മേലുകാവുമറ്റം : റവ: ഹെൻ്റി ബേക്കർ ജൂനിയർ പഠന -ഗവേഷണ കേന്ദ്രം മേലുകാവിൽ
സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ. മാണി എം പി.
സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം.
മലനാടിൻ്റെ അപ്പോസ്ഥലൻ എന്നറിയപ്പെടുന്ന റവ. ഹെൻട്രി ബേക്കറിൻ്റെ സന്ദർശനമാണ് നാടിൻ്റെ വളർച്ചയ്ക്കും അറിവിൻ്റെ ബാലപാഠങ്ങൾക്കും വികസനത്തിനും തുടക്കം കുറിച്ചത്. കേന്ദ്ര- സംസ്ഥന സർക്കാരുകളുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
അന്തർദേശീയ തലത്തിലുള്ള പഠന കേന്ദ്രത്തിൽ ഗവേഷണത്തിനു പുറമേ, ന്യൂ ജനറേഷൻ കോഴ്സുകൾ, സ്റ്റാട്ടപ്പുകൾ എന്നിവയാണ് ലക്ഷ്യമെന്ന് എംപി പറഞ്ഞു.പഠന കേന്ദ്രത്തിനാവശ്യമായ സ്ഥലം മേലുകാവിൽ കണ്ടെത്തും.
ബിഷപ് വി.എസ്. ഫ്രാൻസിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. കെ.ജി.ദാനിയേൽ, വൈദിക സെക്രട്ടറി ടി.ജെ.ബിജോയി എന്നിവർ പ്രസംഗിച്ചു.





