Moonnilavu

SSLC പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സ്കൂൾ ഉജ്ജ്വല വിജയം നേടി

മൂന്നിലവ്: 2025 മാർച്ച് മാസത്തിൽ നടത്തിയ SSLC പരീക്ഷയിൽ വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻ്ററി സ്കൂൾ ഉജ്ജ്വല വിജയം നേടി. പരീക്ഷ എഴുതിയ 67 കുട്ടികളും ഉന്നതപഠനത്തിന് യോഗ്യത നേടി. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. 3 കുട്ടികൾക്ക് 9 A+ ഗ്രേഡുകളും ലഭിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് ചിട്ടയായ പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് Read More…

Obituary

തുണ്ടത്തിൽ‌ ഏലിയാമ്മ ജേക്കബ് നിര്യാതയായി

പാറത്തോട്: ചിറഭാഗം തുണ്ടത്തിൽ‌ ജേക്കബ് ജോസഫിന്‍റെ (ചാക്കപ്പൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (ഇച്ചേയി-86) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിൽ. പരേത ചെങ്ങളം വലിയപറമ്പിൽ (മൈലാടിയിൽ) കുടുംബാംഗം. മക്കൾ: സാലമ്മ, സാബു ജേക്കബ് (ഡയറക്ടർ, സതേൺ ക്രോപ്പ് സയൻസ് വണ്ടൻമേട്), സൂസമ്മ, ഷീബ, ഫാ. ഷിബു ജേക്കബ് എംഎസ്എഫ്എസ് (സൗത്ത് വെസ്റ്റ് ഇന്ത്യ പ്രൊവിൻസ്), ഷൈനി. മരുമക്കൾ: സെബാസ്റ്റ്യൻ കൂനാനിക്കൽ (സ്വരാജ്), മോളി ജോൺ മുളന്താനത്ത് (റിട്ട. എച്ച്എം, Read More…

General

പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റും മുഖ്യമന്ത്രിയുമായി മുഖാമുഖവും നാളെ ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ (ഞായറാഴ്ച) രാവിലെ 10 മണി മുതൽ ഏറ്റുമാനൂരിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം ഇക്കഴിഞ്ഞ വർഷങ്ങളിൽ ആർജിച്ച രാജ്യാന്തര മികവിനെ അടയാളപ്പെടുത്തുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ പട്ടിത്താനം ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററാണ് Read More…

Thidanad

പൂഞ്ഞാർ മണ്ഡലത്തിൽ ഫലസമൃദ്ധി പദ്ധതിക്ക് തുടക്കമായി

തിടനാട് : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. Read More…

Kottayam

ദേശീയസമ്പാദ്യ പദ്ധതി നിക്ഷേപം സമ്പദ്ഘടനയുടെ ‘ഷോക് അബ്സോർബർ’:മന്ത്രി വി.എൻ. വാസവൻ

പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നത് ദേശീയ സമ്പാദ്യപദ്ധതിയിലൂടെ സ്വരൂപിക്കുന്ന സമ്പത്താണെന്ന് സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദേശീയ സമ്പാദ്യ വകുപ്പിന്റെ കോട്ടയം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടാകുമ്പോൾ ഒരു ഷോക് അബ്സോർബർ പോലെയാണ് ദേശീയസമ്പാദ്യ പദ്ധതിയിലെ നിക്ഷേപം പ്രവർത്തിക്കുന്നത്. സ്റ്റുഡന്റ്സ് സേവിങസ്് സ്‌കീം വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം ദുശീലങ്ങളിലേക്ക് വഴുതിവീഴാതിരിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമ്മൻ മാപ്പിള സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ നടന്ന യോഗത്തിൽ Read More…

General

ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞ് പരീക്ഷാ ബോർഡ്

കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞ് പരീക്ഷാ ബോര്‍ഡ്. അന്വേഷണ പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കില്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു. ആദ്യഘട്ടത്തില്‍, വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടികളെ പരീക്ഷ എഴുതിച്ചത്. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ സുരക്ഷാ സംവിധാനം ഒരുക്കിയാണ് കുട്ടികളെ പരീക്ഷ എഴുതിച്ചത്. വിദ്യാര്‍ത്ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ Read More…

Kanjirappally

ഫ്യൂച്ചർ സ്റ്റാർസ്: സിവിൽ സർവീസ് കോഴ്സ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സിന്‍റെ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമർപ്പണബോധവും കഠിനാധ്വാനവും മാത്രമല്ല അച്ചടക്കത്തോടെയുള്ള പഠനവും, ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും സിവിൽ സർവീസ് Read More…

Education

എസ്എസ്എൽ സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം

സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.

Ramapuram

രാമപുരം ഗ്രാമപഞ്ചായത്ത് മികച്ച ഹരിത വിദ്യാലയ പുരസ്കാരം എസ് എച്ച് എൽ പി സ്കൂളിന്

രാമപുരം : 2024-25 വർഷത്തെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവ. ഫാ. ജൊവാനി കുറുവാച്ചിറ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ആനി സിറിയക് CMC , ശ്രീമതി ബെറ്റ്സി മാത്യു, ശ്രീ ജോബി ജോസഫ്, പി റ്റി എ പ്രസിഡന്റ്‌ ശ്രീ ദീപു സുരേന്ദ്രൻ, അധ്യാപകർ, പി റ്റി എ അംഗങ്ങൾ വിദ്യാർത്ഥി പ്രതിനിധികൾ Read More…

General

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: കേരളത്തിൽ കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ), Read More…