ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ. കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത്ത് കുമാർ, മെമ്പർമാരായ രമ മോഹനൻ, ജോസഫ് ജോർജ്, ശ്രീകല ആർ. ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപലൻ, മിനി സാവിയോ, ജെറ്റോ ജോസ്, Read More…
Author: Web Editor
ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രീ. പി.സി.ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽനിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി കെ.കെ കുഞ്ഞുമോൻ അനുസ്മരണ യോഗം നടത്തി
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ.കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ്,നെല്ലുവേലിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ശ്രീമതി മേഴ്സി മാത്യാ, ശ്രീ അജിത്ത് കുമാർ ശ്രീകല ആർ, ജോസഫ് ജോർജ്, രമ മോഹനൻ, ബിന്ദു സെബാസ്റ്റ്യൻ, ശ്രീ കല ആർ, ഓമനഗോപാലൻ, മിനി സാവിയോ, ജെറ്റോ ജോസ്, അഡ്വ. അക്ഷയ് Read More…
ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കോട്ടയം: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. Read More…
കാവുംകണ്ടം പള്ളി ഗ്രോട്ടോ തകർത്ത സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണം: ജോസ്.കെ.മാണി എം.പി
കടനാട്: കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ട്, പാലാ ഡി.വൈ.എസ് – പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും പള്ളിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘടനാ നേതാക്കളും രാവിലെ പള്ളിയിലെത്തി സംഭവസ്ഥലം സന്ദർശിച്ചു.
വന്യമൃഗ ആക്രമണം ; പ്രതിരോധ സംവിധാനം പൂർത്തിയാക്കുന്ന ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ: മന്ത്രി എ.കെ ശശീന്ദ്രൻ
മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് മുൻഗണന കൊടുക്കുന്നതായും, ഇക്കാര്യത്തിൽ വനാതിർത്തിയിൽ പൂർണമായും ഫെൻസിംഗ് പൂർത്തീകരിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ ആണെന്നും വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കോട്ടയം Read More…
ഈരാറ്റുപേട്ടയില്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍
ഈരാറ്റുപേട്ട :ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ക്കട്ട സ്വദേശിയായ റംകാന്‍ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ Read More…
പാലാ അൽഫോൻസാ കോളേജിൽ സംരംഭക സമ്മേളനം; മാർച്ച് 13 ന്
പാലാ: മാർച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അൽഫോൻസാ കോളേജിൽ വച്ച് നൂറോളം കേരളത്തിലെ പ്രമുഖ സംരംഭകരുടെ Entrepreuners meet (സംരംഭക സമ്മേളനം ) നടത്തപ്പെടുകയാണ്. Hekmas എന്ന സംരഭക കൂട്ടായ്മയുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും.സംരംഭകരെയും പുതിയ സംരംഭങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരു വേദിയാണ് ഈ സമ്മേളനം ഒരുക്കുന്നത്. നാലുവർഷ ബിരുദ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നിഷ്കർഷിക്കുന്ന രീതിയിൽ Read More…
കൂനന്താനത്ത് ചാണ്ടി ഔസേഫ് (പാപ്പച്ചൻ) നിര്യാതനായി
മണിയംകുളം : കൂനന്താനത്ത് ചാണ്ടി ഔസേഫ് (പാപ്പച്ചൻ) 81 നിര്യാതനായി. സംസ്കാരം വ്യാഴായ്ച (13-03-2025) 4 pm ന് മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അച്ചാമ്മ, നമ്പുടാകത്തു വെള്ളികുളം. മക്കൾ: ടെസി, ട്രീസ , റ്റിജി, റ്റിജോ , റ്റിബിൻ. മരുമക്കൾ : സണ്ണി മടിക്കാങ്കൽ (പെരിങ്ങുളം), സോണി തലയ്ക്കൽ (മുവാറ്റുപുഴ),. അന്റണി പുളിക്കിൽ (വഴിത്തല), അനീറ്റ എംബ്രയിൽ (പെരിങ്ങുളം), ആശാ ഒരപുരയ്ക്കൽ (കപ്പാട്).
വയലിൽ ലീലാമ്മ വർക്കി നിര്യാതയായി
റിട്ട .ടീച്ചർ SMGHS ചേന്നാട്) (83) നിര്യാതയായി. മൃതദേഹം നാളെ (ബുധൻ) വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വ്യാഴം (13/ 3/ 2025) 2 .30PM ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചേന്നാട് ലൂർദ് മാതാ പള്ളിയിൽ. പരേത പാലാ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ : ബിനു ജോൺസൺ ( ടീച്ചർ, സെൻ്റ്. ആൻ്റണീസ് എച്ച് എസ് എസ് പൂഞ്ഞാർ ) ജിയോ ജോർജ് (എം.ഫസിസ്, ബാംഗ്ളൂർ) മരുമക്കൾ: ജോൺസൺ ചെറുവള്ളിൽ അരുവിത്തുറ, (റിട്ടയേർഡ് Read More…











