കുന്നോന്നി സെൻ്റ് ജോസഫ് യു. പി സ്കൂളിലെ 1991-92 ബാച്ചുകാർ ഓർമ്മകൾ ഓടികളിക്കുന്ന മാതൃവിദ്യാലയത്തിൻ്റെ തിരുമുറ്റത്ത് ഒത്തുകൂടി. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കണ്ടുട്ടലിൽ വിശേഷങ്ങൾ പറഞ്ഞും പഴയ കാല ഓർമ്മകൾ അയവിറക്കിയും ബാല്യകാല സഹപാഠികൾ മണിക്കുറുകൾ ചെലവഴിച്ചു. അവരോടൊപ്പം പഴയകാല അദ്ധ്യാപകരും കൂടി പങ്കെടുത്തപ്പോൾ സന്തോഷം ഇരട്ടിയായി. സഹപാഠികളും കുടുംബാംഗങ്ങളുമായി നൂറിൽപരം പേർ പങ്കെടുത്ത ഒത്തു ചേരൽ സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ ഉദ്ഘാടനം ചെയ്തു. അനീഷ് കീച്ചേരി അധ്യക്ഷത വഹിച്ചു. മോഹൻദാസ് തുണ്ടത്തിൽ സ്വാഗതം ആശംസിച്ചു. Read More…
Author: Web Editor
AIYF കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം FCI യിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
കോട്ടയം: കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് AIYF കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം FCI (food corporation of India) യിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐ ജില്ലാ അസി:സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. അന്ന മുട്ടിക്കുന്ന ബിജെപിയെ കേരളം തുടച്ചുനീക്കുമെന്ന് AIYF പ്രഖ്യാപിച്ചു. കേരളത്തിന് അർഹമായ അരി വിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിങ്ങവനം എഫ് സി ഐ ഗോഡൗണിലേക്ക് എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. Read More…
ഷോൺ ജോർജിന് സ്വീകരണം നൽകി
പൂഞ്ഞാർ: ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഷോൺ ജോർജിന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. പനച്ചിപ്പാറ ടൗണിൽ നടന്ന സ്വീകരണത്തിൽ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്,ജനറൽ സെക്റട്ടറി ശ്രീകാന്ത് എം എസ്, പൂഞ്ഞാർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോപകുമാർ,ടോമി ഈറ്റത്തൊട്ട്,സന്തോഷ് കൊട്ടാരത്തിൽ,ആനിയമ്മ സണ്ണി,അനിൽ കുമാർ മഞ്ഞപ്ലാക്കൽ,സജി സിബി, സജി കഥളിക്കട്ടിൽ,ബേബിച്ചൻ അലക്കപ്പറമ്പിൽ,ജിനോയ് കടപ്ലാക്കൽ, സെബാസ്റ്റ്യൻ വിളയാനി,ലെൽസ് ജേക്കബ്,ബി പ്രമോദ്,ജോയ്‌സ് വേണാടൻ,സുമേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
കാവുംപ്രയിൽ മഞ്ജു ജയൻ നിര്യാതനായി
കൊണ്ടൂർ: പാതാഴ കാവുംപ്രയിൽ മഞ്ജു ജയൻ (38) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ജയൻ. മക്കൾ: : അനന്ദു ജയൻ, ജയകൃഷ്ണൻ ജയൻ.
മഠത്തിൽ റ്റോബി മാത്യു അന്തരിച്ചു
ഭരണങ്ങാനം: മഠത്തിൽ റ്റോബി മാത്യു (54) അന്തരിച്ചു. സംസ്ക്കാരം 16/07/2025 (ബുധനാഴ്ച) രാവിലെ 10.30 ന് പനക്കപ്പാലത്തെ സഹോദരി ലാലി പെമ്പിളകുന്നേലിൻ്റെ ഭവനത്തിലെ ശ്രുശ്രൂഷയക്കു് ശേഷം, ഭരണങ്ങാനം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വെയിൽകാണാംപാറ ചാലിൽ ജൂലി ജോർജ് . മക്കൾ: റ്റിജോ , റ്റിയ. സഹോദരങ്ങൾ പരേതനായ മാറ്റ്സ് മാത്യു, ലാലി മാത്യു (പെമ്പിളകുന്നേൽ പനക്കപ്പാലം), അഡ്വക്കേറ്റ് ബിജോയ് മാത്യു, പാലാ, സോജി മാത്യു, സോമി മാത്യു.
വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ പുരോഗതിയുടെ അടിത്തറ : മന്ത്രി എം.ബി രാജേഷ്
കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസ പുരോഗതിയാണ് സാമൂഹ്യ പുരോഗതിയുടെ അടിത്തറ എന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് പറഞ്ഞു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും, കൂടാതെ സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങൾക്ക് റാങ്ക് നേടിയവർ , പി എച്ച് ഡി ലഭിച്ചവർ, Read More…
എസ്എംവൈഎം മെഗാ തൊഴിൽ മേള നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നടത്തപ്പെട്ടു. ജൂലൈ 12 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ പാലാ സെന്റ്. തോമസ് കോളേജിൽ വെച്ച് നടത്തപ്പെട്ട തൊഴിൽ മേളയിൽ ജാതിമതപ്രായ ഭേദമന്യേ നാനൂറോളം പേർ പങ്കെടുത്തു. പത്തിലധികം തൊഴിൽ മേഖലകളിലായി, കേരളത്തിന് അകത്തും പുറത്തുമുള്ള മുപ്പതിലധികം കമ്പനികൾ വിവിധ തൊഴിലവസരങ്ങളുമായി എത്തിയിരുന്നു. ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ കമ്പനികളുടെ Read More…
ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന് തറക്കല്ലിട്ടു
ജനങ്ങളുടെ അഭിലാഷങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ നടന്നു വരുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ, പാലങ്ങൾ, ബൈപ്പാസുകൾ , ജംഗ്ഷനുകളുടെ നവീകരണം തുടങ്ങി പശ്ചാത്തല വികസന രംഗത്ത് കേരളം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഇതിൻ്റെയെല്ലാം ആകെത്തുകയാണ് കേരളത്തിലെ വികസന മുന്നേറ്റം. ഏറ്റുമാനൂർ Read More…
അത്യാലിൽ റോസമ്മ തോമസ് നിര്യാതയായി
വേലത്തുശ്ശേരി: അത്യാലിൽ പരേതനായ എ. റ്റി. തോമസിന്റെ ഭാര്യ റോസമ്മ തോമസ്(80) നിര്യാതയായി. സംസ്‍കാരം നാളെ (14-07-2025) തിങ്കൾ രാവിലെ 10.00 AM ന് വീട്ടിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാന്നാനം തടത്തിൽ കുടുംബാഗം. മക്കൾ ജോഷി തോമസ്(കോൺഗ്രസ് വാർഡ് പ്രസിഡന്റ്, തീക്കോയി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി അംഗം),ഷാന്റി, ഷിജി, ഷോജി. മരുമക്കൾ: ഷാന്റി കരോട്ടുപുള്ളോലിൽ അരുവിത്തുറ, പരേതനായ ഫിലിപ്പ് അറയ്ക്കക്കുന്നേൽ അടിവാരം,സിബി ഓലിക്കൽ അന്തീനാട്,സിബി എളംതുരുത്തിയിൽ, ഇലപ്പള്ളി.
സിസ്റ്റർ ഫ്ലവർ നെല്ലുവേലിൽ നിര്യാതയായി
ചേർപ്പുങ്കൽ: സിഎംസി മഠാംഗമായ സിസ്റ്റർ ഫ്ലവർ (82) അന്തരിച്ചു. പ്ലാശനാൽ നെല്ലുവേലിൽ പരേതരായ ഫിലിപ്പ്, ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ മാത്യു (ലീലമ്മ) മൂലയിൽതോട്ടത്തിൽ മൂന്നാനി, ഏലിയാമ്മ ജോർജ് (തങ്കമ്മ) തെക്കുംവേലിൽ കുറവിലങ്ങാട്, എൻ.പി. തോമസ് (ജോസ്) നെല്ലുവേലിൽ പ്ലാശനാൽ, പരേതനായ എൻ.പി. ജോസഫ് നെല്ലുവേലിൽ പ്ലാശനാൽ. സംസ്‌കാരം നാളെ (ഞായറാഴ്ച) ഞായറാഴ്ച രണ്ടിന് ചേർപ്പുങ്കൽ സിഎംസി മഠത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറാന പള്ളി സെമിത്തേരിയിൽ.











