും നാടിന്റെ പൊതുവിലുമുള്ള കായിക വളർച്ചയ്ക്ക് കരുത്തു പകരുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 2.74 കോടി രൂപ ചെലവഴിച്ച് നിർമിച്ച കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എംജി സർവകലാശാല സ്റ്റേഡിയത്തിലെ സ്പോർട്സ് കോംപ്ലക്സ് പദ്ധതിയുടെ ടെൻഡർ നടപടികൾ കിഫ്ബി ആരംഭിച്ചതായും നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച Read More…











