തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി – മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് – തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ – മംഗലം, വെള്ളികുളം – കാരികാട്, കല്ലില്ലാക്കവല – അടിവാരം, വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം – മൂന്നാംമൈൽ, വേലത്തുശ്ശേരി – കല്ലം, വേലത്തുശ്ശേരി – മുപ്പതേക്കർ, കല്ലം Read More…
Author: Web Editor
അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണം നടത്തി
പനയ്ക്കപ്പാലം : അന്താരാഷ്ട്രസമുദ്ര തീര ശുചീകരണ ദിനാചരണ ദിനത്തിനോടനുബന്ധിച്ച് നദീശുചീകരണം നടത്തി. പനയ്ക്കപാലത്ത് മീനച്ചിലാറ്റിലാണ് ശുചീകരണം നടത്തിയത്. പ്രകൃതി രക്ഷാ സു പോഷണവേദി കേരളം, സ്വാമി വിവേകാനന്ദ വിദ്യാലയം, സേവാഭാരതി, വിവിധസാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ നേതൃത്വം വഹിച്ചു. പനയ്ക്കപാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് അഡ്വ: രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മീനച്ചിലാർ സംരക്ഷണസമതി സെക്രട്ടറി എ.ബി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ പ്രതിജ്ഞ പങ്കിട്ടു. Read More…
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം നടത്തി
പൂഞ്ഞാർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ മേഖല പ്രസിഡന്റ് നിഷ സാനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു സുരേന്ദ്രൻ, ട്രഷറർ ബീന മധുമോൻ എന്നിവർ സംസാരിച്ചു. പൂഞ്ഞാർ തെക്കേക്കര മേഖല ഭാരവാഹികളായി നിഷ സാനു പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ സെക്രട്ടറി, ബീന മധുമോൻ ട്രഷറർറായും പതിനൊന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി. സി.ഇ.ഒ. റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷനും കൺസൾട്ടന്റ് ഇൻ മെഡിക്കൽ ലോയുമായ റവ.ഡോ.ജോർജ് എഫ്.മൂലയിൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളിലെ ലൈഫ്സ്റ്റൈലാണ് ഭാവിയിലെ അസുഖങ്ങൾക്ക് മുഖ്യകാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതൽ കുട്ടികൾക്കു നൽകുന്ന മാനസിക ഉല്ലാസങ്ങൾ ഉൾപ്പെടെ വ്യായാമം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, ചീഫ് നഴ്സിംഗ് Read More…
മൗലിദ് ജൽയും പ്രാർത്ഥനാ സംഗമവും
ഈരാറ്റുപേട്ട: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം ) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 തിങ്കൾ രാവിലെ 10 മണി മുതൽ ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ വച്ച് മൗലിദ് ജൽസയും പ്രാർത്ഥനാ സംഗമവും നടക്കും. തിരു വസന്തം 1500 എന്ന ശീർഷകത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്രസകളിൽ നടന്നുവന്ന നബിദിനാഘോഷങ്ങൾക്കും നാട്ടു മൗലിദുകൾക്കും സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുറഷീദ് മുസ്ലിയാർ അധ്യക്ഷത വഹിക്കുന്ന Read More…
മൂന്നിലവ് സെന്റ്.പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും ദിനപ്പത്ര വിതരണോദ്ഘാടനവും നടത്തി
മൂന്നിലവ്: അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും സ്കൂൾ NSS യൂണിറ്റിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ വലിയകുമാരമംഗലം സെൻ്റ്.പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും കണ്ണടവിതരണവും ദീപിക ദിനപ്പത്രത്തിന്റെ വിതരണോദ്ഘാടനവും നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക് നിർവ്വഹിച്ചു. ലയൺസ് 318B ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോ.വർഗ്ഗീസ് അബ്രാഹം (അമിത ഐ കെയർ ഹോസ്പിറ്റൽ Read More…
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കൾ
മേലുകാവ്: രാമപുരം ഉപജില്ല വോളിബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കളായി. കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൈനലിൽ കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് വാകക്കാട് വിജയം കൈവരിച്ചത്. രാഹുൽ, റോഷൻ, മാർട്ടിൻ, റിജിത്ത്, അഭിമന്യു, ഗ്ലാഡിൻ, ചന്ദ്രു, അലക്സ്, നെവിൻ, അഡോൺ, അജിത്ത് എന്നിവരാണ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയത്. സ്കൂളിലെ Read More…
പഞ്ചദിന ഗ്രാമീണ പഠനക്യാമ്പ് ‘ദിശ’ കുമളിയിൽ തുടക്കം കുറിച്ചു
കുമളി : രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചദിന ഗ്രാമീണ പഠന ക്യാമ്പ് ‘ദിശ’സെപ്റ്റംബർ 18ന് കുമളിയിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. പളിയക്കുടി ഊര് മൂപ്പൻ അരുവി. എ ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി സിജു തോമസ് പഞ്ചായത്ത് അംഗം വിനോദ് ഗോപി, എസ്.ടി പ്രൊമോട്ടർ ബിനീത.സി, സ്റ്റാഫ് കോർഡിനേറ്റർ സാന്ദ്രാ ആൻ്റണി അധ്യാപകരായ സൈമൺ ബാബു, ഷെറിൻ മാത്യു, Read More…
ഉഴവൂർ ഗ്രാമപഞ്ചായത്ത് കശുമാവിൻ തൈ വിതരണം നടത്തി
ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയു ടെ ഭാഗ മായി ഹരിത കേരള മിഷൻ സഹായത്തോടെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് തങ്കച്ചൻ കെ എം തൈകളുടെ വിതരണം ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് ,അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കെ ആർ , ഹെഡ് ക്ലർക്ക് സതീഷ് രവീന്ദ്രൻ, എം ജി എൻ ആർ ജി എസ് ആക്രെഡിറ്റഡ് എൻജിനീയർ വൈഷ്ണ ഓവർസിയർ Read More…
കോട്ടയത്ത് സർക്കാർ സ്കൂളിന് പിൻവശത്തുനിന്ന് തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തി
കോട്ടയം: ആർപ്പൂക്കര സർക്കാർ ഹയർ സെക്കന്ററി സ്കൂളിന് പിൻഭാഗത്ത് നിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന് പിൻവശത്തെ കാടുകയറി യ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികൾ പന്തെടുക്കാൻ കയറിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സ്ഥലത്ത് നിന്നും പോലീസ് പരിശോധന തുടരുകയാണ്. കണ്ടെത്തിയ അസ്ഥികഷ്ണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. ഇവ Read More…











