പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ വോളിബോൾ ടൂർണമെന്റിൽ പാലാ സെന്റ് തോമസ്, അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സെമിയിൽ പ്രവേശിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തെ കീഴടക്കിയാണ് ഡീ പോൾ അങ്കമാലി സെമിയിൽ എത്തിയത്. (സ്കോർ 25-20, 24-26, 25-15, 22-25,15-11). ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്ന സെമി ഫൈനലിൽ ആതിഥേയരായ സെന്റ് Read More…
Author: Web Editor
മേലുകാവ് സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ, അരുവിത്തുറ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ചിത്രരചനാ മത്സരവും നടത്തി
മേലുകാവ്: അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും മേലുകാവ് സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും നേതൃത്വത്തിൽ മേലുകാവ് സി എം എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും കണ്ണടവിതരണവും കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പിടിഎ പ്രസിഡൻ്റ് ശ്രീ ട്രീനി കെ ബേബിയുടെ അദ്ധ്യക്ഷതയിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസുകുട്ടി ജോസഫ് നിർവ്വഹിച്ചു. ലയൺസ് 318B ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ചു
മേലുകാവ്: വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ചു. എ ഐ യുഗത്തിൽ ഐസിടി മേഖലയിൽ ഓരോരുത്തർക്കും വേണ്ട ആഴമായ ബോധ്യങ്ങളെകുറിച്ചും അതിൽ ലിറ്റിൽ കൈറ്റ്സ് വഹിക്കുന്ന പങ്കിനെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമാധ്യാപിക സി. റ്റെസ്സ് സംസാരിച്ചു. കൈറ്റ് കോട്ടയം ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ കുട്ടികൾക്കുള്ള ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ, തനത് പ്രവർത്തനങ്ങൾ, മറ്റു വിദ്യാർത്ഥികൾക്കുള്ള പരിശീലനങ്ങൾ, Read More…
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സമ്മേളനവും നടത്തപ്പെട്ടു
കോട്ടയം: കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സമ്മേളനവും സെപ്റ്റംബർ മാസം 21ആം തീയതി പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഉച്ചയ്ക്ക് 2:30ന് ലഹരിവിരുദ്ധ റാലിയോടെ ആരംഭിച്ച യോഗത്തിൽ അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന് കേരള പോലീസ് ജനമൈത്രി ട്രെയിനർ ശ്രീ. അജേഷ് കെ Read More…
ചാലവീട്ടിൽ അച്ചാമ്മ തോമസ് നിര്യാതയായി
അരുവിത്തുറ : അൽഫോൻസാ നഗർ ചാലവീട്ടിൽ അച്ചാമ്മ തോമസ് (68 ) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (23-09-2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പ്രീമിയർ സ്കൂൾ ട്രെയിനിങ് പ്രോഗ്രാം 21-ാം വർഷത്തിലേക്ക്
പാലാ: കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6, 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 21 -ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന്നു. പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27-ാം തീയതി നടക്കും. പാലാ സെൻ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കോർപറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രീ. Read More…
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി അന്തരിച്ചു
കാഞ്ഞിരപ്പള്ളി :കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി (72) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി വെച്ചൂച്ചിറ ചെല്ലന്തറ കുടുംബാംഗം. മക്കള്‍: ജെയ്സ് ടി. ജെയിംസ്, അജോ ജെയിംസ്. മരുമകള്‍: സബീന തോമസ്, കുരീക്കാട്ട് ,പാലാ (കാനറ ബാങ്ക്). ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തില്‍ എത്തിക്കും.
വയലിൽ വോളി: ആതിഥേയർക്ക് ജയം
പാലാ: നാല്പത്തിനാലാമത് ബിഷപ്പ് വയലിൽ വോളീബോൾ ടൂർണമെന്റിന് പാലാ സെന്റ് തോമസ് കോളേജിൽ തുടക്കമായി. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ ഉദ്‌ഘാടനം നിർവഹിച്ചു. ഉദ്‌ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ സാൽവിൻ കാപ്പിലിപ്പറമ്പിൽ, പാലാ മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിന്റെ ഭാഗ്യചിഹ്നമായ ‘സ്‌മാഷോ’ ബോൾ മാണി സി കാപ്പൻ എം.എൽ.എയ്ക് കൈമാറി. ഉദ്‌ഘാടന മത്സരത്തിൽ Read More…
എസ്എംവൈഎം പാലാ രൂപതയുടെ ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഫൊറോന ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്ന ആശയത്തെ ലക്ഷ്യമാക്കി പാലാ രൂപത യുവജനപ്രസ്ഥാനം മുന്നോട്ടുവെച്ച ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു. രൂപതാ സമിതിയും ഫൊറോനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, യൂണിറ്റ് തലത്തിൽ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ഫൊറോന സന്ദർശന പ്രോജക്ടിലൂടെ സാധിച്ചു. അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കൂത്താട്ടുകുളം, കോതനല്ലൂർ, കൂട്ടിക്കൽ, കൊഴുവനാൽ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുച്ചിറ, പാലാ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, Read More…
ഫലസ്തീൻ ജനതയുടെ കണ്ണുനീർ ലോകരാജ്യങ്ങൾ മൗനം വെടിയണം എസ് ജെഎം
ഈരാറ്റുപേട്ട: ഫലസ്തീൻ ജനതയയെ ഉന്മൂലനം ചെയ്യാൻ ലോകത്തിന്റെ എല്ലാ നിയമങ്ങളുംകാറ്റിൽ പറത്തി പിഞ്ചുകുട്ടികൾ ഉൾപ്പെടെ കൊന്നൊടുക്കപ്പെടുമ്പോൾ ഇസ്രയേലിനെതിരെ ലോക രാജ്യങ്ങളുടെ മൗനം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മൗനം വെടിഞ്ഞ് ഇതിനെതിരെ പ്രതികരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് ജെ എം ആവശ്യപ്പെട്ടു. അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ തിട്ടൂരത്തിന് മുന്നിൽ ചായ കുടിച്ചു പിരിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് പൊറുക്കപ്പെടാത്ത അപരാധമാണ് അറബ് രാജ്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഫലസ്തീൻ ജനത ഒരുനാൾ വിജയിക്കും. Read More…











