പാലാ: തിന്‍മയെ ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നാടായി മാറി നമ്മുടെ പൊതുസമൂഹമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ് സമ്മേളന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തിന്‍മകളുടെ പ്രചരണത്തിന് സിനിമയും ചില പ്രചരണ മാധ്യമങ്ങളും മുന്‍ഗണന കൊടുക്കുമ്പോള്‍ അത് നമ്മുടെ തലമുറ നന്‍മയാണെന്ന് കരുതി Read More…
Author: Web Editor
അമ്പാറ സ്വദേശിയെ എറണാകുളത്തുനിന്നും കാണാതായതായി പരാതി
കൊച്ചി: ഭരണങ്ങാനം അമ്പാറ സ്വദേശിയെ എറണാകുളത്ത് നിന്നും കാണാതായതായി പരാതി. ഫ്ലേവിൻ ജോസ് (45) എന്നയാളെയാണ് എറണാകുളം, ഇളംകുളം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിന് സമീപത്തുനിന്നും കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാണാതാകുമ്പോള്‍ വെള്ള പാന്റ്‌സും മെറൂണ്‍ കളറിലുള്ള ചെക്ക് ഷര്‍ട്ടുമായിരുന്നു വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447720862, 9447120002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഫാ. സക്കറിയാസ് തുടിപ്പാറ നിര്യാതനായി
മേലമ്പാറ: സെന്റ് തോമസ് മിഷനറി സമൂഹാംഗം ഫാ. സക്കറിയാസ് തുടിപ്പാറ (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് ദീപ്തി ഭവനിൽ കൊണ്ടുവരും. സംസ്കാരം 1.30ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറയിലെ ദീപ്തിയിൽ. ഉജ്ജൈൻ രൂപതയിലെ വിവിധ മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും എംഎസ്ടിയുടെ സെന്റ് പോൾ റീജന്റെ ഡയറക്ടറായും പാലാ രൂപതയിൽ വിവിധ ഇടവകകളിലും സേവനം ചെയ്തു. ഭരണങ്ങാനം തുടിപ്പാറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മാത്യു, ചാക്കോ, ത്രേസ്യ, മേരി.
കുന്നേപ്പറമ്പിൽ നിധിൻ അഗസ്റ്റിൻ നിര്യാതനായി
അരുവിത്തുറ: കുന്നേപ്പറമ്പിൽ നിധിൻ അഗസ്റ്റിൻ (25) നിര്യാതനായി. മൃതസംസ്കാര ശുശ്രഷകൾ ഇന്ന് (09/03/25) 4.30 ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി
മീനച്ചിൽ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി. സക്ഷമ സംസ്ഥാന സെക്രട്ടറി ശ്രീജിത്ത്-മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുഭാഷ് -സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
അന്തരിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.കുഞ്ഞുമോന് ആദരാജ്ഞലികൾ അർപ്പിയ്ക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ.കെ.കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട ‘ കെ.കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഇത് രാഷ്ട്രീയത്തിനധീതമായ കുഞ്ഞുമോൻ ചേട്ടൻ്റെ ജനപിന്തുണയുടെ തെളിവ് കൂടിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും തുടർന്ന് ഭവനത്തിലും വച്ച മൃത്യദേഹത്തിൽ ആൻ്റോ ആൻ്റണി എം.പി മാണി സി.കാപ്പൻ എം.എൽ എ, സെബാസ്റ്റ്യൻ Read More…
ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി
ഈരാറ്റുപേട്ടയിൽ ജലറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
ആഴകടല്‍ ഖനനത്തിനെതിരെ കെ.സി വേണുഗോപാല്‍ കടലിലേക്കിറങ്ങി നടത്തിയ സമരത്തെ നിശിതമായി വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്
ആഴകടല്‍ ഖനനത്തിനെതിരെ കടലിലേക്കിറങ്ങി സമരം നടത്തിയ കെസി വേണുഗോപാലിന്റെ സമരത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവിനെ നിശിതമായി വിമര്‍ശിച്ചും ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്ത കെ.സി വേണുഗോപാല്‍ എന്തുകൊണ്ട് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഷോണ്‍ ചോദിച്ചു. കരിമണല്‍ കര്‍ത്തയില്‍ നിന്നും പിണറായി വാങ്ങുന്ന മാസപ്പടിയുടെ വിഹിതം ലഭിക്കുന്നില്ലെന്ന് ബോധിപ്പിക്കാനെങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക് സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഔദ്യോഗിക Read More…
മാർച്ച് 08 അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു
ഈരാറ്റുപേട്ട: അന്താ രാഷ്ട്രവനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി നേതൃതത്തില സംഘടിപ്പിച്ച വനിതാ ദിനാചര രണവും ,ഇഫ്താർ സംഗമവും നടത്തി. മുനിസിപ്പൽ വൈസ് പ്രസിഡന്റ് റസിയ ഷഹീർ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് അമീന നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഖജാൻജി സബിത സത്താർ, മണ്ഡലം സെക്രട്ടറി നിഷ സൈഫുള്ളാ, മുനിസിപ്പൽ ഖജാൻജി സുഫിന ബഷീർ എന്നിവർ സംസാരിച്ചു.
രാമപുരത്ത് വാര്യർ മെമ്മോറിയൽ സ്കൂളിന് ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചു നൽകി രാമപുരം ടെംപിൾ ടൗൺ ലയൺസ് ക്ലബ്
രാമപുരം: കുട്ടികളുടെ മാനസികോല്ലാസത്തിനും, കായികാഭിരുചി വർധിപ്പിക്കുന്നതിനുമായി രാമപുരം ടെംപിൾ ടൌൺ ലയൺസ് ക്ലബ് അതിന്റെ സർവീസ് പ്രോജക്ടുകളുടെ ഭാഗമായി രാമപുരത്ത് വാര്യർ മെമ്മോറിയൽ യുപി സ്കൂൾ രാമപുരത്തിന് നിർമ്മിച്ചു നൽകിയ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (7/3/2025) നടന്ന 68-)മത് സ്കൂൾ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ശ്രീ മാണിസി കാപ്പൻ എംഎൽഎ നിർവഹിച്ചു. അതോടൊപ്പം തന്നെ കുട്ടികൾക്ക് വേണ്ട ബാറ്റ് ഷട്ടിൽ നെറ്റ് മുതലായവയും ക്ലബ് കു ട്ടികൾക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ Read More…











