Bharananganam

ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി തിരിച്ചെത്തി, വീട്ടില്‍ നിന്ന് പോയത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടർന്ന്

ഭരണങ്ങാനം: ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി വീട്ടില്‍ തിരിച്ചെത്തി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്നാണ് താന്‍ വീടു വിട്ടുപോയതെന്ന് യുവതി ഈരാറ്റുപേട്ട ന്യൂസിനോട് വെളിപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരമാണ് യുവതി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കെസെടുത്ത് അന്വേഷണം ആരംഭിച്ചു വരുന്നതിനിടെ യുവതി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു. തുടര്‍ന്ന് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതോടെ യുവതി തിരിച്ചെത്തുകയായിരുന്നു.

Erattupetta

കരുത്തായ് ചേർത്ത് പിടിച്ചുകൊണ്ട് സൺറൈസ് ഹോസ്പിറ്റൽ

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട  സൺറൈസ് ഹോസ്പിറ്റലിലെ എല്ലാ വനിതാ ജീവനകാർക്കും  സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു.  സ്വയംരക്ഷാ കഴിവുകൾ കൈവരിക്കാനും, ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള പരിശീലനമാണ് നൽകിയത്.   സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി ഇ ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടുക്കി ജില്ലാ ബോക്സിങ് അസ്സോസിസ്യഷന്റെ ജനറൽ സെക്രട്രറിയും ഷോബുക്കായ് കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള വൈസ് പ്രെസിഡന്റുമായ മാസ്റ്റർ ബേബി എബ്രഹാമാണ് സെൽഫ് ഡിഫെൻസ് ക്ലാസ്സുകൾ Read More…

Poonjar

പൂഞ്ഞാറിന്റെ നിറപുഞ്ചിരി ഇനി ഓർമ്മകൾ

പൂഞ്ഞാർ: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ കല്ലെക്കുളം ഡിവിഷൻ അംഗവും, പൂഞ്ഞാർ സഹകരണബാങ്ക് മുൻ ജീവനക്കാരനുമായ KK കുഞ്ഞുമോൻ (66) വിടവാങ്ങി. പൂഞ്ഞാറിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിത്യമായിരുന്ന പൂഞ്ഞാറുകരുടെ സ്വന്തം “കെ. കെ ” എന്ന് വിളിക്കുന്ന കുഞ്ഞുമോൻ KK ഓർമ്മയായി. ആരെയും ഒരിക്കൽ കണ്ടാൽ പിന്നെ പേര് വിളിക്കുന്ന സ്വഭാവത്തിന് ഉടമയും, നാലൊരു ഗായകനും, ഒരു കാലത്ത് പൂഞ്ഞാറിലെ ആദ്യകാല സിനിമ തിയേറ്ററിലെ (ചിത്രശാല) ജീവനക്കാരൻ, നവധാര ബാൻഡ് സെറ്റിലും, പൂഞ്ഞാർ സഹകരണ ബാങ്ക് Read More…

Kottayam

വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം :അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു. പരിപാടിയിൽ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു, തുടര്‍ന്ന് ബോധവൽക്കരണ ക്ലാസുകളും, കോട്ടയം, ജില്ലാ പോലീസ് സെല്‍ഫ് ഡിഫന്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയരക്ഷാ പരിശീലനവും നല്‍കി. ചടങ്ങില്‍. ശ്രീമതി നിര്‍മ്മല ജിമ്മി Read More…

General

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചങ്ങനാശേരി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ളായിക്കാട് ആനിക്കുടി കുടുംബാംഗമാണ് വീണാ. സംസ്കാരം ഇന്ന് (9–3) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നിരഞ്ജൻ, നീരവ്.

Obituary

ചെറുനിലം സി. എ. ജോൺ നിര്യാതനായി

അരുണാപുരം: ചെറുനിലം അഡ്വ. ഫിലിപ്പ് ജോണിന്റെ പിതാവ് ഏഴാച്ചേരിചെറുനിലം സി. എ. ജോൺ (97) (ജോൺ സാർ, റിട്ട. അധ്യാപകൻ, സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ രാമപുരം) നിര്യാതനായി. സംസ്കാരം നാളെ (09/03/2025, ഞായർ ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽ ആരംഭിച്ച് ഏഴാച്ചേരി സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭൗതിക ശരീരം ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽപൊതു ദർശനത്തിന് വെച്ചിട്ടുണ്ട്. ഭാര്യ മേരിക്കുട്ടി ജോൺ, കട്ടപ്പന മുണ്ടക്കൽ കുടുംബാംഗം. മക്കൾ: രാജു ആലക്കോട്, ബാബു Read More…

Ramapuram

പാലാ രൂപത യുവജനപ്രസ്ഥാനത്തിൻ്റെ വനിതാ ദിനാഘോഷം ‘Aurelia’ രാമപുരത്ത് നടത്തപ്പെട്ടു

രാമപുരം: പാലാ രൂപത യുവജന പ്രസ്ഥാനം SMYM – KCYM പാലാ രൂപതയുടെ വനിതാദിനാഘോഷം രാമപുരം യൂണിറ്റിന്റെയും, രാമപുരം ഫൊറോനയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. പ്രശസ്ത പിന്നണി ഗായിക എലിസബത്ത് എസ്. മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, ആനിമേറ്റർ സിസ്റ്റർമാരായ സിസ്റ്റർ നിർമ്മൽ തെരേസ് എസ് എം സി, സിസ്റ്റർ ബ്ലസി ഡി എസ് ടി എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച പരിപാടിക്ക് പാലാ രൂപത Read More…

General

ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്. ഫോൺ ലോക്കായ നിലയിലാണ്. മൊബൈൽ ഫോൺ സൈബർ വിദഗ്ധർ പരിശോധിക്കും. ഷൈനിയുടെ ഫോണും ഷൈനിയുടെ ഭർത്താവ് നോബിയുടെ ഫോണും ശാസ്ത്രീ യ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദു രൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോ ണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉൾപ്പെടെ പരിശോധിക്കു ന്നതിന് ഷൈനിയുടെ ഫോൺ Read More…

General

മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പൂർവ്വ വിദ്യാർഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി

മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണവും വനിതാ കമ്മറ്റി അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ പ്രസിഡന്റ് സിബി മാത്യു, പ്ലാത്തോട്ടം നിർവ്വഹിച്ചു. സെക്രട്ടറി ജസീന്താ അഗസ്റ്റിൻ, ട്രഷറർ അഡ്വ.അനിൽകുമാർ, വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ജോ.സെക്രട്ടറി എലിസബത്ത് ദേവസ്യ എന്നിവർ പ്രസംഗിച്ചു.

General

ആര്‍ക്കും മദ്യം കിട്ടാതെ വരരുത്, 9 മണിക്ക് ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാം മദ്യം നല്‍കണം: ബെവ്‌കോ സര്‍ക്കുലര്‍

ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. 9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കിയയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ബിവറേജസ് പറയുന്നത്. എന്നാല്‍ ഷോപ്പ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് Read More…